Wednesday, June 19, 2024

HomeAmericaറോയി മുളകുന്നം, ഷിബു പിള്ള, അനുപമ വെങ്കിടേഷ്, ലിഷാർ ടി പി എന്നിവർ ലോക കേരള...

റോയി മുളകുന്നം, ഷിബു പിള്ള, അനുപമ വെങ്കിടേഷ്, ലിഷാർ ടി പി എന്നിവർ ലോക കേരള സഭാംഗങ്ങളായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

spot_img
spot_img

ജൂൺ 13, 14, 15 തിയതികളിൽ നടക്കുന്ന നാലാം ലോക കേരള സഭയിലേക്ക് അമേരിക്കയിൽ നിന്നും മൂന്നാം തവണയും ലോക കേരള സഭാംഗങ്ങളായി ഷിബു പിള്ള ,റോയി മുളകുന്നം , അനുപമ വെങ്കിടേഷ്, ലിഷാർ ടി പി എന്നിവർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

തിരുവനന്തപുരം സ്വദേശിയായ ഷിബു പിളള അമേരിക്കയിൽ നാഷ്‌വിൽ ടെന്നീസിയിൽ ആണ് ഇപ്പോൾ താമസിക്കുന്നത്. ഇൻഫർമേഷൻ ടെക്നോളജി മേഖലയിൽ ജോലി ചെയ്യുന്നു. തുരുവന്തപുരത്തു വച്ച് മുൻപ് നടന്ന നടന്ന ലോക കേരള സഭകളിൽ അംഗമാണ്. അമേരിക്കയിൽ വച്ഛ് നടന്ന ലോക കേരള സഭയുടെ മേഖല സമ്മേളനത്തിന്റെ നടത്തിപ്പ് സമിതിയുടെ സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കേരള അസോസിയേഷൻ ഓഫ് നാഷ്‌വില്ലിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്, ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA) യുടെ treasurer എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച റോയി മുളകുന്നം ചിക്കാഗോയിൽ ബിസ്സിനസ്സ് ചെയ്യുന്നു. റെജി ഭാര്യയും കെവിൻ, കിരൺ എന്നിവർ മക്കളുമാണ്. ഫോമാ റീജിയണൽ ചെയർമാൻ, ഇല്ലിനോയ്സ് മലയാളി അസ്സോസിയേഷൻ എക്സിക്യൂട്ടിവ് വൈസ് ചെയർമാൻ, ആർട്ട് ലവേഴ്സ് ഓഫ് ആമേരിക്ക (ALA) ചിക്കഗോ ചാപ്റ്റർ പ്രസിഡൻറ്, കൈരളി റ്റി വി ചിക്കാഗോ ബ്യൂറോ ചീഫ്, കേരള ക്ലബ്ബ് USA യുടെ പ്രസിഡൻറ് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഇൻഡ്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ജോയിൻറ് ട്രഷാറാണ് ഇപ്പോൾ.ലോക കേരള സഭ അമേരിക്കൻ മേഖലാ സമ്മേളനത്തിൻറെ കോർഡിനേറ്ററും,മീഡിയാ സെൽ കോ ചെയറും , സുവനീർ കോ ചെയറുമായിരുന്നു , രണ്ടും മൂന്നും ലോക കേരള സഭയിൽ അംഗമായിരുന്ന റോയി മുളകുന്നം നാലാം ലോക കേരള സഭയിലും അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

മലപ്പുറം ജില്ലയിലെ എടപ്പാൾ സ്വദേശിയായ ലിഷാർ ടി പി അമേരിക്കയിൽ സിയാറ്റിലിൽ ആണ് ഇപ്പോൾ താമസിക്കുന്നത്. ഇൻഫർമേഷൻ ടെക്നോളജി മേഖലയിൽ ജോലി ചെയ്യുന്നു. തുരുവന്തപുരത്തു വച്ച് മുൻപ് നടന്ന നടന്ന ലോക കേരള സഭകളിൽ അംഗമാണ്. അമേരിക്കയിൽ വച്ഛ് നടന്ന ലോക കേരള സഭയുടെ മേഖല സമ്മേളനത്തിന്റെ സുവനീർ കമ്മിറ്റിയുടെ ചെയർ ആയി പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കയിലും ഇന്ത്യയിലുമായി പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ്‌ സ്റ്റാർട്ടപ്പ് കമ്പനിയുടെ സംരംഭകൻ കൂടി ആണ് ലിഷാർ ടി പി.

രണ്ടും മൂന്നും ലോക കേരള സഭയിൽ അനുപമ വെങ്കിടേശ്വരൻ അംഗമായിരുന്നു . ജേർണലിസ്റ്റ്‌ ആയ അനുപമ ഒരു പതിറ്റാണ്ടിലധികം കാലം കേരളത്തിലെ ടെലിവിഷൻ മീഡിയ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. അമേരിക്കയിലെ ടെക്സസിലേക്ക് താമസം മാറിയതിനു ശേഷം സ്പെഷ്യൽ കറസ്പോണ്ടന്റ് ആയി വാർത്താ ചാനലുകൾക്കു വേണ്ടി പ്രവർത്തിച്ചു. കൂടെ കണക്റ്റിംഗ് കേരളം എന്ന പേരിൽ ലോകമലയാളികൾക്കായി ഒരു വെബ് പോർട്ടലിനു രൂപം നൽകി. കൂടാതെ ടെക്സസിൽ പ്രവർത്തിക്കുന്ന one dot six എന്ന IT ‌സ്റ്റാർട്ടപ്പ് കമ്പനിയുടെ ഫൗണ്ടർ കൂടി ആണ് അനുപമ. ലോക കേരള സഭ ന്യൂ യോർക്ക് റീജിയണൽ സമ്മേളനത്തിന്റെ മീഡിയ ചെയർ ആയിരുന്നു അനുപമ. ഷിബു പിള്ള , റോയ് മുളകുന്നം , അനുപമ , ലിഷാർ ഉൾപ്പെട്ട ലോക കേരള സഭാംഗങ്ങൾ ആണ് 2020 ഇൽ കോവിഡ് മഹാമാരിയുടെ ഘട്ടത്തിൽ അമേരിക്കൻ മലയാളികളെ സഹായിക്കാനായി അമേരിക്കയിലെ നോർക്ക ഹെല്പ് ഡെസ്ക് നു രൂപം നൽകുകയും പ്രവർത്തിപ്പിക്കുകയും ചെയ്തത്. മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമുള്ള മലയാളികളുടെ പ്രതിനിധികളും, നിയമസഭാംഗങ്ങളും, കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ളും, ലോകസഭാംഗങ്ങളും ചേർന്ന് കേരളത്തിൻറെയും പ്രവാസികളുടെയും പ്രശ്നങ്ങൾ ചർച്ച ചെയ്യുവാൻ ഒരുമിച്ചു ചേരുന്ന വേദിയാണ് ലോക കേരള സഭ. കേരള വികസനത്തിന് ക്രിയത്മകമായ നിർദ്ദേശങ്ങളും അറിവുകളും പങ്കുവയ്ക്കുന്നതിനും, പ്രവാസികളുടെ വിഷയങ്ങൾ സർക്കാർ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുമുള്ള ആധുനിക ജനാധിപത്യ വേദിയാണ് ലോക കേരള സഭ. ഗൗരവമേറിയ ചർച്ചകൾക്കും, സംവാദങ്ങൾക്കുമുള്ള വേദി കൂടിയാണ് ഈ സഭ. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പരിഗണിക്കേണ്ട വിഷയങ്ങളിൽ വിശദവും മൂർത്തവുമായ ഉപദേശ – നിർദ്ദേശങ്ങൾ സമർപ്പിക്കുകയെന്നതാണ് ലോക കേരള സഭയുടെ കർത്തവ്യം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments