പി പി ചെറിയാന്‍
മിഷിഗണ്‍ : യു.എസ് ഡിസ്ട്രിക്ട് കോര്‍ട്ട് ഈസ്‌റ്റേണ്‍ ഡിസ്ട്രിക്ട് ചീഫ് ജഡ്ജിയായി ഇന്ത്യന്‍ അമേരിക്കന്‍ വംശജ ഷലിനാ കുമാറിനെ പ്രസിഡന്റ് ബൈഡന്‍ നോമിനേറ് ചെയ്തു.
ജൂണ്‍ 30 ന് ബൈഡന്റെ അഞ്ചാമത്തെ റൗണ്ട് നിയമനത്തിലാണ് ഷലിനാ കുമാറിനെ കൂടി ഉള്‍പ്പെടുത്തിയത്.
2007 ല്‍ ഓക്ക്‌ലന്റ് കൗണ്ടി സിക്‌സ്ത്ത് സര്‍ക്യൂട്ട് കോര്‍ട്ട് ജഡ്ജിയായി പ്രവര്‍ത്തിച്ചിരുന്നു . 2018 ജനുവരിയില്‍ മിഷിഗണ്‍ സുപ്രീം കോര്‍ട്ട് ഇവരെ സര്‍ക്യൂട്ട് കോര്‍ട്ട് ചീഫ് ജഡ്ജിയായും നിയമിച്ചു . ചീഫ് ജഡ്ജിയുടെ ചുമതലകള്‍ക്ക് പുറമെ സിവില്‍ ക്രിമിനല്‍ കേസുകളും വിചാരണ ചെയ്യുന്നതിന് ഇവരെ ചുമതലപ്പെടുത്തിയിരുന്നുവെന്ന് വൈറ്റ് ഹൌസ് പുറത്തു വിട്ട നോമിനേഷന്‍ വിജ്ഞാപനത്തില്‍ വെളിപ്പെടുത്തി.
സൗത്ത് എഷ്യന്‍ ബാര്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക അംഗമായ ഷലിനാ കുമാര്‍ മിഷിഗണ്‍ സംസ്ഥാനത്തെ സൗത്ത് എഷ്യന്‍ വിഭാഗത്തില്‍ നിന്നും നിയമിക്കപ്പെടുന്ന ആദ്യ ഫെഡറല്‍ ജഡ്ജിയാണ് .
1993 ല്‍ യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്ത ഇവര്‍ 1996 ല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഡിട്രോയിറ്റ് മേഴ്‌സി സ്കൂള്‍ ഓഫ് ലോയില്‍ നിന്നും നിയമബിരുദവും കരസ്ഥമാക്കി .
ഫെഡറല്‍ കോടതി ശക്തമാക്കുന്നതിന്റെ ഭാഗമായി അമേരിക്കയിലെ മറ്റേത് പ്രസിഡന്റുമാര്‍ സ്വീകരിച്ച നടപടികളെക്കാള്‍ ദ്രുതഗതിയിലായിരുന്നു പ്രസിഡന്റ് ബൈഡന്‍ ജഡ്ജിമാരെ നോമിനേറ്റ് ചെയ്യുന്നത് .