Saturday, September 7, 2024

HomeAmericaഫോമാ യുവജന വിഭാഗം പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു

ഫോമാ യുവജന വിഭാഗം പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നു

spot_img
spot_img

(സലിം ആയിഷ : ഫോമാ പി ആര്‍ ഒ)

ഫോമയുടെ യുവജന വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും, ദേശീയ അടിസ്ഥാനത്തില്‍ സംഘടനയെ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട്, യുവജന വിഭാഗം പ്രതിനിധികളും, ഭാരവാഹികളും, ഫോമയുടെ റീജിയണല്‍ വൈസ് പ്രസിഡന്റുമാരും, ദേശീയ സമിതി അംഗങ്ങളും തമ്മില്‍ ജൂണ്‍ രണ്ടാം തീയതി നടന്ന യോഗത്തില്‍ ധാരണയായി.

പ്രാദേശിക തലത്തില്‍ യുവജന സമിതിയെ ശക്തിപ്പെടുത്തുന്നതിന് അംഗങ്ങളെ ചേര്‍ക്കുന്നതിനും, വിവിധ മേഖലകളിലായി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, ജോയിന്റ് ട്രഷറര്‍, പിആര്‍ പ്രതിനിധി എന്നിവരടങ്ങുന്ന ഒരു യുവജന സമിതി ലക്ഷ്യമിടുന്നു. യുവജന ഫോറത്തിന് സമാനമായി ഒരു ജൂനിയര്‍ യൂത്ത് ഫോറം രൂപീകരിക്കുന്നതിനും ഒരു കര്‍മ്മ പദ്ധതിക്ക് യുവജന നിര്‍വ്വാഹക സമിതി രൂപം നല്‍കും.

18 വയസ്സിന് താഴെയുള്ളവരെക്കൂടി ലക്ഷ്യമിട്ട് സംഘടനാ വിപുലീകരിക്കുന്നതിനും മുതിര്‍ന്ന അംഗങ്ങളെ അംഗമാക്കുന്നതിനും, ആശയവിനിമയവും സഹകരണവും അംഗങ്ങള്‍ക്കിടയില്‍ വര്‍ദ്ധിപ്പിക്കുന്നതിനും, ഫോമയിലേക്ക് ആകര്‍ഷിക്കുന്നതിനും ഫോമയുടെ മറ്റു ഫോറങ്ങളുമായി ഊഷ്മളമായ ബന്ധം സൃഷ്ടിക്കുന്നതിനും, യൂത്ത് ഫോറം പരിപാടികള്‍ ആസൂത്രണം ചെയ്യും.

യുവജനങ്ങളെയും, കൗമാര പ്രായത്തിലുള്ളവരെയും തമ്മില്‍ അടുപ്പിക്കുന്നതിനും പുതിയ സംഘടനാ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും ഉതകുന്ന പരിപാടികള്‍ സംഘടിപ്പിക്കാനും യുവജന നിര്‍വ്വാഹക സമിതി തീരുമാനമെടുത്തു. ചെസ്സ് ടൂര്‍ണമെന്റുകള്‍, സാംസ്കാരിക പരിപാടികള്‍, സന്നദ്ധപ്രവര്‍ത്തനങ്ങള്‍, മത്സരങ്ങള്‍, യുവജന പ്രതിനിധ്യമുറപ്പിക്കുന്ന അവബോധന കാമ്പയിനുകള്‍, ലഹരി വിരുദ്ധപ്രചാരണ പരിപാടികള്‍ എന്നിവ അതിന്റെ ലക്ഷ്യങ്ങളില്‍ പെടുന്നു.

ഫോമയുടെ റീജിയണല്‍ വൈസ് പ്രസിഡന്റുമാരുടെയും, ദേശീയ സമിതി അംഗങ്ങളുടെയും പ്രാതിനിധ്യം കൊണ്ടും, ആരോഗ്യകരവും, ഉപകാരപ്രദവുമായ നിര്‍ദ്ദേശങ്ങളും കൊണ്ട് യോഗം വളരെ ശ്രദ്ധേയമായി.

യോഗത്തില്‍ ഫോമ എക്‌സിക്യൂട്ടീവ് ഭാരവാഹികളായ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍, റീജിയണല്‍ വൈസ് പ്രസിഡന്റ്ന്മാര്‍
യുവജന സമിതിയുടെ കോര്‍ഡിനേറ്റര്‍ അനു സ്കറിയ യുവജന സമിതി ഭാരവാഹികളായ മസൂദ്
അല്‍ അന്‍സര്‍, കാല്‍വിന്‍ കവലക്കല്‍, കുരുവിള ജെയിംസ് എന്നിവരും പങ്കെടുത്തു.

ഈ ഭരണ കാലയളവില്‍ യുവജന സംഘടനയെ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമാക്കുന്നുതിനും, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഫോമയോടൊപ്പം കര്‍മ്മ നിരതരാവാനും, പ്രാദേശീക തലത്തില്‍ കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത് യുവജന പ്രതിനിധ്യം ഉറപ്പിക്കാനും വരുംകാല പ്രവര്‍ത്തനങ്ങളിലും എല്ലാവരുടെയും സാന്നിദ്ധ്യവും സഹകരണവും ഉണ്ടകണമെന്നും, യൂത്ത് ഫോറം നാഷണല്‍ കോര്‍ഡിനേറ്റര്‍ അനു സ്കറിയ, യൂത്ത് ഫോറം പ്രതിനിധികളായ മസൂദ് അല്‍ അന്‍സര്‍, കാല്‍വിന്‍ കവലക്കല്‍, കുരുവിള ജെയിംസ് ,യൂത്ത് ഫോറം സെക്രട്ടറി ആന്‍മേരി ഇടിച്ചാണ്ടി, ട്രഷറര്‍ ജുലിയ ജോയ്, ജോയിന്റ് സെക്രട്ടറി ശ്രുതി പ്രദീപ്, ജോയിന്റ് ട്രഷറര്‍ കെവിന്‍ പൊട്ടക്കല്‍, അസിസ്റ്റന്റ് യൂത്ത് കോര്‍ഡിനേറ്റര്‍ സാറാ അനില്‍, പ്രോഗ്രാംസ് & ഡെവലപ്‌മെന്റ് കോര്‍ഡിനേറ്റര്‍ ദിയാ ചെറിയാന്‍, നാഷണല്‍ കോര്‍ഡിനേറ്ററും അഡ്വൈസറുമായ അജിത് കൊച്ചൂസ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments