കിയയുടെ ഇന്ത്യയിലെ ആദ്യ വാഹനമാണ് സെല്‍റ്റോസ്. മികച്ച സ്‌റ്റൈലുമായി എത്തിയ വാഹനത്തിന് ആരാധകര്‍ ഏറെയാണ്. കിയ സെല്‍റ്റോസിന് ഞെട്ടിപ്പിക്കുന്ന മെയ്ക് ഓവര്‍ നല്‍കിയിരിക്കുകയാണ് അഹമ്മദാബാദ് ആസ്ഥാനമായുള്ള റബ് ആന്റ് ഷൈന്‍ എന്ന കാര്‍ ഡീറ്റൈലിങ് സ്റ്റുഡിയോ.
വാഹനത്തിന് ചോര തെറിച്ചതുപോലുള്ള റാപ്പാണ് നല്‍കിയിരിക്കുന്നത്. എഫ്എഫ് ഫിലിംസ് എന്ന യൂട്യൂബ് ചാനലിലൂടെ വാഹനത്തിന്റെ വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ബോണറ്റിലും മുന്‍ ഭാഗത്തും വശങ്ങളിലും പിന്നിലുമെല്ലാം ഗ്രാഫിക്‌സ് നല്‍കിയിട്ടുണ്ട്.
മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളോടെയാണ് സെല്‍റ്റോസ് വിപണിയിലെത്തിയത്. രണ്ടു പെട്രോളും ഡീസലും. 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിന് 115 ബി എച്ച് പി കരുത്തും 144 എന്‍ എം ടോര്‍ക്കുമുണ്ട്. ആറു സ്പീഡ് മാനുവല്‍, സി വി ടി ഓട്ടമാറ്റിക് ഗീയര്‍ബോക്സുകളാണു ട്രാന്‍സ്മിഷന്‍. 1.4 ലീറ്റര്‍, ഡയറക്ട് ഇഞ്ചക്ഷന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന് 140 ബിഎച്ച്പി വരെ കരുത്തും 242 എന്‍ എം ടോര്‍ക്കുമാണു സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് ഇരട്ട ക്ലച് ഓട്ടമാറ്റിക് ഗീയര്‍ബോക്സുകാണു ട്രാന്‍സ്മിഷന്‍. 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനാവട്ടെ 115 ബി എച്ച് പി കരുത്തും 250 എന്‍ എം ടോര്‍ക്കുമാണു സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഓട്ടമാറ്റിക് ഗീയര്‍ബോക്സാണു ട്രാന്‍സ്മിഷന്‍.