ബ്രാംപ്ടണ്‍ മലയാളി സമാജം ഓണാഘോഷത്തോടനുബന്ധിച്ചു വര്‍ഷം തോറും നടത്തിവരാറുള്ള വള്ളംകളി മത്സരത്തിനായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.കനേഡിയന്‍ നെഹ്രു ട്രോഫി ബോട്ട് റേസ് ഓഗസ്റ്റ് 21 ന് ഒന്റാരിയോയിലെ പ്രൊഫസേഴ്സ് ലേക്കില്‍ രാവിലെ 11 മണി മുതല്‍ വൈകീട്ട് 5 മണി വരെ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മുഖ്യ സംഘാടകനും സമാജം പ്രസിഡന്റുമായ കുര്യന്‍ പ്രാക്കാനം അറിയിച്ചു. മത്സരത്തില്‍ പ്രമുഖ വ്യവസായി എം. എ. യൂസഫലിയാണ് മുഖ്യാതിഥി പ്രതീക്ഷിക്കുന്നത് .
കാനഡയുടെ സംസ്കാരത്തിലേയ്ക്ക് ഇഴകിചേര്‍ന്ന പല സംസ്കാരങ്ങളുടെയും ഓര്‍മപ്പെടുത്തല്‍ കൂടിയാണ് മലയാളികള്‍ സംഘടിപ്പിക്കുന്ന ഈ ജലോത്സവമെന്നാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആശംസിച്ചത്.
കനേഡിയന്‍ നെഹ്രു ട്രോഫി ബോട്ട് റേസിലേക്ക് ഏവരെയും സ്വാഗതം ചെയ്ത പ്രധാനമന്ത്രി ഇത്തരമൊരു മത്സരത്തിന് വേദിയൊരുക്കിയ സംഘാടകരേയും, വോളണ്ടിയര്‍മാരേയും പ്രത്യേകം അഭിനന്ദിച്ചു. ഇക്കുറി കൊവിഡ് മാനദണ്ഡങ്ങളെല്ലാം പൂര്‍ണമായി പാലിച്ചുകൊണ്ടായിരിക്കും മത്സരം നടത്തുന്നത്.
വള്ളം കളിയുടെ വിളംബര പ്രഖ്യാപനം ഇക്കഴിഞ്ഞ ശനിയാഴ്ച വിപുലമായ രീതിയില്‍ നടത്തപ്പെട്ടു. കാനഡയിലെയും കേരളത്തിലെയും പ്രമുഖ നേതാക്കള്‍ യോഗത്തില്‍ സൂം വഴിയായി പങ്കെടുത്തു. പ്രതിപക്ഷനേതാവ് ശ്രീ വി ഡി സതീശന്‍, എ എം ആരിഫ് ആം പി ,നോര്‍ക്ക റൂട്ട് വൈസ് ചെയര്‍മാന്‍ ശ്രീ കെ വരദരാജന്‍ , കൊച്ചി മേയര്‍ എം അനില്‍കുമാര്‍ തുടങ്ങിയവരും പ്രമുഖ സിനിമ താരം ഹരിശ്രീ അശോകനും ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
വള്ളംകളി കമ്മറ്റിഅംഗങ്ങള്‍ ആയ മേയര്‍ പാട്രിക് ബ്രൗണ്‍, ഒന്റാറിയോ ട്രസ്റ്റി ബോര്‍ പ്രസിഡണ്ട് സര്‍ക്കാരിയ എം പി പി, ഇമിഗ്രേഷന്‍ മന്ത്രി ശ്രീ പരം ഗില്‍ , റൂബി സഹോത എം പി , കമല്‍ ഖേര എം പി , അമര്‍ജ്യോത് സന്ധു എം പി പി , ദീപക് ആനന്ദ് എം പി പി , പോലീസ് സൂപ്രണ്ടു നാവ് ചിന്‍സര്‍ ഫൊക്കാന പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് , നാഷണല്‍ ഫെഡറേഷന്‍ ഓഫ് മലയാളീ അസോസിയേഷന്‍സ് ഇന്‍ കാനഡയുടെ ജനറല്‍ സെക്രട്ടറി പ്രസാദ് നായര്‍ ,ഫൊക്കാന സെക്രട്ടറി സജിമോന്‍ ആന്റണി, യോഗ ഗുരു തോമസ് കൂവള്ളൂര്‍ , നഫ്മ നാഷണല്‍ സെക്രട്ടറി മനോജ് ഇടമന, കുഖ്യ സ്‌പോണ്‍സര്‍ മനോജ് കരാത്ത തുടഞ്ഞിയവര്‍ യോഗത്തില്‍ പങ്കെടുത്തു ആശംസകള്‍ അര്‍പ്പിച്ചു.
മുഖ്യ സംഘാടകനും ബ്രാംപ്ടന്‍ മലയാളി സമാജം പ്രസിഡന്റുമായാ കുര്യന്‍ പ്രക്കാനം യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സമാജം ജനറല്‍ സെക്രട്ടറി ലത മേനോന്‍ സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി ബിനു ജോഷ്വാ നന്ദിയും പറഞ്ഞു.
സമാജം വൈസ് പ്രസിഡണ്ട് ഷിബു ചെറിയാന്‍, ജോയിന്റ് സെക്രട്ടറി മുരളി പണിക്കര്‍, സമാജം ജോയിന്റ് ട്രഷറര്‍ സെന്‍ ഈപ്പന്‍ , സമാജം ജോയിന്റ് സെക്രട്ടറി സഞ്ജയ് മോഹന്‍ തുടഞ്ഞിയവര്‍ വിവിധ വിഷയങ്ങളില്‍ അവതരണം നടത്തി . ലിസ് കൊച്ചുമ്മന്‍ എം സി യായി പരിപാടികള്‍ നിയന്ത്രിച്ചു.
https://youtu.be/xB-9lugmJss