Sunday, September 8, 2024

HomeAmericaപെരുമ്പാമ്പിനെ പിടികൂടുന്നവര്‍ക്കു 10,000 ഡോളര്‍ സമ്മാനം

പെരുമ്പാമ്പിനെ പിടികൂടുന്നവര്‍ക്കു 10,000 ഡോളര്‍ സമ്മാനം

spot_img
spot_img

പി.പി. ചെറിയാന്‍

ഫ്‌ളോറിഡ: എവര്‍ഗ്ലെയ്ഡില്‍ പെരുകികൊണ്ടിരിക്കുന്ന ബര്‍മീസ് പൈതോണുകളെ പിടി കൂടുന്നതിനുള്ള മത്സരത്തിനു വെള്ളിയാഴ്ച തുടക്കം കുറിച്ചു. മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഇതിനകം 450 പേര്‍ രജിസ്റ്റര്‍ ചെയ്തു. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പൈതോണിനെ പിടികൂടുന്നവര്‍ക്ക് 10,000 ഡോളര്‍ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.

ബര്‍മീസ് പൈതോണ്‍ ഫ്‌ലോറിഡായുടെ സ്വന്തമല്ല. ഇവ പെരുകുന്നത് മറ്റു ജീവികളെ ദോഷകരമായി ബാധിക്കും. അതിനാലാണ് ഇവയെ പിടികൂടി നശിപ്പിക്കുന്നതിന് അനുമതി നല്‍കിയിരിക്കുന്നത്.

2000 മുതല്‍ ഫ്‌ലോറിഡാ സംസ്ഥാനത്തു നിന്നും 13,000 ബര്‍മീസ് പൈതോണിനെ പിടികൂടി നശിപ്പിച്ചിട്ടുണ്ട്. ഫ്‌ലോറിഡാ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ കമ്മീഷനാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.

ഫ്‌ളോറിഡയിലെ എവര്‍ഗ്ലെയ്ഡ് പെരുമ്പാമ്പുകളുടെ പറുദീസയായിട്ടാണ് അറിയപ്പെടുന്നത്. നൂറു കണക്കിനു പൈതോണിനെ ഇവിടെ നിന്നു പിടികൂടാനാകുമെന്നാണു കരുതുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments