(സലിം ആയിഷ : ഫോമാ പി ആര്‍ ഓ)
ഫോമാ യുവജന വിഭാഗത്തിന്റെ നാഷണല്‍ ഭാരവാഹികള്‍ക്ക് അടുത്തറിയുന്നതിനും, കൂടുതലായി പരിചയപ്പെടുന്നതിനും അംഗങ്ങള്‍ തമ്മില്‍ കൂടുതല്‍ ദൃഡവും, ഊഷ്മളവുമായ ബന്ധം സ്ഥാപിക്കുന്നതിനും, യുവജന ഫോറം സംഘടിപ്പിച്ച ഐസ് ബ്രേക്കര്‍ ഇവന്‍റ് അംഗങ്ങളുടെ പ്രാതിനിധ്യം കൊണ്ടും, പരിപാടികളിലെ വ്യത്യസ്തതകൊണ്ടും ശ്രദ്ധേയമായി.
അംഗങ്ങളുടെ പരസ്പര പരിചയപ്പെടുത്തലുകള്‍ക്ക് ശേഷം, വിവിധ വിഭാഗങ്ങളായി തിരിച്ച് പരസ്പരം മനസ്സിലാക്കുന്നതിനും വസ്തുതകള്‍ ബോധ്യപ്പെടാനുമായി അവസരം നല്‍കി.വ്യത്യസ്തമായ അവതരണ ശൈലിയും, പരിപാടികളിലെ വ്യത്യസ്തതയും പങ്കെടുത്ത അംഗങ്ങള്‍ക്ക് രസകരവും, അനുഭവവേദ്യവുമായി
അമേരിക്കയിലെമ്പാടുമുള്ള യുവജനങ്ങളെ പരസ്പരം ബന്ധിപ്പിച്ചു ഫോമയുടെ യുവജന വിഭാഗത്തിന്റെ കീഴില്‍ അണിനിരത്തുന്നതിന് തുടക്കം കുറിച്ച ഐസ് ബ്രെക്കര്‍ ഇവന്റില്‍ പങ്കെടുത്ത എല്ലാവരോടും , ഫോമയുടെ നാളെയുടെ വാഗ്ദാനങ്ങളാകാനും, കാരുണ്യ സേവനത്തിന്റെ അപ്പോസ്തലന്മാരാകാനും,യൂത്ത് ഫോറം നാഷണല്‍ കോര്‍ഡിനേറ്റര്‍ അനു സ്കറിയ, യൂത്ത് ഫോറം പ്രതിനിധികളായ മസൂദ് അല്‍ അന്‍സര്‍, കാല്‍വിന്‍ കവലക്കല്‍, കുരുവിള ജെയിംസ് ,യൂത്ത് ഫോറം സെക്രട്ടറി ആന്‍മേരി ഇടിച്ചാണ്ടി, ട്രഷറര്‍ ജുലിയ ജോയ്, ജോയിന്റ് സെക്രട്ടറി ശ്രുതി പ്രദീപ്, ജോയിന്റ് ട്രഷറര്‍ കെവിന്‍ പൊട്ടക്കല്‍, അസിസ്റ്റന്റ് യൂത്ത് കോര്‍ഡിനേറ്റര്‍ സാറാ അനില്‍, പ്രോഗ്രാംസ് & ഡെവലപ്‌മെന്റ് കോര്‍ഡിനേറ്റര്‍ ദിയാ ചെറിയാന്‍, നാഷണല്‍ കോര്‍ഡിനേറ്ററും അഡ്വൈസറുമായ അജിത് കൊച്ചൂസ് എന്നിവര്‍ ആഹ്വാനം ചെയ്തു