Saturday, July 27, 2024

HomeAmericaരാമായണ മാസത്തില്‍ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക എല്ലാ ദിവസവും രാമായണം പാരായണം ചെയ്യുന്നു

രാമായണ മാസത്തില്‍ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക എല്ലാ ദിവസവും രാമായണം പാരായണം ചെയ്യുന്നു

spot_img
spot_img

ഫീനിക്‌സ്: രാമായണ മാസം എന്നറിയപ്പെടുന്ന പുണ്യ മാസമാണ് കര്‍ക്കിടകം. നന്മ മാത്രം പ്രതീക്ഷിച്ചുകൊണ്ട് ശുദ്ധമായ മനസ്സും ശരീരവും അര്‍പ്പിച്ച് രാമായണ പാരായണം ചെയ്യുന്ന പുണ്യമാസം. മലയാള വര്‍ഷത്തിലെ അവസാന മാസവും കര്‍ക്കിടകം തന്നെ. വറുതിയുടേയും രോഗപീഡകളുടേയും കര്‍ക്കിടക കാറൊഴിഞ്ഞു പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാനായുള്ള കാത്തിരിപ്പ് കൂടിയാണ് ഈ ഒരു മാസക്കാലം.

രാമായണ മാസത്തില്‍ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ദിനേന രാമായണം പാരായണം ചെയ്യുന്നു. കര്‍ക്കിടകത്തിലെ ആദ്യ ദിനമായ ജൂലൈ 17 മുതല്‍ ആഗസ്റ്റ് 16 വരെയാണ് രാമായണ പാരായണം നടത്തുന്നത്.

ധര്‍മത്തിന്റെ മൂര്‍ത്തീമദ്ഭാവമായ ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ കഥ പാടിപ്പുകഴ്ത്തുന്ന രാമായണ മാസത്തില്‍ കെ. എച്ച്. എന്‍. എയും എല്ലാവര്‍ഷവും നടത്തിവരുന്ന രാമായണ പാരായണത്തിനായി ഒരുങ്ങി.

ഒരു മാസക്കാലം നാടും നാലമ്പലങ്ങളും കുടുംബവും കുടുംബക്ഷേത്രങ്ങളും ഗ്രാമവും ഗ്രാമവീഥികളും രാമനാമത്താല്‍ മുഖരിതമാകുന്നതിനൊപ്പം തന്നെ ഓരോ അമേരിക്കന്‍ മലയാളിയുടെയും ഹൃദയങ്ങളിലേക്ക് രാമകഥകള്‍ ഭക്തിലഹരിയായി പെയ്തിറങ്ങും.

രാമനും രാമായണവും ഭാരതീയര്‍ക്ക് ആദര്‍ശവും ആശ്രയവുമാണ്.ധര്‍മവും ഭോഗവും തമ്മില്‍ ആന്തരിക സംഘര്‍ഷം നടന്നപ്പോള്‍ ധര്‍മം വരിച്ച് ഭോഗം വെടിഞ്ഞ അനുകരണണീയവും ആദരണീയവുമായ ധര്‍മത്തിന്റെ രക്ഷകനാണ് രാമന്‍. ധര്‍മ്മസംരക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ് വാല്മീകിരാമായണത്തില്‍ നിന്ന് ലഭിക്കുന്നത്.ആദികവി വാത്മീകിയുടെ രാമനും രാമകഥയും ഭാരതത്തിനാകമാനം ഉത്കൃഷ്ടമാണ്.

രാമന്റെ യാത്ര എന്നാണ് രാമായണത്തിനര്‍ത്ഥം.കര്‍ക്കിടകം സ്വതേ ദുര്‍ഘടമാമെങ്കലും ഭൗതീകസാഹചര്യ ദാരിദ്ര്യത്തിലും ആധ്യാത്മിക തേജസ്സിനാല്‍ സമൃദ്ധമാണ് ഈ മാസം.രാമായണം ഇന്നത്തെ ജീവിതത്തിന് ഏറെ മാതൃകയാണ്.

നമ്മുടെ എല്ലാവരുടെയും മനസ്സിലെ അജ്ഞാനമാകുന്ന ഇരുട്ട് മാഞ്ഞ് ജ്ഞാനമകുന്ന പ്രകാശം തെളിയിക്കട്ടെ ഈ കര്‍ക്കിടകം. ഒപ്പം തന്നെ ഈ ലോകത്തെ ഒന്നാകെ ബാധിച്ചിരിക്കുന്ന രോഗത്തില്‍ നിന്നുള്ള മുക്തിയും നല്‍കട്ടെ.

രാമായണ പാരായണം തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകിട്ട് 8.30 മുതല്‍ 9 വരെയും (8.30pm-9pm EST)
ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍ 12.30 വരെയും (12pm-12.30pm EST) ആയിരിക്കും.

രാമായണ പാരായണത്തിന് താല്‍പര്യമുള്ളവര്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
രാജീവ് ഭാസ്കരന്‍: (516)3959480, സുരേഷ് നായര്‍: (952)2107471, ഡോ.സുകുമാര്‍: (778)7072719

രാമായണ പാരായണത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ താഴെ പറയുന്ന സൂം ഐഡി ഉപയോഗിക്കുക
Join via zoom: +1(929)205 6099
മീറ്റിംഗ് ഐ. ഡി: 898 3960 3991
പാസ്‌കോഡ് :097305.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments