(സലിം ആയിഷ: ഫോമാ പിആര്‍ഒ)
ഫോമാ സാംസ്കാരിക വിഭാഗം ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഓണാഘോഷത്തോടനുബന്ധിച്ച് ചെണ്ടമേള മത്സരവും, തിരുവാതിരകളി മത്സരവും നടത്തും.ചെണ്ട മേളത്തിനും തിരുവാതിരയ്ക്കും യഥാക്രമം ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് 750 ഡോളറും , രണ്ടാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് 500 ഡോളറും, മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 250 ഡോളറും ക്യാഷ് അവാര്‍ഡ് നല്‍കും.
മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന സംഘങ്ങള്‍ ജൂലൈ 31ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണം. മത്സരിക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ ഓഗസ്‌റ് 10 നു മുന്‍പായി വീഡിയോ ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്തിരിക്കണം .
നിബന്ധനകള്‍
- തിരുവാതിരയ്ക്ക് ഒരു ടീമില്‍ പത്ത് പേരില്‍ കൂടുതല്‍ പങ്കെടുക്കുവാന്‍ പാടില്ല.
2 ചെണ്ട മേളത്തിന് പഞ്ചാരി മേളമോ പാണ്ടിമേളമോ ആണ് അനിവദിക്കുക .ശിങ്കാരിമേളം പാടുള്ളതല്ല
3 ആറു മുതല്‍ 12 അംഗങ്ങള്‍ വരെ ചെണ്ടമേള മത്സരത്തിന് ഒരു ടീമില്‍ പങ്കെടുക്കാവുന്നതാണ് .
4 ചെണ്ടമേളത്തിനും, തിരുവാതിര കളിക്കും 10 മിനിട്ടാണ് സമയപരിധി
പൗലോസ് കുയിലാടന്‍ ചെയര്‍മാനായും സണ്ണി കല്ലൂപ്പാറ നാഷണല്‍ കോര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുന്നു
കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക ഡോക്ടര്‍ : ജില്‍സി ഡിന്‍സ് : 602.516.8800 (തിരുവാതിര), ബിജു തുരുത്തുമാലിയില്‍: 678.936.0692 (ചെണ്ടമേളം).