Saturday, July 27, 2024

HomeAmericaവേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ബിസിനസ് മീറ്റ് 24ന്

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ബിസിനസ് മീറ്റ് 24ന്

spot_img
spot_img

തിരുവനന്തപുരം : വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഗ്ലോബല്‍ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു. ജൂലൈ 24 ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 6.30ന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ലുലൂ ഗ്രൂപ്പ് ചെയര്‍മാനും ആഗോള ബിസിനസ് പ്രമുഖനുമായ പത്മശ്രീ. ഡോ. യൂസഫലി സംവദിക്കും.

നിലവിലുള്ളതും വരാനിരിക്കുന്നതുമായ ആഗോള ബിസിനസ് സാധ്യതകള്‍, ഇന്ത്യയിലെ നിക്ഷേപക സാധ്യതകള്‍, പുതു സംരംഭകര്‍ക്കുള്ള സാധ്യതകളും പ്രതിസന്ധികളും തുടങ്ങി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.


വേള്‍ഡ് മലയാളി കൗണ്‍സില്‍ അഡൈവസറി ബോര്‍ഡ് ചെയര്‍മാന്‍ ഐസക്ക് പി. ജോണ്‍ മോഡറേറ്റര്‍ ആയിരിക്കും .ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള, ഗ്ലോബല്‍ പ്രസിഡന്റ് ടി.പി.വിജയന്‍,മുന്‍ ചെയര്‍മാന്‍ ഡോ.എ. വി.അനൂപ്, ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ പോള്‍ പാറപ്പള്ളില്‍, ഗ്ലോബല്‍ ട്രഷറര്‍ ജെയിംസ് കൂടല്‍, ഗ്ലോബല്‍ വി.പി.അഡ്മിന്‍ സി.യു.മത്തായി,ഗ്ലോബല്‍ വി.പി ഓര്‍ഗനൈസര്‍ ബേബി മാത്യു സോമതീരം, ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ രാജീവ് നായര്‍, ഗ്ലോബല്‍ ബിസിനസ് ഫോറം ചെയര്‍മാന്‍ ഷാജി ബേബി ജോണ്‍, കോര്‍പ്പറേറ്റ് നെറ്റ്വര്‍ക്ക് ഫോറം ചെയര്‍മാന്‍ മോഹന്‍ നായര്‍ തുടങ്ങിയവര്‍ ബിസിനസ് മീറ്റിന് നേത്രുത്തം നല്‍കും .

ഇന്ത്യന്‍ വേള്‍ഡ് വൈഡ് ചേംബര്‍ ഓഫ് കോമേഴ്സ് , കേരളാ ട്രാവല്‍ മാര്‍ട്ട് , മലബാര്‍ ഇന്നൊവേറ്റീവ് എന്റര്‍പ്രണര്‍ഷിപ്പ് സോണ്‍ , കേരളാ ആയുര്‍വേദിക് മെഡിസിന്‍ മാനുഫാച്ചേര്‍സ് അസോസിസേഷന്‍ തുടങ്ങിയ സംഘടനകള്‍ ബിസിനസ് മീറ്റിന് പിന്‍തുണ അറിയിച്ചിട്ടുണ്ട് .

കേരളത്ത്തിലെ ബിസിനസ് മേഖലയില്‍ നിലനില്‍ക്കുന്ന സാഹചര്യങ്ങള്‍ ബിസിനസ് മീറ്റില്‍ ചര്‍ച്ചയാകും. വ്യവസായ നിക്ഷേപ സൗഹൃദ അന്തരീക്ഷം കേരളത്തില്‍ സൃഷ്ടിക്കുന്നതിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ഫോറവും കോര്‍പ്പറേറ്റ് നെറ്റ് വര്‍ക്കിംഗ് ഫോറവും നടത്തുന്ന വെബ് സീരിസിന് ഗ്ലോബല്‍ മീറ്റില്‍ തുടക്കം കുറിക്കും .

ആഗോളതലത്തില്‍ ബിസിനസ് മേഖലയില്‍നിന്നും ടുറിസും രംഗത്ത് നിന്നും ഒട്ടേറെ പ്രമുഖകള്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുമെന് ഗ്ലോബല്‍ ബിസിനസ് ഫോറം ചെയര്‍മാന്‍ ഷാജി ബേബി ജോണ്‍, കോര്‍പ്പറേറ്റ് നെറ്റ്വര്‍ക്ക് ഫോറം ചെയര്‍മാന്‍ മോഹന്‍ നായര്‍ എന്നിവര്‍ അറിയിച്ചു.

ബിസിനസ് മീറ്റിന്റെ വിജയത്തിനായി ഗ്ലോബല്‍ ചെയര്‍മാന്‍ ജോണി കുരുവിള, പ്രസിഡണ്ട് ടി.പി. വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗ്ലോബല്‍ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു .

വൈസ് ചെയര്‍പേഴ്‌സണ്‍സ് ഡോ: സൂസന്‍ ജോസഫ്, ഡോ: അജികുമാര്‍ കവിദാസന്‍, ജോര്‍ജ് കുളങ്ങര, ശ്രീ രാജീവ് രവീന്ദ്രന്‍ നായര്‍,സെക്രട്ടറി ജനറല്‍ പോള്‍ പാറപ്പിള്ളി,വൈസ് പ്രസിഡന്റ് (അഡ്മിന്‍) സി.യൂ. മത്തായി,ട്രഷറര്‍ ജെയിംസ് കൂടല്‍,വൈസ് പ്രസിഡന്റ് (ഓര്‍ഗനൈസേഷനല്‍ ഡെവലപ്പ്‌മെന്റ് ) ബേബി മാത്യു സോമതീരം,സെക്രട്ടറി ജിമ്മി കുട്ടി, ദിനേശ് നായര്‍, ജോയിന്റ് സെക്രട്ടറി ഡോ: സുനന്ദകുമാരി, എന്‍.പി. വാസു നായര്‍,ജോയിന്റ് ട്രഷറര്‍ പ്രൊമി മാത്യൂസ്,വൈസ് പ്രസിഡന്റ് മിഡില്‍ ഈസ്റ്റ് റീജിയന്‍ ചാള്‍സ് പോള്‍, യൂറോപ്പ് റീജിയന്‍ ജോസഫ് കിള്ളിയന്‍,ആഫ്രിക്ക റീജിയന്‍ സിസിലി ജേക്കബ്, അമേരിക്ക റീജിയന്‍ എസ്.കെ. ചെറിയാന്‍, ഇന്ത്യ റീജിയന്‍ ഷാജി എം മാത്യു, ഫാര്‍ ഈസ്റ്റ് റീജിയന്‍ ഇര്‍ഫാന്‍ മാലിക് എന്നിവര്‍ നേതൃത്വം നല്‍കും .

വേള്‍ഡ് മലയാളി കൗണ്‍സിന്റെ ആറു റീജിയനുകളിലായി എഴുപതില്പരം പ്രൊവിന്‍സുകളും 15ല്‍പ്പരം അന്താരാഷ്ട്ര ഫോറങ്ങളും ബിസിനസ് മീറ്റില്‍ പങ്കാളികളാകും .ഗ്ലോബല്‍ വുമണ്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ തങ്കമണി ദിവാകരന്‍, പ്രസിഡന്റ് ജാനറ്റ് വര്‍ഗീസ്,സെക്രട്ടറി ആന്‍സി ജോയ്,ഗ്ലോബല്‍ യൂത്ത് ഫോറം പ്രസിഡന്റ് ഷിബു ഷാജഹാന്‍,സെക്രട്ടറി സീമ ബാലകൃഷ്ണന്‍, ട്രഷറര്‍ അഞ്ജലി വര്‍മ്മ,എന്‍വിയോര്‍മെന്‍റ് & ഹ്യൂമന്‍ റൈറ്‌സ് പ്രൊട്ടക്ഷന്‍ ഫോറം ചെയര്‍മാന്‍ അഡ്വ: ശിവന്‍ മഠത്തില്‍,മലയാളം ലാംഗ്വേജ് പ്രൊമോഷന്‍ ഫോറം സി.പി. രാധാകൃഷ്ണന്‍,ഹെല്‍ത്ത് & ന്യൂട്രീഷന്‍ ഫോര്‍ അണ്ടര്‍ പ്രിവിലേജ്ഡ് & പാന്‍ഡമിക് മെഡിക്കല്‍ സപ്പോര്‍ട്ട് ഫോറം ചെയര്‍മാന്‍ ഡോ: റെജി കെ ജേക്കബ്, റൂറല്‍ ഹെല്‍ത്ത് കെയര്‍ ഫോറം ചെയര്‍മാന്‍ ഡോ: മനോജ് തോമസ്,പ്രവാസി കോണ്‍ക്ലേവ് എന്‍ ആര്‍ കെ / എന്‍ ആര്‍ ഐ ഫോറം ചെയര്‍മാന് മൂസ കോയ,സ്റ്റാര്‍ട്ട് അപ്പ് ടെക്‌നോളജി & ഐടി ഫോറം ചെയര്‍മാന്‍ തുഷാര പ്രഭി,ഒസിഐ റിഡ്രസ്സല്‍, ഇമ്മിഗ്രേഷന്‍ & ലേബര്‍ ഫോറം ചെയര്‍മാന്‍ ഡേവിസ് തെക്കുംതല,പ്രവാസി റിട്ടേര്‍നെസ്സ് വെല്‍ഫേര്‍ & പ്രോപ്പര്‍ട്ടി പ്രൊട്ടക്ഷന്‍ ഫോറം ചെയര്‍മാന്‍ സുജിത് ശ്രീനിവാസന്‍, സെക്രട്ടറി ജോ പോള്‍,എഡ്യൂക്കേഷന്‍ / ആര്‍ട്ട് & കള്‍ച്ചറല്‍ ഫോറം ചെയര്‍മാന്‍ ഡോ: ഷെറിമോന്‍.പി.സി,ട്രാവല്‍ & ടുറിസം ഫോറം ചെയര്‍മാന്‍ ബാബു പണിക്കര്‍,വിഷ്വല്‍.സോഷ്യല്‍ മിഡിയാ & വേള്‍ഡ് മലയാളീ കൌണ്‍സില്‍ ന്യൂസ് ഫോറം ചെയര്‍മാന്‍ വിജയചന്ദ്രന്‍ ബ്ലൂ എക്കണോമി റെവല്യൂഷന്‍ ഫോറം ചെയര്‍മാന്‍ അഡ്വ: നാനൂ വിശ്വനാഥന്‍, അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ഹരി നമ്പൂതിരി , പ്രസിഡന്റ് തങ്കം അരവിന്ദ് , ഇന്ത്യ റീജിയന്‍ ചെയര്‍ ഡോ ശശി നടക്കല്‍ , പ്രസിഡന്റ് ടി എന്‍ രവി , മിഡില്‍ ഈസ്റ്റ് റീജിയന്‍ ചെയര്‍മാന്‍ ടി കെ വിജയന്‍ , പ്രസിഡന്റ് ഷാഹുല്‍ ഹമീദ് , ഫാര്‍ ഈസ്റ്റ് റീജിയന്‍ ചെയര്‍മാന്‍ അജോയ് കല്ലാന്‍ കുന്നില്‍ , പ്രസിഡന്റ് സന്തോഷ് നായര്‍ , യൂറോപ്പ് റീജിയന്‍ ചെയര്‍ മാന്‍ ഡോ .പ്രതാപ് ചന്ദ്രന്‍ , പ്രസിഡന്റ് അജിത് എം ചാക്കോ എന്നിവര്‍ ഗ്ലോബല്‍ മീറ്റിന്റെ വിജയത്തിന് പിന്തുണ അറിയിച്ചു

സൂം ഐഡി: 84182900258
പാസ് വേര്‍ഡ് : 123

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments