പി.പി.ചെറിയാന്‍
ക്യൂന്‍സ് (ന്യൂയോര്‍ക്ക്) : ന്യൂയോര്‍ക്ക് ക്യൂന്‍സില്‍ ഔര്‍ ലേഡി ഓഫ് മേഴ്‌സി റോമന്‍ കാത്തലിക്ക് ചര്‍ച്ചിന്റെ മുമ്പില്‍ സ്ഥാപിച്ചിരുന്ന മാതാവിന്റെയും സെന്റ്. തെരേസായുടെയും പ്രതിമകള്‍ ജൂലൈ 17 ശനിയാഴ്ച രാവിലെ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി.
ശനിയാഴ്ച പുലര്‍ ചെ ആരോ ഈ പ്രതിമകള്‍ തകര്‍ത്ത് കഷണങ്ങളാക്കി വലിച്ചു കൊണ്ടുപോകുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവത്തെക്കുറിച്ച് ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഹേറ്റ് െ്രെകം ടാസ്ക് ഫോഴ്‌സ് അന്വേഷണം ആരംഭിച്ചു.
1937 ല്‍ സ്ഥാപിച്ച ചര്‍മ്പിനു മുമ്പില്‍ അന്നുമുതല്‍ ഉണ്ടായിരുന്നതായിരുന്നു ഈ പ്രതിമകള്‍ എന്ന് ബ്രൂക്ക്‌ലിന്‍ ഡയോസിസ് പറയുന്നു. 180 അടിയോളം , തകര്‍ക്കപ്പെട്ട പ്രതിമകള്‍ വലിച്ചു കൊണ്ടു പോയി ചുറ്റിക കൊണ്ട് അടിച്ചു തകര്‍ത്തതായാണ് കാണപ്പെട്ടത്.
മൂന്നു ദിവസം മുമ്പ് ഈ പ്രതിമകള്‍ക്കു നേരെ അക്രമണം ഉണ്ടായിരുന്ന വെങ്കിലും നാശനഷ്ടം ഉണ്ടായില്ല എന്നും ഇവര്‍ പറഞ്ഞു. സംഭവത്തിന് പുറകില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിന് പോലീസ് ശ്രമമാരംഭിച്ചിട്ടുണ്ട്. പള്ളികള്‍ക്കുനേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഔര്‍ ലേഡി ഓഫ് മേഴ്‌സി റോമന്‍ കാത്തലിക്ക് ചര്‍ച്ചിലെ ഫാ: ഫ്രാങ്ക് സ്വര്‍ഷറ്റ പറഞ്ഞു