ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2021-23 ലെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ആഗസ്റ്റ് 22, 2021-ല്‍ ഞായറാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 8 മണിവരെയാണ്. വോളിംഗ് സ്റ്റേഷന്‍ സി.എം.എ.ഹാള്‍ (834 Rand Rd., Mount Prospect, IL 60056) തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി നോമിനേഷന്‍ സ്വീകരണത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ശേഷം തിരഞ്ഞെടുപ്പു കമ്മീഷന്‍ സ്ഥാനാര്‍ത്ഥികളുടെ പേരു വിവരങ്ങള്‍ വെബ് സൈറ്റിലൂടെ പരസ്യപ്പെടുത്തിയിരുന്നു.
പ്രസ്തുത തിരഞ്ഞെടുപ്പു കമ്മറ്റിയുടെ വെളിപ്പെടുത്തല്‍ പ്രകാരം പ്രസിഡന്റ് സ്ഥാനത്തേക്കു മാത്രമേ തിരഞ്ഞെടുപ്പു ഉണ്ടാവുകയുള്ളൂ എന്ന് അറിയിക്കുന്നു.
മറ്റു സ്ഥാനങ്ങളായ സെക്രട്ടറി ലീല ജോസഫ്, ട്രഷറര്‍-ഷൈനി ഹരിദാസ്, വനിത പ്രതിനിധികളായ ഡോ.സിബിള്‍ ഫിലിപ്പ്, ക്രിസ് റോസ്, ഷൈനി തോമസ്, സീനിയര്‍ സിറ്റിസണ്‍ പ്രതിനിധികളായ തോമസ് മാത്യൂ, ഫിലിപ്പ് പുത്തന്‍പുര, യൂത്തു പ്രതിനിധികളായ സാറ അനില്‍, ജോബിന്‍ ജോര്‍ജ്. ബോര്‍ഡംഗങ്ങളായ അനില്‍ ശ്രീനിവാസന്‍, ബിജോയ് കാപ്പന്‍, ഷെവലിയാര്‍ ജെയ്മോന്‍ സകറിയ, ജയന്‍ മുളംഗാട്, ലെജി പട്ടരുമഠത്തില്‍, മനോജ് തോമസ്, രവീന്ദ്രന്‍ കുട്ടപ്പന്‍, സാബു കട്ടപുറം, സജി തോമസ്, സെബാസ്റ്റിയ വാഴേപറമ്പില്‍, സൂസന്‍ ചാക്കോ, തോമസ് പുതക്കരി& വിവീഷ് ജേക്കബ് എന്നീ പതിമൂന്നു ബോര്‍ഡംഗങ്ങളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടുപേരുടെ നോമിനേഷന്‍ വന്നിരിക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത സ്ഥാനത്തേക്ക് 22 ആഗസ്റ്റ് 2021- ഞായറാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 8 മണിവരെ അസോസിയേഷന്‍ അംഗങ്ങള്‍ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തി വിജയിയെ കണ്ടെത്തേണ്ടതാണ്.
വോട്ടവകാശം
2021 ജനുവരി 31-ന് മുമ്പ് അസോസിയേഷന്‍ അംഗത്വമെടുത്തവര്‍ക്കെല്ലാം തന്നെ വോട്ടു രേഖപ്പെടുത്താവുന്നതാണ്.
മറ്റു പാരലല്‍ ഓര്‍ഗനൈസേഷനില്‍ അംഗത്വമോ, സ്ഥാന മാനങ്ങളോ എടുത്തവര്‍ക്ക് വോട്ടവകാശം ഉണ്ടായിരിക്കുന്നതല്ല. ഒരാള്‍ക്കു പകരം മറ്റൊരാള്‍ വോട്ടു ചെയ്യുന്നതിന് അനുവദനീയമല്ല. ഓണ്‍ലൈനിലൂടെയോ, ‘ഏര്‍ലി വോട്ടിംഗ്’ സംവിധാനമോ ഉണ്ടായിരിക്കുന്നതല്ല.
വോട്ടുരേഖപ്പെടുത്താനായി എത്തുന്നവര്‍ തങ്ങളുടെ ഗവണ്‍മെന്റ് ഐഡന്റിഫിക്കേഷന്‍ കാര്‍ഡുമായി അസോസിയേഷന്‍ ഹാളായ 834ഋ. ഞമിറ ഞറ., ങീൗി േജൃീുെലര,േ കഘ 60056 എത്തി തങ്ങളുടെ വോട്ടവകാശം രേഖപ്പെടുത്താവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഇലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍-റോയി നെടുംങ്കോട്ടില്‍(6302905613), വൈസ് ചെയര്‍മാന്‍. ജോസഫ് നെല്ലുവേലില്‍ (847 334 0456), കമ്മറ്റിയംഗംങ്ങളായ ജോയി വാച്ചാച്ചിറ(630 202 002), ജയചന്ദ്രന്‍(847 361 7653). പ്രസിഡന്റ്-ജോണ്‍സണ്‍ കണ്ണൂക്കാടന്‍(8474770564)