ജോര്‍ജ് പണിക്കര്‍
ചിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ യുവജനോത്സവം ഡസ്‌പ്ലെയിന്‍സിലുള്ള ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ (1800 E Oakton ST) വച്ചു ഓഗസ്റ്റ് 29-നു രാവിലെ 9 മണി മുതല്‍ ആരംഭിക്കും.
ചിക്കാഗോയിലെ കുട്ടികളുടെ കലാഭിരുചികളെ പ്രോത്സാഹിപ്പിക്കാന്‍ ഐ.എം.എ ആരംഭിച്ച ഈ കലാമേള കഴിഞ്ഞ 29 വര്‍ഷങ്ങളായി അഭംഗുരം തുടരുകയാണ്. കുട്ടികളുടെ സഭാകമ്പം മാറ്റുവാനും, അവരുടെ അനുദിന പ്രവര്‍ത്തനങ്ങളില്‍ ആത്മവിശ്വാസം ഉള്‍ക്കൊള്ളാനും ഇങ്ങനെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കും.
ആദ്യ രജിസ്‌ട്രേഷന്‍ യൂത്ത് ഫെസ്റ്റിവല്‍ ചെയര്‍മാന്‍ ജോര്‍ജ് മാത്യു പ്രസിഡന്റ് സിബു കുളങ്ങരയ്ക്ക് നല്‍കി നിര്‍വഹിച്ചു.
അന്നേ ദിവസം വൈകുന്നേരം 5 മണി മുതല്‍ ഓണത്തിന്റെ പരിപാടികളും അരങ്ങേറും. ഓണസദ്യ, ചുരുങ്ങിയ പൊതുസമ്മേളനം, കലാപരിപാടികളായി ഗാനമേള, സ്കിറ്റ്, ഡാന്‍സ്, മാവേലി, ചെണ്ടമേളം തുടങ്ങി വിവിധ പരിപാടികള്‍ തുടര്‍ന്ന് നടത്തും.
യുവജനോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ ഐ.എം.എയുടെ വെബ്‌സൈറ്റായ www.illinoismalayaleeassosiation.org-ല്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കുട്ടികള്‍ക്ക് ലഭിക്കുന്ന പോയിന്റുകളുടെ അടിസ്ഥാനത്തില്‍ കലാപ്രതിഭ, കലാതിലകം എന്നിവരേയും തെരഞ്ഞെടുക്കുന്നതാണ്.
ചിക്കാഗോയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്ന വാദ്യോപകരണങ്ങളോടുകൂടിയ (ലൈവ് ഓക്കസ്ട്ര) ഗാനമേളയാണ് ഐ.എം.എ അവതരിപ്പിക്കുന്നത്.
സംഘടനാ ഭാരവാഹികളായ സുനൈന ചാക്കോ, ജോയി പീറ്റര്‍ ഇന്‍ഡിക്കുഴി, ജോസി കുരിശിങ്കല്‍, ഷാനി ഏബ്രഹാം, ജോര്‍ജ് പണിക്കര്‍, പ്രവീണ്‍ തോമസ്, അനില്‍കുമാര്‍ പിള്ള, ജയിന്‍ മാക്കീല്‍, സാക് തോമസ്, രാജന്‍ തലവടി എന്നിവര്‍ ഈ പരിപാടികളുടെ വിജയത്തിനായി വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിക്കുന്നു.