Friday, October 11, 2024

HomeAmericaഫൊക്കാനാ അന്തര്‍ദേശിയ കണ്‍വെന്‍ഷന്‍ ഫ്‌ളോറിഡ ഒര്‍ലാണ്ടോയില്‍ 2022 ജൂലൈയില്‍

ഫൊക്കാനാ അന്തര്‍ദേശിയ കണ്‍വെന്‍ഷന്‍ ഫ്‌ളോറിഡ ഒര്‍ലാണ്ടോയില്‍ 2022 ജൂലൈയില്‍

spot_img
spot_img

ശ്രീകുമാര്‍ ഉണ്ണിത്താന്‍, മീഡിയ ടീം

2022 ജൂലൈ 7 മുതല്‍ 10 വരെ ഓര്‍ലാണ്ടോ ഫ്‌ളോറിഡയില്‍ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍ ഫൊക്കാന നേതാക്കള്‍ സന്ദര്‍ശിച്ചു , എല്ലാവരുടെയും ഇഷ്ടപ്രകരം കോണ്‍ട്രാക്ടില്‍ ഒപ്പുവെച്ചു. ഫ്‌ലോറിഡ യൂണിവേസ്ല്‍ സ്റ്റുഡിയോയുടെ എന്‍ട്രന്‍സില്‍ തന്നെയുള്ള ഹില്‍ട്ടണ്‍ ഗ്രൂപ്പിന്റെ ഡബിള്‍ ട്രീ ഹോട്ടല്‍ ആണ് കണ്‍വെന്‍ഷന് വേണ്ടി തെരഞ്ഞുടിത്തിട്ടുള്ളത്.

നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ ഒര്‍ലാണ്ടോ സിറ്റിയിലുള്ള ഹില്‍ട്ടണ്‍ ഡബിള്‍ ട്രീ സ്യൂട്ട് തയാര്‍ എടുത്തുകൊണ്ടിരിക്കുന്നു. അതിന് ഈ ഹോട്ടല്‍ സമുച്ചയം പര്യാപ്തമാണെന്ന് ഫൊക്കാന ഭാരവാഹികള്‍ വിലയിരുത്തി.

നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന് ആതിഥ്യമരുളാന്‍ ഹില്‍ട്ടണ്‍ ഡബിള്‍ ട്രീ സ്യൂട്ട് എന്തുകൊണ്ടും പര്യാപ്തമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് സന്ദര്‍ശിച്ച ഭാരവാഹികള്‍ ഒരേ സ്വരത്തില്‍ അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടന ആയ ഫൊക്കാനയുടെ 2022 ലെ ജനറല്‍ കണ്‍വെന്‍ഷന്‍ ഒരു ചരിത്ര സംഭവം ആയിരിക്കും .ഫ്‌ലോറിഡയില്‍ നടക്കുന്ന ഫൊക്കാനയുടെ മഹോത്സവം എന്നതിലുപരി അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടന ആയ ഫൊക്കാനയുടെ നാല്‍പത് വര്‍ഷങ്ങളുടെ ചരിത്ര നിയോഗത്തില്‍ കൂടി കടന്നു പോകുന്നു എന്ന പ്രത്യേകത കൂടി ഉണ്ട് ഈ കണ്‍വെന്‍ഷന് .അതിനുള്ള തയ്യാറെടുപ്പ് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നടത്തി അവയുടെ പരിസമാപ്തി കൂടി ആകും ഫ്‌ലോറിഡയില്‍ നടക്കുക.

ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളുടെ കണ്ണാടിയാണ് ഫൊക്കാനാ ജനറല്‍ കണ്‍വെന്‍ഷന്‍. നാം ഇതുവരയും എന്തു ചെയ്യതു, എന്തു നേടി, നമ്മുടെ പ്രസക്തി, ശക്തി ഒക്കെ ആധികാരികമായി പറയുവാന്‍ ഈ കണ്‍വെന്‍ഷന്റെ വേദികള്‍ നാം ഉപയോഗപ്പെടുത്തും .

കേരളത്തില്‍ ഫൊക്കാനാ നടത്തിയ ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയങ്ങളാണ്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നമ്മള്‍ ഇതുവരെ വിതരണം ചെയ്യത സഹായങ്ങളും മറ്റു പരിപാടികളും എന്നും സ്മരണീയവും മാതൃകയുമാണ്.

വിദ്യാഭ്യാസ സഹായം,വിവാഹസഹായം,ആതുരശുശ്രുഷയ്ക്കുള്ള സഹായം തുടങ്ങിയ എന്നും അഭിമാനകരവും പുണ്യവുമായ പ്രവര്‍ത്തനങ്ങളാണ് അവ. കൂടാതെ സര്‍ക്കാരിന്റെ പല പദ്ധതികളില്‍ സഹകരിച്ചും അല്ലാതെ സ്വതന്ത്രവുമായും ഭവനരഹിതരായവര്‍ക്ക് വീടുകള്‍, ഫൊക്കാന രാജഗിരി മെഡിക്കല്‍ കാര്‍ഡ് , ഫൊക്കാന മലയാളം അക്കാഡമി, ഫൊക്കാന യൂത്ത് എന്‍റിച്ചുമെന്റ് പ്രോഗ്രാം അങ്ങനെ വളരെ ജനകീയമായ നിരവധി പദ്ധതികള്‍ക്ക് ഈ കമ്മിറ്റി ചുക്കാന്‍ പിടിക്കുന്നു.

ഈ കണ്‍വെന്‍ഷന്‍ ഫൊക്കാന ചരിത്രത്തില്‍ അവിസ്മരണീമാക്കുവാന്‍ പരമാവധി ശ്രമിക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് അറിയിച്ചു.കണ്‍വെന്‍ഷനില്‍ 5000 അധികം ആളുകള്‍ പങ്കെടുക്കുമെന്നാണ് വിശ്വാസം. ഫൊക്കാനയുടെ പേരും പ്രശസ്തിയും ഈ കണ്‍വന്‍ഷന്‍ ലോകം മുഴുവന്‍ പരത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . നിരവധി പദ്ധികള്‍ നാം ആവിഷ്ക്കരിച്ചു നടപ്പിലാക്കിക്കഴിഞ്ഞു. നമുക്കു ഇനിയും വളരെ ദൂരം പോകാനുണ്ട് . നമ്മുടെ അര്‍ത്ഥപൂര്‍ണ്ണമായ ആ സഞ്ചാരത്തിനു ഒര്‍ലാണ്ടോ ഒരു പാതയൊരുക്കലാണ്.

അമേരിക്കയിലെയും കാനഡയിലെയും എല്ലാ മലയാളികളെയൂം ഈ പ്രവാസി കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതായി സെക്രെടറി സജിമോന്‍ ആന്റണി പറഞ്ഞു. കണ്‍വെന്‍ഷനോട് അനുബന്ധിച്ചു ഫ്‌ലോറിഡ കാണുന്നതിനും , ക്രൂസിനുമെക്കയായി ഒരു വെക്കേഷന്‍ പാക്കേജ് തന്നെ ഉണ്ടായിരിക്കും.

ഇപ്പോള്‍ തന്നെ വളരെ ചിട്ടയോടു കൂടി കണ്‍വെന്‍ഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുദക്കമിട്ടതായിട്രസ്റ്റീ ബോര്‍ഡ് ചെയര്‍ ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.

കണ്‍വന്‍ഷന് നടത്തിപ്പിന് വിപുലമായ ഒരുക്കങ്ങള്‍ ചെയ്തു വരുന്നതായി ചെയര്മാന് ചാക്കോ കുരിയന്‍ പ്രസ്താവിച്ചു.

യുവജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടുന്ന ഒരു മഹോത്സവമാകും ഈ കണ്‍വെന്‍ഷന്‍ എന്നു ട്രഷറര്‍ സണ്ണി മറ്റമന അഭിപ്രായപ്പെട്ടു.

നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ സംഘടന ഹോസ്റ്റ് ചെയ്യുന്ന ഈ കണ്‍വെന്‍ഷന്‍ കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക ഭൂമികയാകും ഒര്‍ലാണ്ടോയില്‍ വരച്ചു കാട്ടുക . ഇതിന് വേണ്ടി ഫ്‌ലോറിഡ യൂണിവേസ്ല്‍ സ്‌റുഡിയോയില്‍ ഉള്ള ഹില്‍ട്ടണ്‍ ഡബിള്‍ ട്രീ ഹോട്ടല്‍ ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി,ട്രഷര്‍ സണ്ണി മാറ്റമന , കണ്‍വെന്‍ഷന്‍ പേട്രണ്‍ ഡോ . മാമ്മന്‍ സി. ജേക്കബ് , ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ്, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ചാക്കോ കുര്യന്‍ ,എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബു മാത്യു, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ. കലാ ഷാഹി,ടെക്കനിക്കല്‍ കോര്‍ഡിനേറ്റര്‍ പ്രവീണ്‍ തോമസ്, നാഷണല്‍ കോര്‍ഡിനേറ്റര്‍ ലീല മാരേട്ട്,കണ്‍വെന്‍ഷന്‍ കോചെയര്‍മാന്‍ ലിബി ഇടിക്കുള, ജോണ്‍ കല്ലോലിക്കല്‍, ഫ്‌ലോറിഡ ആര്‍ വി പി കിഷോര്‍ പീറ്റര്‍ സി.പി.എ, വൈസ് പ്രസിഡന്റ് തോമസ് തോമസ്, മുന്‍ പ്രസിഡന്റ് കമാന്‍ഡര്‍ ജോര്‍ജ് കോര്ത് , ട്രസ്റ്റി ബോര്‍ഡ് സെക്രെട്ടറി സജി എം. പോത്തന്‍, രാജീവ് കുമാരന്‍ എന്നിവര്‍ ഹോട്ടല്‍ സമുച്ചയം സന്ദര്‍ശിച്ചു ഇഷ്ടപ്പെട്ടതിനു ശേഷമാണ് കോണ്‍ട്രാക്റ്റില്‍ ഒപ്പുവെച്ചത്.

ഫൊക്കാനായുടെ ഈ അന്തര്‍ദേശിയ കണ്‍വെന്‍ഷനില്‍ ഭാഗമാകുവാന്‍ നിങ്ങളെ ഓരോരുത്തരെയും ക്ഷണിക്കുകയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments