Tuesday, October 8, 2024

HomeAmericaമുതിർന്ന നേതാക്കളുടെ പിന്തുണയുമായി എറിക് മുന്നേറുന്നു

മുതിർന്ന നേതാക്കളുടെ പിന്തുണയുമായി എറിക് മുന്നേറുന്നു

spot_img
spot_img

ഹ്യൂസ്റ്റൺ: ജൂലൈ 8ന് ഫ്ലോറിഡയിൽ അരങ്ങേറുന്ന ഫൊക്കാന ഇലക്ഷനിൽ ബോർഡ് ഓഫ് ട്രസ്റ്റീസ് സ്ഥാനാർത്ഥിയായി മല്സരിക്കുന്ന എറിക് മാത്യു ഫൊക്കാന ദേശീയ നേതാക്കളുടെ പരസ്യ പിന്തുണ. മുൻ ഫൊക്കാന പ്രസിഡന്റുമാരായ ജി കെ പിള്ള, മാധവൻ ബി നായർ മുൻ സെക്രട്ടറിമാർ ടെറൻസൺ തോമസ്, ഷാഹി പ്രഭാകരൻ എന്നിവരാണ് പരസ്യ പിന്തുണയുമായി രംഗത്തു വന്നത്.

ജൂലൈ 7, 8, 9 തീയതികളിൽ ഫ്ലോറിഡയിലെ ഒർലാണ്ടോയിൽ നടക്കുന്ന കൺവെൻഷനിൽ ആയിരിക്കും വോട്ടെടുപ്പ് നടക്കുക.
അമേരിക്കയിൽ ജനിച്ചു വളർന്ന ഭംഗിയായി മലയാളം സംസാരിക്കുന്ന എറിക് 1992 ലെ വാഷിങ്ങ്ടൺ കൺവെൻഷൻ മുതൽ എല്ലാ ഫൊക്കാന കൺവെൻഷനുകളിലും പങ്കെടുക്കുകയും വിവിധ സ്ഥാനങ്ങൾ വഹിക്കുകയും ചെയ്തിട്ടുണ്ട്.

അതുകൊണ്ടുതന്നെ ട്രസ്റ്റീആയി പ്രവർത്തിക്കാനുള്ള അറിവും പരിചയവും എറിക്കിനുണ്ടെന്നു മുൻ ജനറൽ സെക്രട്ടറി ഷാഹി പ്രഭാകരൻ പറഞ്ഞു.
വാഷിങ്ടണിൽനിന്നുള്ള ആർ വി പി ആയിരുന്ന എറിക് യുവാക്കളെ ഫൊക്കാനയിലേക്കു കൊണ്ടുവരാനും അവർക്കായി കായികവിനോദങ്ങൾ സംഘടിപ്പിക്കാനും നേതൃത്വം നൽകുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാന്പിടിക്കുകയും ചെയ്തിട്ടുണ്ടെന്നും ഷാഹി പറഞ്ഞു.

മുതിർന്ന നേതാക്കളായ ടി എസ് ചാക്കോ, എബ്രഹാം ഈപ്പൻ, സ്റ്റാൻലി എത്തുണിക്കൽ, വിപിൻ രാജ്, ജോയ് ഇട്ടൻ, ശ്രീകുമാർ ഉണ്ണിത്താൻ, ആർ വി പി ര`ഞ്ജിത് പിള്ള, വർഗീസ് പോത്താനിക്കാട്, റെജി കുര്യൻ എന്നിവരും ശക്തമായ പിന്തുണയുമായി എത്തിയിട്ടുണ്ട്.
മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ മെമ്പർ ആയ എറിക് മാത്യു സൗത്ത് ഫ്ലോറിഡയിലെ റ്റി ബി സി കോർപറേഷനിൽ ബ്രാൻഡ് കംപ്ലെയ്ൻസ് ഓഡിറ്റർ ആയി ജോലിചെയ്യുന്നു. ഭാര്യ അനു, മക്കൾ അഞ്ജന, റിയ, ദിവ്യ എന്നിവർക്കൊപ്പം ഹ്യൂസ്റ്റനിൽ ആണ് താമസം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments