Friday, October 18, 2024

HomeAmericaപ്രായമായവരേക്കാള്‍ മദ്യപാനം അപകടമുണ്ടാക്കുന്നത് യുവാക്കള്‍ക്ക്‌

പ്രായമായവരേക്കാള്‍ മദ്യപാനം അപകടമുണ്ടാക്കുന്നത് യുവാക്കള്‍ക്ക്‌

spot_img
spot_img

വാഷിംഗ്ടണ്‍: പ്രായമായവരേക്കാള്‍ മദ്യപാനം കൂടുതല്‍ ബാധിക്കുന്നത് യുവാക്കളെയാണെന്ന് പഠനം. ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രായം, ലിംഗഭേദം, വര്‍ഷം, രാജ്യം എന്നിവയുടെ അടിസ്ഥാനത്തില്‍ മദ്യപാനത്തിന്റെ അപകടസാധ്യതകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യപഠനമാണിത്.

15 നും 39 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരെയാണ് മദ്യപാനം എന്ന ദുശ്ശീലം കൂടുതലായി ബാധിക്കുന്നത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 40 വയസിന് മുകളിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ നിയന്ത്രണത്തോടെ മദ്യപിക്കുന്നത് അപകടമല്ല. നിയന്ത്രണത്തോടെയുള്ള മദ്യപാനം ഹൃദയ സംബന്ധമായ അസുഖങ്ങള്‍, സ്ട്രോക്ക്, പ്രമേഹം എന്നിവ വരാനുള്ള സാധ്യതയും കുറയ്ക്കും.

204 രാജ്യങ്ങളിലെ മദ്യ ഉപയോഗത്തിന്റെ കണക്കുകള്‍ പ്രകാരം, 2020 ല്‍ 1.34 ബില്യണ്‍ ആളുകള്‍ ദോഷകരമായ അളവില്‍ മദ്യപിച്ചതായി ഗവേഷകര്‍ വ്യക്തമാക്കുന്നുണ്ട്. എല്ലായിടത്തും സുരക്ഷിതമല്ലാത്ത അളവില്‍ അമിതമായി മദ്യം കഴിക്കുന്നത് 15-39 വരെ പ്രായമുളള പുരുഷന്മാരാണ്. ഇവര്‍ക്കിത് ആരോഗ്യപരമായ ഗുണങ്ങളൊന്നും നല്‍കുന്നില്ലെന്ന് മാത്രമല്ല അപകടസാധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.

വാഹനാപകടം, ആത്മഹത്യ, കൊലപാതകം എന്നിവയുള്‍പ്പെടെ 60 ശതമാനത്തോളം മദ്യപാനം മൂലമുള്ള അപകടങ്ങള്‍ ഈ പ്രായത്തിലുള്ള ആളുകള്‍ക്കിടയിലാണ് സംഭവിക്കുന്നതെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നുണ്ട്. 15-39 വരെ പ്രായമുള്ള സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കൂടുതല്‍ അളവില്‍ മദ്യപിക്കാമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

ചെറുപ്പക്കാര്‍ മദ്യപിക്കരുത്. പ്രായമായവര്‍ ചെറിയ അളവില്‍ മദ്യപിക്കുന്നത് ആരോഗ്യത്തിന് ഹാനികരമല്ല… യുഎസിലെ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാലുവേഷനിലെ പ്രൊഫസറായ ഇമ്മാനുവേല ഗാകിഡൗ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments