Friday, May 9, 2025

HomeAmericaനായർ ബനവലന്റ് അസ്സോസോസിയേഷൻ പുതിയ ട്രസ്റ്റീ ബോർഡ് അംഗങ്ങളെ തെരഞ്ഞെടുത്തു; രഘുവരൻ നായർ ചെയർമാൻ

നായർ ബനവലന്റ് അസ്സോസോസിയേഷൻ പുതിയ ട്രസ്റ്റീ ബോർഡ് അംഗങ്ങളെ തെരഞ്ഞെടുത്തു; രഘുവരൻ നായർ ചെയർമാൻ

spot_img
spot_img

ന്യൂയോര്‍ക്ക്: നായര്‍ ബനവലന്റ് അസ്സോസിയേഷന്റെ ട്രസ്റ്റീ ബോർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ട്രസ്റ്റീ ബോർഡ് ചെയർമാനായി മുൻ പ്രസിഡന്റ് കൂടിയായ രഘുവരൻ നായരെ തെരഞ്ഞെടുത്തു.

റിക്കോർഡിംഗ് സെക്രട്ടറിയായി ജി. കെ. നായരെയും തെരഞ്ഞെടുത്തു. രാമചന്ദ്രൻ നായർ, ഉണ്ണിക്കൃഷ്ണൻ നായർ, സദാശിവൻ നായർ എന്നിവർ ട്രസ്റ്റീ ബോർഡ് അംഗങ്ങളായി പ്രവർത്തിക്കും.

കൊറോണ എന്ന മഹാവ്യാധി കാരണം അസ്സോസിയേഷന്റെ പ്രവർത്തനം മന്ദഗതിയിലായിരുന്നു.

ഈ വർഷം ഊർജ്ജസ്വലമായ പ്രവർത്തനം കാഴ്ച വെക്കുവാൻ പ്രസിഡന്റ് അപ്പുക്കുട്ടൻ നായരുടെ നേതൃത്വത്തിലുളള കമ്മിറ്റിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ചെയർമാൻ സ്ഥാനം സ്വീകരിച്ചുകൊണ്ട് രഘുവരൻ നായർ പറഞ്ഞു. ജി.കെ. നായർ നന്ദിപ്രസംഗം നടത്തി.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായർ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments