ഹൂസ്റ്റണ്‍: അനേകരുടെ ജീവിതങ്ങളെ കൈ പിടിച്ച് ഉയര്‍ത്തിക്കൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ശ്രദ്ധേയനായ , ഫാ. ഡേവീസ് ചിറമേലിന് തൃശൂര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ജൂലൈ 15 ന് വെള്ളിയാഴ്ച വൈകിട്ട് 8.00 ന് ഡോക്ടര്‍ സി.വി. സതീഷിന്റെ വസതിയില്‍ വച്ച് സ്വീകരണം നല്‍കി.

ടാഗ് വൈസ് പ്രസിസണ്ട് സത്യ സതീഷ് പൂച്ചെണ്ടു നല്‍കി സ്വീകരിച്ചു. ഫാദര്‍ ഡേവിസ് ചിറമേലിന്റെ രണ്ടു മണിക്കൂറോളം നീണ്ടു നിന്ന സരസമായ സംഭാഷണത്തിലുടനീളം മനുഷ്യ മനസിനെ പരസ്പരം സ്‌നേഹിയ്ക്കുവാനും സഹായിക്കുവാനും പഠിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു.

ഈ സ്വീകരണം തൃശൂര്‍ ഫാമിലി അംഗങ്ങളെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാനാകാത്ത സന്തോഷത്തിന്റെ നിമിഷങ്ങളായിരുന്നുവെന്ന് പങ്കെടുത്തവര്‍ പറഞ്ഞു.

കുറഞ്ഞ സമയം കൊണ്ടു ടാഗ് അംഗങ്ങള്‍ സ്വരൂപിച്ച ഫണ്ട് ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ‘ രണ്ടു രൂപക്ക് ഇഡലി’ എന്ന പദ്ധതിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചു. ഇതിലൂടെ തൃശൂര്‍ ഫാമിലിയിലുള്ളവര്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ കഴിയും

പ്രസിഡണ്ട് സലീം അറക്കല്‍ നന്ദി പറഞ്ഞു. വൈസ് പ്രസിഡണ്ട് സത്യ സതീഷ്, സെകട്ടറി രാജ് മൂത്തേഴത്ത്, ജോ. സെകട്ടറി ജോസ് പെക്കാട്ടില്‍, ട്രഷറര്‍ സാം സുരേന്ദ്രന്‍, ജോ. ട്രഷറര്‍ ലിന്റോ ജോസ്, കമ്മിറ്റി അംഗങ്ങള്‍ ജയന്‍ അരവിന്ദാക്ഷന്‍, ക്രിസ്റ്റി പ്രിന്‍സ്, ജോഷി ചാലിശ്ശേരി, ബൈജു അംബൂക്കന്‍, ഹരി നാരായണന്‍, ജിതിന്‍ ജോണ്‍, അന്‍സിയ അറക്കല്‍ തുടങ്ങിയവരുടെ കൂട്ടായ പ്രയത്‌നം സ്വീകരണ ചടങ്ങ് വിജയകരമാക്കാന്‍ സഹായിച്ചു.
റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി