വാഷിങ്ടണ്‍: യുഎസില്‍ ഒരാള്‍ക്ക് ഒരേ സമയം മങ്കിപോക്സും കൊവിഡും ബാധിച്ചു. കാലിഫോര്‍ണിയ സ്വദേശിയായ മിച്ചോ തോംസണാണ് ഒരേ സമയം കൊവിഡും മങ്കിപോക്സും സ്ഥിരീകരിച്ചത്.
ജൂണ്‍ അവസാനത്തോടെയാണ് തോംസണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ദിവസങ്ങള്‍ക്ക് ശേഷം, കൈകളിലും കഴുത്തിലും കാലുകളിലും ചെറിയ കുരുക്കള്‍ പ്രത്യക്ഷപ്പെട്ടു.
തുടര്‍ന്ന് വിശദമായ പരിശോധനയില്‍ തോംസണ്‍ മങ്കിപോക്സ് സ്ഥിരീകരിച്ചു. അസുഖത്തിന്‍റെ നാളുകളില്‍ അദ്ദേഹത്തിന് കടുത്ത പനിയും ശരീരവേദനയും അനുഭവപ്പെട്ടിരുന്നു.
“എനിക്ക് ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാന്‍ കഴിഞ്ഞില്ല. ഈ രീതിയില്‍ രണ്ട് വൈറസുകളും ഒരേ സമയം ബാധിക്കുമോ എന്ന ചോദ്യത്തിന്, ഡോക്ടര്‍മാര്‍ “അതെ” എന്നാണ് മറുപടി നല്‍കിയതെന്ന് തോംസണ്‍ പറഞ്ഞു.
രണ്ട് വൈറസുകളും ഒരുമിച്ച് ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ മെഡിക്കല്‍ പ്രൊഫസറായ ഡോ ഡീന്‍ വിന്‍സ്ലോ പറഞ്ഞു. “ഇത് അസാധ്യമല്ല, അതിനെക്കുറിച്ച്, രോഗിയുടെ ദൗര്‍ഭാഗ്യമെന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ” അദ്ദേഹം കൂട്ടിച്ചേര്‍ത്തു