അമ്മു സഖറിയ
അറ്റ്‌ലാന്റാ മെട്രോ മലയാളി അസ്സോസിയേഷന്‍ യുവജനവേദിയുടെ ആഭിമുഖിയത്തില്‍ നടത്തിയ രക്തദാനചടങ്ങ് വിജയകരമാക്കി അറ്റ്‌ലാന്റയിലെ മലയാളികള്‍.
അസ്സോസിയേഷന്റെ യുവജനവേദി കമ്യൂണിറ്റി സര്‍വ്വീസിനൊടനുബന്ധമായി ജൂലൈ 31ാം തീയതി ലാറന്‍സ് വില്ലിലെ വാള്‍മാര്‍ട്ടില്‍ വെച്ച് അനേകായിരങ്ങളുടെ ജീവരക്ഷാര്‍ത്ഥം രക്തദാനശ്രമം നടത്തുകയും, പലരും ഈ സംരംഭത്തില്‍ പങ്കുകൊണ്ട് രക്തം ദാനം ചെയ്യുകയും ചെയ്തു.
അമേരിക്കയിലെ വിവിധ മുക്കിയാധാര യൂണിവേഴ്‌സിറ്റികളില്‍ പ്രൊഫസര്‍, ഡീന്‍ എന്ന നിലകളില്‍ സേവനം നടത്തി വിരമിച്ച ദൃ. രാമകൃഷ്ണ മേനോന്‍ മുക്കിയ അതിഥിയായി എത്തി, അമ്മയുടെ ഈ സംഭരംഭത്തിനെ അനുമോദിക്കുകയും, രക്തദാനം ചെയ്താല്‍ ഉണ്ടാകുന്ന ഗുണങ്ങളെക്കുറിച്ചു യുവജനങ്ങളോടെ പറയുകയും ചെയ്തു.
ഈ സംരംഭം വിജയകരമാക്കിത്തീര്‍ക്കുവാന്‍, നേതൃത്വം കൊടുത്ത ഷാനു പ്രകാശ്, ജെയിംസ് ജോയ്, സിജു, നിഷാദ്, ശ്രീജിത്ത്, കാജല്‍, ജിത്തു എന്നിവരെ സണ്ണി തോമസും, ലൂക്കോസ് തരിയനും അഭിനന്ദിച്ചു.
അറ്റ്‌ലാന്റാ മെട്രോ മലയാളി അസ്സോസിയേഷനു വേണ്ടി,