Friday, July 26, 2024

HomeAmericaഫോമയുടെ ബാലരാമപുരം- ഗാന്ധിഭവന്‍ ഹെല്പിങ് പ്രോജക്ട് കോര്‍ഡിനേറ്റര്‍മാരെ തെരെഞ്ഞെടുത്തു

ഫോമയുടെ ബാലരാമപുരം- ഗാന്ധിഭവന്‍ ഹെല്പിങ് പ്രോജക്ട് കോര്‍ഡിനേറ്റര്‍മാരെ തെരെഞ്ഞെടുത്തു

spot_img
spot_img

(സലിം ആയിഷ : ഫോമാ പി ആര്‍ ഒ)

ബാലരാമപുരം കൈത്തറി വ്യവസായത്തെ സംരക്ഷിക്കാനും, പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസികള്‍ക്ക് ഓണക്കോടി വിതരണം ചെയ്യാനും ഫോമയും അംഗ സംഘടനകളും കൈകോര്‍ക്കുന്ന ബാലരാമപുരം-ഗാന്ധിഭവന്‍ ഹെല്പിങ് പ്രോജക്ടിന്റെ സ്പെഷ്യല്‍ കോര്‍ഡിനേറ്റര്‍മാരായി സുനിത പിള്ള, സിമി സൈമണ്‍, രേഷ്മ രഞ്ജന്‍ എന്നിവരെ തെരെഞ്ഞെടുത്തു.

ഒരു പ്രോജെക്ടിലൂടെ രണ്ടു വിഭാഗത്തെ സഹായിക്കുക എന്നതാണ് ഫോമാ ഉദ്ദേശിക്കുന്നത്. കേരളത്തിലെ പരമ്പാഗത കുടില്‍ വ്യവസായത്തെ സംരക്ഷിക്കുവാനുള്ള എളിയ ശ്രമം , ഗാന്ധി ഭവനിലെ അശരണരായ വയോധികര്‍ക്ക് ഓണ സമയത്തു ചെറിയ ഒരു സന്തോഷമെങ്കിലും നല്‍കുക.

മിനസോട്ട മലയാളി അസോസിയേഷന്‍ മുന്‍ ബോര്‍ഡ് അംഗവും, ഫോമാ ഗ്രേറ്റ് ലേക്‌സ് റീജിയണിലെ വനിതാ സമിതി പ്രതിനിധിയുമാണ് സുനിത പിള്ള. മികച്ച നര്‍ത്തകിയായ സുനിത സ്ത്രീകളുടെയും, ശിശുക്കളുടെയും ക്ഷേമത്തിനുമായുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്.

ഫോമാ മിഡ് അറ്റ്‌ലാന്റിക് വനിതാ വിഭാഗം സെക്രട്ടറിയും ഡെലവയര്‍ മലയാളി അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറിയുമാണ് സിമി സൈമണ്‍. നൃത്തത്തിലും, അഭിനയത്തിലും താല്പര്യവും അഭിരുചിയുമുള്ള സിമി ഫോമയുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ 2010 മുതല്‍ സജീവമായുണ്ട്.

അറിയപ്പെടുന്ന ഇംഗ്‌ളീഷ് എഴുത്തുകാരിയും, കേരള അസോസിയേഷന്‍ ഓഫ് കൊളറാഡോയുടെ സജീവ പ്രവര്‍ത്തകയുമാണ് രേഷ്മ രഞ്ജന്‍. ആംഗലേയ ഭാഷയില്‍ പത്തോളം നോവുലുകള്‍ എഴിതിയിട്ടുള്ള രേഷ്മ രഞ്ജന്‍, ഡെന്‍വറിലെ ഐക്യം ഫൗണ്ടേഷന്‍ന്റെ സംരംഭമായ കലാധ്രിതിയുടെ ഭാഗമായി ഓണ്‍ലൈന്‍ വര്‍ക്ക് ഷോപ്പുകളും സെഷനുകളും സംഘടിപ്പിക്കുകയും ചെയ്ത് കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്.. നിലവില്‍ ഫോമാ വനിതാ വെസ്റ്റേണ്‍ റീജിയന്‍ പ്രവര്‍ത്തകയാണ്.

ബാലരാമപുരം-ഗാന്ധി ഭവന്‍ ഹെല്പിങ് പ്രൊജക്ട് വിജയിപ്പിക്കാന്‍ സ്പെഷ്യല്‍ കോര്‍ഡിനേറ്റര്‍മാര്‍ക്ക് എല്ലാ ഭാവുകങ്ങളും നേരുകയും, പ്രോജക്ടിന്റെ വിജയത്തിനായി ഫോമയുടെയും അംഗംസംഘടനകളുടെയും എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ഫോമാ എക്‌സിക്യുട്ടീവ് കമ്മറ്റി പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍ ,ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ അറിയിച്ചു.

ഓണത്തിന് നമ്മുടെ മാതാപിതാക്കള്‍ക്ക് ആഹാരവും ഓണക്കോടിയും നല്‍കുന്നു എന്ന് കണക്കാക്കി ഗാന്ധിഭവനിലെ ഒരാള്‍ക്കെങ്കിലുമുള്ള തുക സംഭാവന നല്‍കുവാന്‍ എല്ലാവരോടും ഫോമാ അഭ്യര്‍ത്ഥിക്കുന്നു. നാട്ടിലുള്ള ബന്ധുക്കള്‍ക്കും ബാലരാമപുരം കൈത്തറി നിങ്ങള്ക്ക് ഓര്‍ഡര്‍ ചെയ്യാവുന്നതാണ് . സഹായിക്കാന്‍ താല്പര്യമുള്ളവര്‍ താഴെ കാണുന്ന ഗോ ഫണ്ട് വഴി ഒരാള്‍ക്കുള്ള ഓണക്കോടിക്കും ഓണസന്ധ്യക്കുമായ് $ 25 എങ്കിലും സംഭാവന ചെയ്യണമെന്ന് ഫോമാ നാഷണല്‍ കമ്മിറ്റി അഭ്യര്‍ത്ഥിക്കുന്നു

https://gofund.me/423d49b0

കൂടുതല്‍ വിവരങ്ങള്‍ക്ക് Sunitha Pillai : 612 469 6898, Simi Simon : 302 489 9044, Reshma Renjan : 720 326 8361.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments