Saturday, September 7, 2024

HomeAmericaപ്രവാസി വള്ളംകളിയെ ആശീര്‍വദിച്ച് ഡോ എം എ യൂസഫലി, അഭിനന്ദിച്ചു മന്ത്രി റിയാസ്

പ്രവാസി വള്ളംകളിയെ ആശീര്‍വദിച്ച് ഡോ എം എ യൂസഫലി, അഭിനന്ദിച്ചു മന്ത്രി റിയാസ്

spot_img
spot_img

ബ്രാംപ്ടന്‍: കാനഡയിലെ ബ്രാംപ്ടന്‍ നഗരത്തില്‍ ബ്രാംപ്ടന്‍ മലയാളി സമാജം നടത്തുന്ന പതിനൊന്നാമത് കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഫ്‌ളാഗ് ഓഫ് കര്‍മ്മം പ്രമുഖ വ്യവസായി പത്മശ്രീ എം എ യൂസഫലി നിര്‍വഹിച്ചു.

ഫ്‌ളാഗ് ഓഫ് കര്‍മ്മത്തിന്റെ ഉത്ഘാടനം കേരള ടൂറിസം വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. സമാജം പ്രസിഡെന്‍റും ലോക കേരള സഭ അംഗവുമായ ശ്രീ കുര്യന്‍ പ്രക്കാനം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ബ്രാംപ്ടന്‍ മേയര്‍ പാട്രിക് ബ്രൗണ്‍, ടൊറൊന്‍റോയിലെ ഇന്ത്യന്‍ കോണ്‍സില്‍ ജനറല്‍ അപൂര്‍വ്വ ശ്രീവാസ്തവ ,എ എം ആരിഫ് എംപി , റൂബി സഹോട എം പി , മന്ത്രി പരം ഗ്രില്‍, പ്രബ്മീറ്റ് സിംഗ് സര്‍ക്കാരിയ എംപിപി, സോണിയ സിന്ധു എംപി, കമല്‍ ഖേറാ എംപി, അമര്‍ജോട്ട് സന്ധു എംപിപി, ഗോകുലം ഗോപാലന്‍, പ്രശസ്ത സിനിമ സീരിയല്‍ നടി ശ്രീധന്യ തുടങ്ങിയവര്‍ ഓണ്‍ലൈന്‍ മീറ്റിംഗില്‍ പങ്കെടുത്തു.

ദുബായ് ആസ്ഥാനമയുള്ള അദ്ദേഹത്തിന്റെ ആസ്ഥാന മന്ദിരത്തില്‍ കനേഡിയന്‍ നെഹ്രു ട്രോഫീയുടെ പതാക ഉയര്‍ത്തി വീശിയാണ് പത്മശ്രീ ഡോ എം എ യൂസഫലി ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചത്. ഇത് വള്ളംകളി പ്രേമികളായ നൂറുകണക്കിനു നോര്‍ത്ത് അമേരിക്കന്‍ മലയാളികളെയാണ് ആവേശ പുളകമണിയിച്ചു വിസ്മയിപ്പിച്ചത് .

വിദൂരതയില്‍ ഇരുന്നും ഇങ്ങനെ പ്രൗഢഗംഭീരമുള്ള ഒരു വള്ളംകളി നടത്താന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്ന സമാജം ഭാരവാഹികളെ ഡോ എം. എ യൂസഫലി അനുമോദിച്ചു. ഈ വര്‍ഷത്തെ വള്ളംകളി മത്സരത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് കരുതിയിരുന്ന ഡോ എം എ യൂസഫലി കോവിഡ് സാഹചര്യങ്ങളും മറ്റു സാങ്കേതിക പ്രശ്‌നങ്ങളും പരിഗണിച്ചു തന്റെ കാനഡ സന്ദര്‍ശനം അടുത്ത വര്‍ഷത്തെ വള്ളംകളിയിലേക്കു മാറ്റിവെച്ചതായി യോഗത്തില്‍ പ്രഖാപിച്ചു.

അടുത്ത വര്ഷം ഓഗസ്റ്റ് 30 നു വള്ളംകളി നടത്തുമെന്ന പ്രഖ്യാപനം മേയര്‍ പാട്രിക്ക് ബ്രൌണ്‍ യോഗത്തില്‍ നടത്തി

വിജയകരമായി ഇത്രയും മികച്ച നിലയില്‍ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വള്ളം കളി മുന്നോട്ട് കൊണ്ടുപോയ ബ്രാംപ്ട്ടന്‍ മലയാളി സമാജത്തിന്റെ ഭാരവാഹികളെയും പ്രവര്‍ത്തകരെയും ഉത്ഘാടന പ്രസംഗത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് പ്രത്യേകം അഭിനന്ദിച്ചു. നമ്മുടെ സംസ്കാരത്തെ ചേര്‍ത്തുപിടിച്ചു അടുത്ത തലമുറയെ പടുത്തുയര്‍ത്തനമെന്ന് അദ്ദേഹം ഉത്‌ബോദിപ്പിച്ചു.

കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധികളെ മറികടക്കാന്‍ കേരള ടൂറിസത്തിന് ഇത്തരം പരിപാടികള്‍ ഊര്‍ജ്ജം നല്‍കും. കേരള ടൂറിസത്തിന്റെ യഥാര്‍ത്ഥ പ്രചാരകരാവാന്‍ സാധിക്കുന്നത് നമ്മുടെ അതി വിപുലമായ പ്രവാസി ജനസമൂഹത്തിനുതന്നെയാണ്. അവര്‍ക്ക് അതിനാവശ്യമായ പ്രൊഫഷണല്‍ പരിശീലനങ്ങളും പദ്ധതികളും കേരള ടൂറിസം നടപ്പിലാക്കുന്ന കാര്യം ആലോചനയിലുണ്ട്.

അഭിമാനത്തോടെ ലോകത്തിന്റെ ഏതു കോണിലിരുന്നും കേരള ടൂറിസത്തെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താനും ആകര്‍ഷിപ്പിക്കാനും ഉതകും വിധം നമ്മുടെ പ്രവാസി സമൂഹത്തിന് ഇടപെടാനുള്ള അവസരം ഒരുക്കാനാണ് ആഗ്രഹിക്കുന്നത്.

വിവര സാങ്കേതിക വിദ്യയുടെ വികാസം ഇക്കാര്യത്തില്‍ വലിയ തുണയാകും. കാനഡ സര്‍ക്കാരിന്റെ പിന്തുണ ഉറപ്പുവരുത്തി നടത്തുന്ന നെഹ്‌റു ട്രോഫി വള്ളം കളി കേരള ടൂറിസത്തിന്റെ പ്രചരണം കൂടിയാണ് ഏറ്റെടുത്തിരിക്കുന്നത്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

ആലപ്പുഴയുടെ ആവേശം ഉള്‍കൊണ്ടു കാനഡയില്‍ നടക്കുന്ന കനേഡിയന്‍ നെഹ്രു ട്രോഫിക്കു എല്ലാ ആശംസകളും നേരുന്നതായി ആലപ്പുഴ എം പി എ എം അരീഫ് പറഞ്ഞു. കോവിഡ് മഹാമാരിയില്‍ കേരളത്തില്‍ മുടങ്ങിയ വള്ളംകളി കാനഡയില്‍ നടക്കുന്നതു എല്ലാ വള്ളംകളി പ്രേമികളും ആവേശത്തോടെയാണ് കാണുന്നടെന്ന് അദ്ദേഹം പറഞ്ഞു.

ഈ വരുന്ന ഓഗസ്റ്റ് 21 നാണ് കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളി ബ്രാംപ്ടണിലെ പ്രോഫ്ഫസ്സേഴ്‌സ് ലേക്കില്‍ നടക്കുന്നത്. സമാജം ജെനറല്‍ സെക്രട്ടറി ലതാ മേനോന്‍ സ്വാഗതവും സമാജം സെക്രട്ടറി യോഗേഷ് ഗോപകുമാര്‍ നന്ദിയും പറഞ്ഞു.

ഫൊക്കാനാ പ്രസിഡണ്ട് ജോര്‍ജി വര്‍ഗീസ് ,സെക്രട്ടറി സജിമോന്‍ ആന്റണി ,ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍ ഫിലിപ്പോസ് പിലിപ്പ് , നാഷണല്‍ ഫെഡറേഷന്‍ ഓഫ് കനേഡിയന്‍ മലയാളീ അസോസിയേഷന്‍ ഇന്‍ കാനഡ വൈസ് പ്രസിഡണ്ട് അജു ഫിലിപ്,ഫൊക്കാന മുന്‍ പ്രസിഡണ്ട് പോള്‍ കറുകപ്പള്ളില്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments