Friday, May 24, 2024

HomeUS Malayaleeഫൊക്കാന ഐ.എന്‍.സി കണ്‍വന്‍ഷന്‍ വന്‍ വിജയം. ജേക്കബ് പടവത്തില്‍ പ്രസിഡന്റ്, വര്‍ഗീസ് പാലമലയില്‍ സെക്രട്ടറി, എബ്രഹാം...

ഫൊക്കാന ഐ.എന്‍.സി കണ്‍വന്‍ഷന്‍ വന്‍ വിജയം. ജേക്കബ് പടവത്തില്‍ പ്രസിഡന്റ്, വര്‍ഗീസ് പാലമലയില്‍ സെക്രട്ടറി, എബ്രഹാം കളത്തില്‍ ട്രഷറര്‍

spot_img
spot_img

സുമോദ് നെല്ലിക്കാല

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് കേരളാ അസോസിയേഷന്‍ നോര്‍ത്ത് അമേരിക്ക യുടെ (ഫൊക്കാന ഐ.എന്‍.സി) ഏക ദിന കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്കിലെ ലഗാര്‍ഡിയ എയര്‍ പോര്‍ട്ടിനു സമീപമുള്ള മാരിയറ്റ് ഹോട്ടലില്‍ വച്ച് മുന്‍ തീരുമാന പ്രെകാരം വിജയകരമായി നടത്തപ്പെട്ടു. വിനോദ് കേയാര്‍കെ ആയിരുന്നു കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍.

കാലം ചെയ്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത യോടുള്ള ആദരസൂചകമായി ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം നഗര്‍ എന്നാണ് കണ്‍വെന്‍ഷന്‍ അങ്കണത്തിനു നാമകരണം ചെയ്തിരുന്നത്.

മാര്‍ ക്രിസോസ്റ്റം അനുസ്മരണത്തോടു കൂടി ആരംഭിച്ച യോഗത്തില്‍ റെവ: സജി പാപ്പച്ചന്‍, ജേക്കബ് പടവത്തില്‍, സുധാ കര്‍ത്താ, അലക്‌സ് തോമസ്, ജോര്‍ജ് ഓലിക്കല്‍, ബോബി ജേക്കബ് എന്നിവര്‍ സംസാരിച്ചു.

ബിസിനസ്സ് സെമിനാറില്‍ ബാബു ഉത്തമന്‍ സി.പി.എ പങ്കെടുത്തു സംസാരിച്ചു. ജോസഫ് കുരിയാപ്പുറം മോഡറേറ്റര്‍ ആയിരുന്നു.

സുധാ കര്‍ത്തയുടെ അധ്യക്ഷതയില്‍ നടന്ന പൊതു യോഗത്തിനു ശേഷം നടന്ന ഇലെക്ഷന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജോസഫ് കുരിയാപ്പുറം, കമ്മീഷണര്‍ മാരായ രാജു സഖറിയാ, ജോര്‍ജ് ഓലിക്കല്‍ എന്നിവര്‍ നിയന്ത്രിച്ചു. ഇലക്ഷന്‍ സമാധാനപരമായിരുന്നു.

202123 വര്‍ഷത്തെ ഭാരവാഹികള്‍: പ്രെസിഡന്‍റ്റ്: ജേക്കബ് പടവത്തില്‍ (രാജന്‍ ഫ്‌ലോറിഡ), സെക്രട്ടറി: വര്‍ഗീസ് പാലമല (ചിക്കാഗോ), ട്രഷറര്‍: എബ്രഹാം കളത്തില്‍ (ഫ്‌ലോറിഡ) എക്‌സി. വൈസ് പ്രസിഡന്റ്: ഡോ: സുജ ജോസ് (ന്യു ജേഴ്‌സി), വൈസ് പ്രസിഡന്റ്: എബ്രഹാം വര്‍ഗീസ് (ഷിബു വെണ്മണി), അസോസിയേറ്റ് സെക്രട്ടറി: ജേക്കബ് ചാക്കോ (റെജി ഫിലാഡല്‍ഫിയ), അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി: ബാല എസ്. വിനോദ്, അസോസിയേറ്റ് ട്രഷറര്‍: അലക്‌സാണ്ടര്‍ പൊടിമണ്ണില്‍ (റോക്ക് ലാന്‍ഡ്), അഡീഷണല്‍ അസോസിയേറ്റ് ട്രഷറര്‍: ജൂലി ജേക്കബ്. വനിതാ ഫോറം ചെയര്‍: ഷീല ചേറു.

നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍: വേണുഗോപാല്‍ പിള്ള, ഷാജി സാമുവല്‍, പി.കെ. സോമരാജന്‍, വിത്സണ്‍ ടി. ബാബുക്കുട്ടി, ബിനു പോള്‍, ക്രിസ് തോപ്പില്‍, ലൂക്കോസ് മാളികയില്‍, സെലീന ഓലിക്കല്‍, ജോബി തോമസ്, ജോണ്‍ ഇളമത

ഓഡിറ്റേഴ്‌സ്: സുമോദ് റ്റി നെല്ലിക്കാല, അനില്‍ കുറുപ്പ്
റീജിയണല്‍ വൈസ് പ്രസിഡന്റുമാര്‍: ജോര്‍ജി തോമസ് (റീജിയന്‍ 3, ന്യു ജേഴ്‌സി) തോമസ് ജോര്‍ജ് (റീജിയന്‍ 5) ഷൈജു എബ്രഹാം (റീജിയന്‍ 8)

ബോര്‍ഡ് ഓഫ് ട്രസ്റ്റീ: വിനോദ് കേയാര്‍കെ, രാജു സഖറിയാ, അലക്‌സ് തോമസ്, ജോസഫ് കുരിയാപ്പുറം, തമ്പി ചാക്കോ, അലോഷ് അലക്‌സ്, സുധാ കര്‍ത്താ, ടോമി കോക്കാട്ട്.

തുടര്‍ന്ന് നടന്ന സമ്മേളനത്തില്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രെസിഡന്‍റ്റ് ജെയിംസ് പടവത്തില്‍ പദവി ഏറ്റെടുത്തു കൊണ്ട് നടത്തിയ പ്രെസംഗത്തില്‍ എല്ലാവരോടുമുള്ള നന്ദി അറിയിച്ചു. ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് വൈകാതെ നിയമനം നടത്തപ്പെടുമെന്നു അദ്ദേഹം അറിയിച്ചു. അടുത്ത കണ്‍വന്‍ഷന്‍ 2023 ല്‍ ഫ്‌ലോറിഡയില്‍ വച്ച് നടത്തപ്പെടുമെന്നും അതിലേക്കു കുടുംബ സമേതം എല്ലാ സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പ്രെസ്താവിക്കുകയുണ്ടായി.

ഒരു തത്വത്തിന്റെ പേരിലാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നും, കോവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് നാഷണല്‍ കമ്മറ്റിയും ബോര്‍ഡ് ഓഫ് ട്രസ്റ്റിയും ഒരു വര്‍ഷത്തേക്ക് മാറ്റി വച്ച ഇലക്ഷന്‍ ഒരു വര്‍ഷം തികഞ്ഞപ്പോള്‍ തന്നെ നടത്താന്‍ സാധിച്ചത്തില്‍ പൂര്‍ണ സംതൃപ്തി ഉള്ളതായും നേതാക്കള്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഫിലാഡല്‍ഫിയയിലെ മില്‍ബേണ്‍ ബോറോയില്‍ കോണ്‍സ്റ്റബിള്‍ ആയി തെരെഞ്ഞെടുക്കപ്പെട്ട പി.കെ. സോമരാജനെ ചടങ്ങില്‍ ആദരിച്ചു.

സാബു പാമ്പാടിയും ടീമും നടത്തിയ ഗാനമേളയോടെ പരിപാടികള്‍ സമാപിച്ചു. റെജി ജേക്കബ് ആയിരുന്നു കള്‍ച്ചറല്‍ പ്രോഗ്രാം എം സി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments