മാര്‍ട്ടിന്‍ വിലങ്ങോലില്‍
ഓസ്റ്റിന്‍: ഓസ്റ്റിന്‍ സ്‌ട്രൈക്കേഴ്‌സ് മുതിര്‍ന്നവര്‍ക്കായി സംഘടിപ്പിച്ച മാസ്റ്റേഴ്‌സ് സോക്കര്‍ ടൂര്‍ണമെന്റില്‍ ടെക്‌സാസ് ലെജന്‍ഡ് പ്രഥമ ജേതാക്കളായി. ഹൂസ്റ്റണ്‍ യുണൈറ്റഡിനെയാണ് ഫൈനലില്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 4 – 2.
ഓസ്റ്റിന്‍ സ്‌െ്രെടക്കേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രഥമ ഓള്‍ അമേരിക്കന്‍ മലയാളീ ഇന്‍വിറ്റേഷണല്‍ ഓപ്പണ്‍ ടൂര്‍ണമെന്റിന്റെ ഭാഗമായാണ് മുപ്പത്തഞ്ചു വയസിനുമേല്‍ പ്രായമുള്ളവര്‍ക്കായി പ്രത്യേക ടൂര്‍ണമെന്റ് നടന്നത്. അഞ്ചു ടീമുകളിലായി 75 കളിക്കാര്‍ പങ്കെടുത്തു.
അബി ഉച്ചാലില്‍ (ഡാളസ് ഡയനാമോസ് ക്ലബ്) മികച്ച കളിക്കാരനുള്ള എംവിപി ട്രോഫിയും, കൂടുതല്‍ ഗോള്‍ നേടിയതിനുള്ള ഗോള്‍ഡന്‍ ബൂട്ട് പുരസ്കാരവും നേടി. മൈക്കിള്‍ ജോണ്‍ (ഡാളസ് ഡയനാമോസ്) ഇരു ടൂര്ണമെന്റിലേയും മികച്ച ഗോള്‍ കീപ്പറായി തിരഞ്ഞെടുക്കപ്പെട്ടു.
സണ്ണി ജേക്കബിനു പ്രത്യേക ആദരം: ടെക്‌സാസ് ലെജന്‍ഡ്‌സിനെ പ്രതിനിധീകരിച്ചു 72 വയസില്‍ കളത്തിലിറങ്ങിയ ടൂര്‍ണമെന്റിലെ ഏറ്റവും മുതിര്‍ന്ന കളിക്കാരനായ സണ്ണി ജേക്കബിനെ (ഡാളസ് ഡയനാമോസ്) പ്രത്യക പുരസ്കാരം നല്‍കി ചടങ്ങില്‍ ആദരിച്ചു.
നാല്‍പതാം വര്‍ഷത്തിലെത്തി നില്‍ക്കുന്ന അമേരിക്കയിലെ ആദ്യകാല മലയാളി സോക്കര്‍ ക്ലബായ ഡാളസ് ഡയനാമോസിന്റെ തുടക്കകാരനുമാണ് സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായ സണ്ണി ജേക്കബ്. മൂന്നാംതലമുറയിലെ യുവനിരയും ഇപ്പോള്‍ ഈ ക്ലബില്‍ കളിക്കുന്നുണ്ട്.
ടൂര്‍ണമെന്റില്‍ പങ്കെടുത്ത 55 വയസിനുമേല്‍ പ്രായമുള്ള പത്തു കളിക്കാര്‍ക്കു പ്രത്യക പുരസ്കാരങ്ങള്‍ നല്‍കി. പ്ലാറ്റിനം സ്‌പോണ്‍സര്‍ സെബി പോളില്‍ (സ്‌കൈ ടവര്‍ റിയാലിറ്റി) നിന്നും ജേതാക്കള്‍ക്കുള്ള പുരസ്കാരം ടെക്‌സാസ് ലെജന്‍ഡ് ഏറ്റുവാങ്ങി. റണ്ണേഴ്‌സ് അപ്പിനുള്ള അവാര്‍ഡ് ദാനം മാത്യു ചാക്കോ(മാത്യു സിപിഎ) നിര്‍വഹിച്ചു.