(ഫോമാ ന്യൂസ് ടീം)
ഫോമയുടെ സണ്‍ഷൈന്‍ മേഖലയിലെ അംഗ സംഘടനകളുടെ പ്രവര്‍ത്തകരില്‍ കായിക വിനോദം വളര്‍ത്തുന്നതിനും, കായിക പ്രതിഭകളെ കണ്ടെത്തി വേണ്ട പരിശീലങ്ങളും, സഹായങ്ങളും നല്‍കുന്നതിനും ഫോമാ സണ്‍ഷൈന്‍ മേഖലയുടെ കീഴില്‍ സ്‌പോര്‍ട്‌സ് വിഭാഗത്തിന് രൂപം നല്‍കി.
ജിതേഷ് പള്ളിക്കര ( ചെയര്‍മാന്‍), ജിനോ കുര്യാക്കോസ്, പ്രദീപ് നാരായണ്‍, (വൈസ് ചെയര്‍മാന്‍മാര്‍), ജോളി പീറ്റര്‍, (സെക്രട്ടറി), ബിജോയ് ജോസഫ്( ജോയിന്റ് സെക്രട്ടറി) , സുരേഷ് നായര്‍, ജിന്‍സ് തോമസ്, അജിത് വിജയന്‍, ജിജോ ജോണ്‍, ജയദേവന്‍ സേതു മാധവന്‍ ( കോര്‍ഡിനേറ്റര്‍മാര്‍ ),എന്നിവരുടങ്ങുന്ന ഒരു സമിതിയെ പ്രവര്‍ത്തന പരിപാടികള്‍ ഏകോപിക്കുന്നതിനും വിജയിപ്പിക്കുന്നതിനുമായി തെരെഞ്ഞെടുത്തു.
കായിക വിനോദവുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ കായിക താരങ്ങള്‍ ഉള്‍പ്പെട്ട പുതിയ സ്‌പോര്‍ട്‌സ് സമിതി തീരുമാനിച്ചു. ഓരോ അംഗസംഘടനകളുമായി ബന്ധപ്പെട്ട് കായിക താരങ്ങളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്ന് സണ്‍ഷൈന്‍ മേഖല ആര്‍.വി.പി വിത്സണ്‍ ഉഴത്തില്‍ അറിയിച്ചു.
എല്ലാ അംഗസംഘടനകളുടെയും സഹകരണ സഹായങ്ങള്‍ ഉണ്ടാകണമെന്ന് ആര്‍.വി.പി വിത്സണ്‍ ഉഴത്തില്‍, നാഷണല്‍ കമ്മിറ്റി മെമ്പറന്മാരായ ബിനൂപ് ശ്രീധരന്‍ , ബിജു ആന്റണി , റീജിയണല്‍ ചെയര്‍മാന്‍ ജയ്സണ്‍ സിറിയക് ,റെജി സെബാസ്റ്റ്യന്‍ , ഷാന്റി വര്ഗീസ് , ടിറ്റോ ജോണ്‍ , അമ്മിണി ചെറിയാന്‍ തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു.