പി ഡി ജോര്‍ജ് നടവയല്‍
ഫിലഡല്‍ഫിയ: ഭാരതത്തിന്റെ 75 ാംസ്വാതന്ത്ര്യ ദിനം ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ അമേരിക്ക ആഘോഷിക്കുന്നു. ഓഗസ്റ്റ് 15, ഞായറാഴ്ച്ച രാവിലെ 8 മണിയ്ക്ക് പ്രശസ്ത എഴുത്തുകാരി നീനാ പനയ്ക്കല്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തും.
വിന്‍സന്റ് ഇമ്മാനുവേല്‍ ( മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകന്‍), ഷാലൂ പുന്നൂസ് ( മാപ് പ്രസിഡന്റ്), അലക്‌സ് തോമസ് ( പമ്പാ പ്രസിഡന്റ്), റോഷിന്‍ പ്‌ളാമൂട്ടില്‍ ( കലാ സെക്രട്ടറി), ജോര്‍ജ് ഓലിക്കല്‍ (ഇന്ത്യാ പ്രസ് ക്‌ളബ് ഫിലഡല്‍ഫിയാ ചാപ്റ്റര്‍ പ്രസിഡന്റ്), ജോസ് ആറ്റു പുറം (ഓര്‍മാ ഇന്ററ്‌നാഷണല്‍ മുന്‍ പ്രസിഡന്റ്), ഫീലിപ്പോസ് ചെറിയാന്‍ (ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം വൈസ് ചെയര്‍മാന്‍) എന്നിവര്‍ ആശംസകളര്‍പ്പിക്കും. സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും.
സമ്മേളന വേദി: 305 പാര്‍ ഡ്രൈവ്, ഫിലഡല്‍ഫിയ, 19115. അന്വേഷണങ്ങള്‍ക്ക്: 215 494 6420, 2156057310.