Saturday, July 27, 2024

HomeAmericaപരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുപ്പതാം ചരമദിനം

പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുപ്പതാം ചരമദിനം

spot_img
spot_img

ഹൂസ്റ്റണ്‍ :മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനും, പൗരസ്ത്യ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുപ്പതാം ചരമദിനം സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്‍റെ ഹൂസ്റ്റണ്‍ പ്രദേശത്തുള്ള ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ ഹൂസ്റ്റണ്‍ സെന്‍റ് മേരീസ് മലങ്കര ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ ആഗസ്‌ററ് ഒന്‍പതിന് തിങ്കളാഴ്ച്ച വൈകിട്ട് 7 – മണിക്ക് സന്ധ്യാ നമസ്കാരത്തോട് ആരംഭിച്ച് വിശുദ്ധ കുര്‍ബാനയും, അനുസ്മരണ പ്രാര്‍ത്ഥനയും, അനുശോചന സമ്മേളനവും നടക്കും.

ഹൂസ്റ്റണിലെ വിവിധ ദേവാലയങ്ങളിലെ വൈദീകരും, വിശ്വാസികളും ശുശ്രൂഷകളിലും പ്രാര്‍ത്ഥനകളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് സംബന്ധിക്കും.

വെരി റവ. ഗീവറുഗീസ് അരൂപ്പാല കോര്‍ എപ്പിസ്കോപ്പ, ഫാ.ജോണ്‍ ഗീവര്‍ഗീസ്, ഫാ.ഡോ.സി.ഒ. വര്‍ഗ്ഗീസ്, ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം, ഫാ.ഡോ.വി.സി. വര്‍ഗ്ഗീസ് , ഫാ. പി.എം ചെറിയാന്‍, ഫാ.മാമ്മന്‍ മാത്യു, ഫാ.മാത്യൂസ് ജോര്‍ജ്ജ്, ഫാ.രാജേഷ് കെ.ജോണ്‍,ഫാ.വര്‍ഗ്ഗീസ് തോമസ്, ഫാ.ഐസക് ബി.പ്രകാശ്, ഫാ.ക്രിസ്റ്റഫര്‍ മാത്യു, ഫാ ജേക്ക് കുര്യന്‍, ഫാ ബിജോയ് സഖറിയാ, ഫാ.ഷിന്‍ടോ ഡേവിഡ് എന്നിവര്‍ ശുശ്രൂഷകള്‍ക്കും പ്രാര്‍ഥനകള്‍ക്കും നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.ജോണ്‍സണ്‍ പുഞ്ചക്കോണം (വികാരി)770 -310 -9050, ഷാജി പുളിമൂട്ടില്‍ (സെക്രട്ടറി) 832 -775 -5366, റിജോഷ് ജോണ്‍ (ട്രസ്റ്റീ) 832 -600 3415.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments