രാജു ശങ്കരത്തില്‍, മാപ്പ് പി.ആര്‍.ഓ
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയായുടെ (മാപ്പ്) ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായിട്ടുള്ള പാസ്സുകളുടെ വിതരണോദ്ഘാടനം മാപ്പ് ബില്‍ഡിംഗില്‍ പ്രസിഡന്റ് ശാലു പുന്നൂസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ട്രഷറാര്‍ ശ്രീജിത്ത് കോമാത്തില്‍നിന്നും, അമേരിക്കയിലെ മലയാളി കമ്യൂണിറ്റിയില്‍ അറിയപ്പെടുന്ന പ്രശസ്ത ഛായാഗ്രഹനും, ഷോര്‍ട്ട്ഫിലിം നിര്‍മ്മിതാവും, സംവിധായകനുമായ സജു വര്‍ഗീസ് ആദ്യ ടിക്കററ് ഏറ്റുവാങ്ങിക്കൊണ്ട് ഉത്ഘാടനം നിര്‍വ്വഹിച്ചു.
പ്രവാസജീവിതത്തിനിടയിലും ജന്മനാട്ടിലെ ഓണത്തിന്റെ മധുരമായ സ്മരണകള്‍ അവിസ്മരണീയമാക്കുവാനും, ആ മധുര സ്മരണകള്‍ അയവിറക്കാനും, സാംസ്കാരിക തനിമ നിലനിര്‍ത്താനും മാപ്പിന്റെ ഈ ഓണാഘോഷം നിമിത്തമാകട്ടെയെന്ന് ടിക്കറ്റ് വില്‍പ്പനയുടെ കിക്കോഫ് നിര്‍വഹിച്ചുകൊണ്ട് സജു വര്‍ഗീസ് പറഞ്ഞു.
സിംഗിള്‍ $15, ഫാമിലി $30 എന്നീ നിരക്കിലാണ് പാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇത് മാപ്പ് ഭാരവാഹികളില്‍ നിന്നും, ഓണാഘോഷദിവസത്തെ പ്രത്യേക കൗണ്ടറില്‍ നിന്നും ലഭ്യമാകും
ഓഗസ്റ്റ് 14 ന് ശനിയാഴ്ച വൈകിട്ട് 3 മണി മുതല്‍ ക്രിസ്‌റ്റോസ് മാര്‍ത്തോമ്മാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചാണ് (9999 Gatnry Road , Philadelphia, PA 19115) ഓണാഘോഷങ്ങള്‍ നടക്കുന്നത് അമേരിക്കയിലെ പ്രമുഖ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പായ ടോമര്‍ ഗ്രൂപ്പിന്റെ സി.ഇ.ഓ ശ്രീ തോമസ് മൊട്ടയ്ക്കല്‍ മുഖ്യാതിഥിയായിരിക്കും
ഫോമാ, ഫൊക്കാന, െ്രെടസ്‌റ്റേറ്റ് കേരളം ഫോറം, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഐ.എന്‍.ഓ.സി , ഐ.ഒ.സി,എന്നിവരോടൊപ്പം ഫിലാഡല്‍ഫിയായിലും പരിസര പ്രദേശങ്ങളിലുമുള്ള മറ്റെല്ലാ പ്രാദേശിക സംഘടനകളുടെയും നേതാക്കളും പ്രതിനിധികളും ഈ ഓണാഘോഷ പരിപാടികളില്‍ സന്നിഹിതരാവും.
പഞ്ചവാദ്യങ്ങള്‍, ചെണ്ടമേളങ്ങള്‍ താലപ്പൊലിയേന്തിയ മഹിളകള്‍, മാവേലി മന്നന്റെ എഴുന്നള്ളത്ത്, അത്തപ്പൂക്കളം, പൊതുസമ്മേളനം ,കേരളത്തനിമയിലുള്ള തിരുവാതിരകളി, ആര്‍ട്ട്‌സ് ചെയര്‍മാന്‍ തോമസുകുട്ടി വര്‍ഗീസിന്റെ നേതൃത്വത്തില്‍ അരങ്ങേറുന്ന മറ്റ് വിവിധ ഓണ കലാപരിപാടികള്‍, വാഴയിലയില്‍ വിളമ്പുന്ന വിഭവസമൃദ്ധമായ ഓണസദ്യ ഇവയെല്ലാം ഒത്തുചേരുമ്പോള്‍ ഓണം അതിന്റെ പഴയകാല പ്രതാപത്തെ അവിസ്മരണീയമാക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ശാലു പുന്നൂസ് (മാപ്പ് പ്രസിഡന്റ്): 2034829123, ബിനു ജോസഫ് (ജനറല്‍ സെക്രട്ടറി): 2672354345, ശ്രീജിത്ത് കോമാത്ത് (ട്രഷറാര്‍): 6365422071.