(പി.പി. ചെറിയാന്‍, ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍)
ന്യുയോര്‍ക്ക്: പ്രവാസി മലയാളി ഫെഡറേഷന്‍ അമേരിക്ക റീജിയന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഓഗസ്റ്റ് മാസം 14 ശനിയാഴ്ച ന്യൂയോര്‍ക്ക് സമയം രാവിലെ 10 മണിക്ക് സ്പന്ദനരാഗം എന്ന സംഗീത പ്രോഗ്രാം കേരള സംസ്ഥാന നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് ഉത്ഘാടനം ചെയ്യും.
കേരളത്തില്‍ ഇനിയും സഹായം .ലഭിക്കാത്തതായ വിവിധ ജില്ലകളിലെ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ സഹായത്തിനായി അവര്‍ക്ക് മെബൈല്‍ ഫോണ്‍/ ടാബ് വാങ്ങി നല്‍കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയിലെ വിവിധ സ്റ്റേറ്റില്‍ ഉള്ള മലയാളീകളായ മുന്‍നിര ഗായകര്‍ അണിചേരുന്ന ഒരു സംഗീത പ്രോഗ്രാം ആണ് സ്പന്ദന രാഗം.
ഈ സംഘടനയുടെ അമേരിക്ക റീജിയണ്‍ കോര്‍ഡിനേറ്ററും , സാമൂഹ്യ സാംസ്കാരിക മാധ്യമപ്രവര്‍ത്തകനുമായ ഷാജീ എസ്. രാമപുരത്തിന്റെ നേതൃത്വത്തില്‍ പ്രോഗ്രാം കണ്‍വീനറും, സെക്രട്ടറിയുമായ ലാജീ തോമസ്, പ്രസിഡന്റ് പ്രൊഫ.ജോയ് പല്ലാട്ടുമഠം, ട്രഷറാര്‍ ജീ മുണ്ടക്കല്‍ അമേരിക്ക റീജിയണലിന്റെ മറ്റ് ചുമതലക്കാര്‍ എന്നിവരാണ് ഈ പ്രോഗ്രാമിന്റെ വിജയത്തിനായി അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.
ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടകീഴില്‍ അണിനിരത്തുക എന്ന പ്രധാന ലക്ഷ്യത്തോടെ ഓരോ രാജ്യത്തിലുമുള്ള പ്രവാസികളുടെ ഉന്നമനത്തിനും അവര്‍ അഭിമുഘീകരിക്കുന്ന വിവിധ തരത്തിലുള്ള പ്രശ്‌നങ്ങള്‍ക് എങ്ങനെ പരിഹാരം കാണാം തുടങ്ങിയ വിഷയങ്ങള്‍ക്കു ഊന്നല്‍ നല്‍കിയും പ്രത്യേകിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന കൊടുത്തുകൊണ്ട് അമേരിക്ക ആസ്ഥാനമായി 2013 ല്‍ ആരംഭിച്ച ഗ്ലോബല്‍ സംഘടനയാണ് പ്രവാസി മലയാളീ ഫെഡറേഷന്‍ (പി.എം.എഫ്).
പ്രവാസി മലയാളീ ഫെഡറേഷന്‍ അമേരിക്ക റീജിയണ്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളില്‍ നിന്ന് മാത്രം സമാഹരിച്ച സഹായധനം കോട്ടയം മെഡിക്കല്‍ കോളേജിലും പരിസര പ്രദേശങ്ങളിലും ഉള്ള നിരാലംബരായവര്‍ക്ക് ഭക്ഷണം നല്‍കുന്ന നവജീവന്‍ സെന്ററിന് നല്‍കികൊണ്ടാണ് ഈ വര്‍ഷത്തെ റീജിയണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
അടുത്ത ശനിയാഴ്ച നടത്തപ്പെടുന്ന സ്പന്ദനരാഗം എന്ന ഈ പ്രോഗ്രാമില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ആയ സൂമിലൂടെയും, യൂട്യൂബിലൂടെയും ഏവരും പങ്കെടുത്ത് ഈ ഉദ്യമത്തെ വിജയിപ്പിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.