Saturday, September 7, 2024

HomeAmericaഫോമാ ഹെല്പിങ് ഹാന്‍ഡ്‌സിനു മുണ്ടക്കല്‍ ശേഖരന്റെ ഓണ സമ്മാനം

ഫോമാ ഹെല്പിങ് ഹാന്‍ഡ്‌സിനു മുണ്ടക്കല്‍ ശേഖരന്റെ ഓണ സമ്മാനം

spot_img
spot_img

(സലിം ആയിഷ : ഫോമാ പി ആര്‍ ഓ )

മുന്‍ കേന്ദ്ര മന്ത്രിയും, മലയാളം തെലുങ്ക്തമിഴ് ചലച്ചത്രങ്ങളിലൂടെ പ്രശസ്തനുമായ പ്രശസ്ത നടന്‍ നെപ്പോളിയന്‍ ദുരൈസാമി ഫോമാ ഹെല്പിങ് ഹാന്റിന് രണ്ടായിരം ഡോളര്‍ സംഭാവന നല്‍കി.ഫോമയുടെ സൗത്ത് ഈസ്റ്റ് മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം സംഭാവന നല്‍കിയത്.

അദ്ദേഹം നല്‍കിയ തുക ശാലോം കാരുണ്യ ഭവനിലെ അന്തേവാസികളായ 225 വയോധികര്‍ക്കും, , ആയിരത്തി അറുന്നൂറോളം വരുന്ന പത്തനാപുരത്തെ ഗാന്ധിഭവനിലെ അനാഥരും അഗതികളുമായ അന്തെവാസികള്‍ക്കു ഓണക്കോടിയും നല്‍കുന്നതിന് തുക വിനിയോഗിക്കും. കോവിഡ് മഹാമാരിയെ തുടര്‍ന്ന് വിറ്റഴിക്കാനാവാതെ കെട്ടിക്കിടക്കുന്ന കൈത്തറി ഉത്പന്നങ്ങള്‍ ഫോമാ ഏറ്റുവാങ്ങിയാണ് ഗാന്ധിഭവനിലെ അന്തേവാസികള്‍ക്ക് ഓണക്കോടിയായി നല്‍കുന്നത്.

ഉത്ഘാടന ചടങ്ങിലും സമ്മേളനത്തിലും കേരള അസോസിയേഷന്‍ ഓഫ് നാഷ്‌വില്‍ (KAN), ഗ്രേറ്റര്‍ മലയാളി അസോസിയേഷന്‍ ഓഫ് അറ്റ്‌ലാന്റ (GAMA ), അറ്റ്‌ലാന്റ മെട്രോ മലയാളി അസോസിയേഷന്‍,(AMMA ), അഗസ്റ്റ മലയാളി അസോസിയേഷന്‍ (AMA ),മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് കരോലിന (MASC ), എന്നീ മലയാളീ സംഘടനകളിലെ നൂറുകണക്കിന് അംഗങ്ങള്‍ പങ്കെടുത്തു.

സമ്മേളനത്തില്‍ ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ് പ്രശസ്ത സിനിമാ താരം ശ്രീ നെപ്പോളിയനില്‍ നിന്ന് ചെക്ക് ഏറ്റുവാങ്ങി. ആര്‍.വി.പി, ബിജു ജോസഫ്, ദേശീയ സമിതി അംഗം പ്രകാശ് ജോസഫ്, ജെയിംസ് കല്ലറക്കാനില്‍, ഫോമാ വനിതാ വിഭാഗം പ്രതിനിധി ഷൈനി അബൂബക്കര്‍, ദേശീയ യുവജന വിഭാഗം പ്രതിനിധി മസൂദ് അല്‍ അന്‍സാര്‍, നാഷണല്‍ അഡ്വൈസറി കൗണ്‍സില്‍ സെക്രട്ടറി ബബ്ലൂ ചാക്കോ, ഫോമാ ലൈഫ് ചെയര്‍മാന്‍ സാം ആന്റോ, ഫോമാ ഹെല്പിങ് ഹാന്റ്‌സ് റീജിയണല്‍ ചെയര്‍മാന്‍ തോമസ് ഈപ്പന്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

സമ്മേളനത്തില്‍ കേരള അസോസിയേഷന്‍ ഓഫ് നാഷ്‌വില്‍) പ്രസിഡന്റ് അശോകന്‍ വട്ടക്കാട്ടില്‍, ഗ്രേറ്റര്‍ മലയാളി അസോസിയേഷന്‍ ഓഫ് അറ്റ്‌ലാന്റ , പ്രസിഡന്റ് തോമസ് കെ.ഈപ്പന്‍, അറ്റ്‌ലാന്റ മെട്രോ മലയാളി അസോസിയേഷന്‍, പ്രസിഡന്റ് ഡൊമിനിക് ചക്കോനാല്‍, കള്‍ച്ചറല്‍ കമ്മറ്റി വൈസ് ചെയര്‍മാന്‍ ബിജു തുരുത്തുമാലില്‍, ഫോമാ പൊളിറ്റിക്ള്‍ല്‍ ഫോറം സെക്രട്ടറി ഷിബു പിള്ള, ബിസിനസ് ഫോറം സൗത്ത് ഈസ്റ്റ് റീജിയണ്‍ ചെയര്‍മാന്‍ ഡോക്ടര്‍. ബിജോയ് ജോണ്‍ എന്നിവര്‍ ഫോമയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ആശംസകളര്‍പ്പിക്കുകയൂം ചെയ്തു.

സംഭാനകള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെകാണുന്ന ലിങ്ക് വഴി സംഭാവന നല്കാന്‍ അഭ്യര്‍ത്ഥിക്കുന്നു .

https://gofund.me/423d49b0
spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments