Saturday, July 27, 2024

HomeUS Malayaleeഅമേരിക്കന്‍ തോക്ക് നിര്‍മ്മാതാക്കള്‍ക്കെതിരെ മെക്‌സിക്കോ കേസെടുത്തു

അമേരിക്കന്‍ തോക്ക് നിര്‍മ്മാതാക്കള്‍ക്കെതിരെ മെക്‌സിക്കോ കേസെടുത്തു

spot_img
spot_img

മൊയ്തീന്‍ പുത്തന്‍ചിറ

ന്യൂയോര്‍ക്ക്: ആയുധക്കച്ചവടവുമായി ബന്ധപ്പെട്ട് യുഎസും മെക്‌സിക്കോയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെ, അമേരിക്കയിലെ വന്‍ തോക്കു നിര്‍മ്മാതാക്കള്‍ക്കെതിരെ മെക്‌സിക്കന്‍ സര്‍ക്കാര്‍ കേസെടുത്തു. ഈ തോക്ക് നിര്‍മ്മാതാക്കളും വിതരണക്കാരുമാണ് നിരുത്തരവാദിത്വപരവും അലസമായ നിയന്ത്രണങ്ങളിലൂടെയും അശ്രദ്ധമായ ബിസിനസ്സ് രീതികളിലൂടെയും രക്തച്ചൊരിച്ചിലിന് ഇന്ധനം നല്‍കുന്നതെന്ന് മെക്‌സിക്കോ ആരോപിച്ചു.

ബോസ്റ്റണിലെ യുഎസ് ഫെഡറല്‍ കോടതിയില്‍ മെക്‌സിക്കോ ഫയല്‍ ചെയ്ത കേസില്‍ അമേരിക്കന്‍ കമ്പനികളില്‍ നിന്ന് 10 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദശകത്തില്‍ മെക്‌സിക്കോയില്‍ യുഎസ് നിര്‍മ്മിത ആയുധങ്ങള്‍ കൊണ്ടുള്ള കൊലപാതകങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ചു എന്ന് മെക്‌സിക്കന്‍ അധികൃതര്‍ പറയുന്നു. അതിര്‍ത്തിയിലെ നിയമവിരുദ്ധമായ ആയുധങ്ങളുടെ ഒഴുക്കാണ് അതിന് കാരണമെന്നും അവര്‍ അവകാശപ്പെട്ടു.

സ്മിത്ത് & വെസ്സണ്‍ ബ്രാന്‍ഡുകള്‍, ബാരറ്റ് ഫയര്‍മാര്‍സ് മാനുഫാക്ചറിംഗ്, ബെറെറ്റ യുഎസ്എ, ഗ്ലോക്ക്, കോള്‍ട്ട്‌സ് മാനുഫാക്ചറിംഗ് കമ്പനി എന്നിവയുള്‍പ്പെടെയുള്ള യുഎസ് കമ്പനികള്‍ക്കെതിരെയാണ് കേസ്.

മെക്‌സിക്കോയിലെ മയക്കുമരുന്ന് കച്ചവടക്കാരും മറ്റ് കുറ്റവാളികളും അമേരിക്കയില്‍ നിന്ന് തോക്കുകള്‍ നിയമവിരുദ്ധമായി കടത്തുന്നത് തടയാന്‍ മെക്‌സിക്കന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

“”ഇത്തരമൊരു ഹര്‍ജി കോടതിയില്‍ നല്‍കിയില്ലെങ്കില്‍ അവര്‍ ഒരിക്കലും കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാന്‍ പോകുന്നില്ല. അവര്‍ ഈ പ്രവര്‍ത്തി തുടര്‍ന്നുകൊണ്ടേയിരിക്കും. ഞങ്ങളുടെ രാജ്യത്ത് മരണ സംഖ്യ വര്‍ദ്ധിക്കുകയും ചെയ്യും,” മെക്‌സിക്കന്‍ വിദേശകാര്യ മന്ത്രി മാര്‍സെലോ എബ്രാര്‍ഡ് പറഞ്ഞു. ഈ കേസില്‍ ഞങ്ങള്‍ വിജയിക്കുമെന്നും മെക്‌സിക്കോയിലേക്കുള്ള അനധികൃത ആയുധക്കടത്ത് ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സമീപ വര്‍ഷങ്ങളില്‍ മെക്‌സിക്കോയിലെ ആയുധധാരികളായ മയക്കുമരുന്ന് മാഫിയകളുടെ നേതൃത്വത്തില്‍ മാരകമായ അക്രമങ്ങള്‍ പെരുകുകയാണ്. മയക്കുമരുന്ന് കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മാഫിയാ സംഘങ്ങള്‍ ചെറുതും വൈരുദ്ധ്യമുള്ളതുമായ ഗ്രൂപ്പുകളായി പിരിഞ്ഞ് കൊള്ളയടിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, മറ്റ് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.

2019 ല്‍ മാത്രം 17,000-ത്തിലധികം കൊലപാതകങ്ങള്‍ അമേരിക്കയില്‍ നിന്ന് കടത്തപ്പെട്ട ആയുധങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഏകദേശം 2.5 മില്യണ്‍ അമേരിക്കന്‍ തോക്കുകള്‍ അതിര്‍ത്തി കടന്നെത്തിയതായി മെക്‌സിക്കന്‍ സര്‍ക്കാരിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments