Saturday, July 27, 2024

HomeAmericaകലയോടൊപ്പം പൊന്നോണം- ഓഗസ്റ്റ് 14-ന് ശനിയാഴ്ച

കലയോടൊപ്പം പൊന്നോണം- ഓഗസ്റ്റ് 14-ന് ശനിയാഴ്ച

spot_img
spot_img

ബിജു സക്കറിയ

ഫിലഡല്‍ഫിയ: കഴിഞ്ഞ 43 വര്‍ഷമായി ഫിലഡല്‍ഫിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന കല മലയാളി അസോസിയേഷന്‍ ഓഫ് ഡെലവേര്‍വാലിയുടെ ആഭിമുഖ്യത്തില്‍ ഇക്കൊല്ലവും ഓണവും, ഇന്ത്യന്‍ സ്വാതന്ത്ര്യദിനവും സംയുക്തമായി ആഘോഷിക്കുന്നു.

ഫിലഡല്‍ഫിയയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പാരീഷ് ഹാളില്‍ (1009 Unruh Ave, Philadelphia, PA 19111) ഓഗസ്റ്റ് 14 ശനിയാഴ്ച രാവിലെ 11.30-നു ആഘോഷങ്ങള്‍ ആരംഭിക്കും. മാവേലി എഴുന്നള്ളത്ത്, താലപ്പൊലി, ചെണ്ടമേളം, തിരുവാതിര, വിവിധ നൃത്തസംഘങ്ങളുടെ നൃത്തങ്ങള്‍, അനുഗ്രഹീത കലാകാരന്മാരുടെ പാട്ടുകള്‍ എന്നിവയോടൊപ്പം ഗൃഹാതുരത്വമുണര്‍ത്തുന്ന ഓണസദ്യയും ഉള്‍പ്പെടുത്തി സമ്പൂര്‍ണ്ണമായ ഒരു ഉത്സവത്തിനാണ് ഇക്കുറി തയാറെടുക്കുന്നത്.

മത-സാമൂഹിക-സാസ്കാരിക നായകരുടെ വലിയൊരു സാന്നിധ്യവും പ്രതീക്ഷിക്കുന്നുണ്ട്. കല പ്രസിഡന്റ് ജോജോ കോട്ടൂര്‍, ജനറല്‍ സെക്രട്ടറി റോഷിന്‍ പ്ലാമൂട്ടില്‍, ട്രഷറര്‍ സജി മിറ്റത്താനി, വൈസ് പ്രസിഡന്റ് സുജിത് ശ്രീധര്‍, ജോയിന്റ് സെക്രട്ടറി അന്‍സു വര്‍ഗീസ്, ജോയിന്റ് ട്രഷറര്‍ ജയിംസ് പെരിങ്ങാട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയും , ഓണം കോര്‍ഡിനേറ്റര്‍മാരായ ജോര്‍ജ് മാത്യു, ജയിംസ് ജോസഫ്, ബിജു ഏബ്രഹാം, സിജു സക്കറിയ എന്നിവരും ക്രമീകരണങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments