Saturday, July 27, 2024

HomeAmericaഇര്‍വിങ് ഡി.എഫ്.ഡബ്ല്യു ഇന്ത്യന്‍ ലയണ്‍സ് ക്ലബ് മെട്രോക്രെസ്റ്റുമായി ചേര്‍ന്ന് സാമൂഹിക സേവനത്തിന്

ഇര്‍വിങ് ഡി.എഫ്.ഡബ്ല്യു ഇന്ത്യന്‍ ലയണ്‍സ് ക്ലബ് മെട്രോക്രെസ്റ്റുമായി ചേര്‍ന്ന് സാമൂഹിക സേവനത്തിന്

spot_img
spot_img

മാര്‍ട്ടിന്‍ വിലങ്ങോലില്‍

ഡാളസ് : മലയാളികള്‍ നേതൃത്വം നല്‍കുന്ന ഇര്‍വിങ് ഡിഎഫ്ഡബഌൂ ഇന്ത്യന്‍സ് ലയണ്‍സ് ക്ലബ് സന്നദ്ധ സേവന സംഘടനയായ മെട്രോക്രെസ്റ്റുമായി ചേര്‍ന്ന് എല്ലാ വാരാന്ത്യങ്ങളിലും സാമൂഹിക സേവനം നല്‍കി വരുന്നു.

അവശത അനുഭവിക്കുന്നവര്‍ക്ക് ഭക്ഷണവും മറ്റു സേവനങ്ങളും നല്‍കുന്ന മെട്രോപ്ലെക്‌സിലെ സേവന സംഘടനയാണ് മെട്രോക്രെസ്റ്റ്. ഈ സംഘടനയുമായാണ് ലയണ്‍സ് ക്ലബ് ഇപ്പോള്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നത്.

ഇതിന്റെ ഭാഗമായി എല്ലാ വാരാന്ത്യങ്ങളിലും ലയണ്‍സ് ക്‌ളബ് അംഗങ്ങളുടെ സേവനമാണ് മെട്രോക്രെസ്റ്റിനു ലഭിച്ചു വരുന്നത്. സ്കൂള്‍ കോളേജ് വിദ്യാര്‍ഥികളും ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരുന്നുണ്ട്.

അവശ്യം വേണ്ട ഭക്ഷണവും മറ്റു അത്യാവശ്യ വസ്തുക്കളും സൗജന്യമായി മെട്രോക്രെസ്റ്റില്‍ നിന്ന് അര്‍ഹരായവര്‍ക്ക് ശേഖരിക്കാവുന്നതാണ്.

സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹിക പ്രതിബദ്ധതയോടെ വോളന്റീയര്‍ സേവനം ചെയ്യുവാനുള്ള അവസരവും ഇര്‍വിങ് ഡിഎഫ്ഡബഌൂ ഇന്ത്യന്‍ ലയണ്‍സ് ലയണ്‍സ് ക്‌ളബ് ഒരുക്കുന്നുണ്ട്. ‘ലിയോ ക്ലബ്’ എന്ന പേരില്‍ പ്രത്യേക വിഭാഗം തന്നെ ഇതിനായി പ്രവര്‍ത്തിക്കുന്നു.

രാജു കാറ്റടി (പ്രസിഡന്റ്), ജോസഫ് ആന്‍റണി (റജി, ട്രഷറര്‍ ), ജോജി ജോര്‍ജ് (സര്‍വീസ് ചെയര്‍ പേഴ്‌സണ്‍ ) ജോര്‍ജ് ജോസഫ് വിലങ്ങോലില്‍ (ഡിസ്ട്രിക് ചെയര്‍ പേഴ്‌സണ്‍ ) തുടങ്ങിയവര്‍ പോയ വാരത്തെ സേവന പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments