Saturday, July 27, 2024

HomeAmericaവ്യാജ ആരോപണങ്ങള്‍: നിയമനടപടിയുമായി ഫോമാ

വ്യാജ ആരോപണങ്ങള്‍: നിയമനടപടിയുമായി ഫോമാ

spot_img
spot_img

(ഫോമാ ന്യൂസ് ടീം)

കഴിഞ്ഞ ദിവസം ഫോമയ്ക്കെതിരെ പേര് വെളിപ്പെടുത്താതെയും, ക്ര്യത്യമായ വിവരങ്ങള്‍ നല്‍കാതെയും ഫോമക്കെതിരായും, ഫോമയുടെ ഭാരവാഹികള്‍ക്കെതിരായും സമൂഹ മാധ്യമങ്ങളില്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയും പങ്കു വെക്കപ്പെടുകയും ചെയ്തതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

ഈ സമിതിയുടെ ഭരണ കാലയളവില്‍ യാതൊരു വിധത്തിലുള്ള ആരോപണങ്ങള്‍ ആരെങ്കിലും ഉന്നയിക്കുകയോ, പരാതികള്‍ എഴുതി നല്‍കുകയോ, തെളിവ് നല്‍കുകയോ ചെയ്തിട്ടില്ല. ഉത്തരവാദിത്തോടെയും, അര്‍പ്പണബോധത്തോടെയും, യാതൊരു പ്രതിഫലേച്ഛയും കൂടാതെ പ്രവര്‍ത്തിക്കുന്നവരാണ് ഫോമയുടെ ഭാരവാഹികള്‍. തെളിവുകളോ, രേഖാമൂലമുള്ള പരാതികളോ നല്‍കാതെ പൊതുജന മധ്യത്തിലും സാമൂഹ്യ മാധ്യമങ്ങളിലും ഫോമയ്ക്കെതിരായ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയുമാണ് ചെയ്തിരിക്കുന്നത് .

അമേരിക്കന്‍ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമയുടെ യശസ്സിനും അന്തസ്സിനും, ഭരണഘടനയ്ക്കും നിരക്കാത്ത പ്രവൃത്തിയില്‍ ഏര്‍പ്പെട്ട വ്യക്തിയെ ഫോമാ അനേഷണങ്ങള്‍ക്കു ശേഷം അഞ്ചു വര്‍ഷത്തേക്ക് സസ്‌പെന്‍റ് ചെയ്ത് ഫോമയുടെ വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളതാണ്.

ഫോമയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി , നാഷണല്‍ കമ്മിറ്റി , കംപ്ലൈന്‍സ് കൌണ്‍സില്‍, അഡൈ്വസറി കൌണ്‍സില്‍ , ജുഡീഷ്യല്‍ കൌണ്‍സില്‍ തുടങ്ങിയ എല്ലാ സംഘടനാ തലത്തിലും ചര്‍ച്ച നടത്തിയാണ് ഫോമാ നടപടി എടുത്തിട്ടുള്ളത്. മേല്പറഞ്ഞ നടപടി റദ്ധാക്കിയില്ലെങ്കില്‍ വലിയ രീതിയിലുള്ള തിരിച്ചടികള്‍ ഫോമയും

ഭാരവാഹികളും നേരിടേണ്ടി വരുമെന്നുള്ള ഭീഷണി അതിനു ശേഷം ഫോമാ ഭാരവാഹികള്‍ക്ക് നിരന്തരമായി ലഭിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഫോമാ ഭരണസമിതി അത്തരം ഭീഷണികള്‍ക്ക് വഴങ്ങുകയോ, നടപടി പിന്‍വലിക്കുകയോ ചെയ്തിട്ടില്ല.

അമേരിക്കന്‍ മലയാളികള്‍ അഭിമാനത്തോടെ കാണുന്ന ഫോമാ തുടര്‍ന്നും നീതിക്കും നിയമത്തിനും നിരക്കാത്ത ഏതു തരത്തിലുള്ള പ്രവൃത്തി ആരുടെ ഭാഗത്തു നിന്നുണ്ടായാലും ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കുന്നു.

ആഗസ്ത് പതിമൂന്ന് വെള്ളിയഴ്ച വൈകുന്നേരം കൂടിയ ഫോമായുടെ നാഷണല്‍ കമ്മിറ്റി യോഗം ഫോമയ്ക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കി കാര്യങ്ങള്‍ നേടിയെടുക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുവാന്‍ ഏകകണ്ഠമായി തീരുമാനിച്ചു.

ഫോമയുടെ ഒരു കൗണ്‍സിലുകളിലും യാതൊരു വിധ പരാതികളും നല്‍കാതെയാണ് ഫോമയുടെ മുന്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചുരുന്ന ഒരു വനിത ഫോമക്കെതിരെ സോഷ്യല്‍ മീഡിയായില്‍ പരാതികള്‍ ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ഇത്തരം ഭീഷണികള്‍ക്കും, വിലപേശലുകള്‍ക്കും മുന്നില്‍ ഫോമയോ ഭാരവാഹികളോ, മുട്ടുമടക്കരുതെന്നും, കര്‍ശനമായ നിയമ നടപടികള്‍ സ്വീകരണിക്കണമെന്നും നാഷണല്‍ കമ്മറ്റി ആവശ്യപ്പെട്ടു.

ഫോമയുടെ വിമന്‍സ് ഫോറവും , യൂത്ത് ഫോറവും ഫോമയുടെ പന്ത്രണ്ടു റീജിയനിലും ശക്തമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നതിലൂടെ കൂടുതല്‍ സ്ത്രീകളും, യുവജനങ്ങളും സംഘടനയുടെ പ്രവര്‍ത്തകരാകാന്‍ തയ്യാറായി മുന്നോട്ട് വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഫോമയെയും, യുവജന-വനിതാ പ്രവര്‍ത്തകരെയും നിരുത്സാഹപ്പെടുത്താനും സംഘടനയെ തളര്‍ത്താനുമുള്ള സംഘടനാ വിരുദ്ധരുടെ ചട്ടുകമായി നിന്ന് നടത്തുന്ന കുല്‍സിത പ്രവൃത്തികളെ ഒറ്റക്കെട്ടായി നേരിടുമെന്നും, സംഘടനയിലെ യുവജന-വനിതാ പ്രവര്‍ത്തകര്‍ക്ക് ഒരു മോശമായ അനുഭവും നാളിതുവരെ തങ്ങളുടെ അറിവില്‍ അനുഭപ്പെട്ടിട്ടെല്ലെന്നും ഫോമാ വനിതാ പ്രതിനിധികളായ ജൂബി വള്ളിക്കളം, ഷൈനി അബൂബക്കര്‍, ജാസ്മിന്‍ പരോള്‍, ഡോ: ജഗതി നായര്‍, യുവജന പ്രതിനിധികളായ മസൂദ് അന്‍സാര്‍, കാല്‍വിന്‍ കവലക്കല്‍ , കുരുവിള ജെയിംസ് എന്നിവര്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.

ഫോമയുടെ പ്രവര്‍ത്തകരും അംഗസംഘടനയിലെ അംഗങ്ങളും, പൊതുജനങ്ങളും, ഫോമയ്ക്കെതിരായ വ്യാജ ആരോപണങ്ങള്‍ക്കെതിരെ ജാഗരൂകരായിക്കണമെന്നും, അത്തരം ആരോപണങ്ങള്‍ തള്ളിക്കളയണമെന്നും ഫോമാ ദേശീയ നിര്‍വാഹക സമിതി ഐക്യ കണ്‌ഠേന അഭ്യര്‍ത്ഥിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments