സ്റ്റീഫന്‍ ചൊള്ളമ്പേല്‍
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഈ വര്‍ഷം മൂന്നു ബാച്ചുകളായി നടത്തപ്പെടുന്ന ആദ്യകുര്‍ബാന സ്വീകരണത്തിലെ മൂന്നാം ബാച്ചിന്റെ കുര്‍ബാന സ്വീകരണം ഓഗസ്റ്റ് 7 ശനിയാഴ്ച നടത്തപ്പെട്ടു .
ഇടവക വികാരി ഫാ . തോമസ് മുളവനാല്‍ മുഖ്യ കാര്‍മികത്വം വഹിച്ച ചടങ്ങുകളില്‍ അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് തച്ചാറ സഹകാര്‍മികന്‍ ആയിരുന്നു. 15 കുട്ടികളാണ് ഈ ബാച്ചില്‍ കുര്‍ബാന സ്വീകരണം നടത്തിയത് .
മാതാപിതാക്കളുടെ കമ്മറ്റിയും അധ്യാപകരും സിസ്റ്റേഴ്‌സും പള്ളി എക്‌സിക്യൂട്ടീവും ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.