Saturday, July 27, 2024

HomeAmericaഷിക്കാഗോയിലെ തിരുഹ്യദയ ക്‌നാനായ ഫൊറോനയില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാള്‍ ഭക്തിപൂര്‍വ്വമായി

ഷിക്കാഗോയിലെ തിരുഹ്യദയ ക്‌നാനായ ഫൊറോനയില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാള്‍ ഭക്തിപൂര്‍വ്വമായി

spot_img
spot_img

ബിനോയി സ്റ്റീഫന്‍ കിഴക്കനടി (പി.ആര്‍.ഒ)

ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്ക ദൈവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു.

ഓഗസ്റ്റ് 15 ഞായറാഴ്ച രാവിലെ 10 മണിക്ക് ഫൊറോനാ വികാരി വെരി റെവ. ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തില്‍ പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപ വെഞ്ചരിപ്പിനും, ധൂപാര്‍പ്പണനത്തിനുശേഷം ലദീഞ്ഞൊടെ തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു.

ആഘോഷപൂര്‍വ്വമായ വിശൂദ്ധ കുര്‍ബാന, വചന സന്ദേശം, എന്നീ ആത്മീയ ശുശ്രൂഷകള്‍ ഉണ്ടായിരുന്നു. ബഹു. മുത്തോലത്തച്ചന്‍ തന്റെ വചന സന്ദേശത്തില്‍ മാതാവ് ഉത്ഭവപാപമില്ലാത്ത പരിശുദ്ധയും, നിത്യകന്യകയും, ദൈവമാതാവും മാത്രമല്ല വി. ബൈബിളില്‍ രേഖപ്പെടുത്തിയ ഹേനോക്കിനേയും ഏലിയാ പ്രവാചകനെപ്പോലെ സ്വര്‍ഗ്ഗാരോപിതയായെന്നും വി. പിയൂസ് പന്ത്രണ്ടാമന്‍ പാപ്പാ കത്തോലിക്കാ സഭയുടെ വിശ്വാസ സിദ്ധാന്തമായി പ്രഖ്യാപിച്ചെന്നും, അമ്മ പറഞ്ഞാല്‍ മകന് കേള്‍ക്കാന്‍ മകന് കേള്‍ക്കാന്‍ പറ്റാതിരിക്കുന്നതുകൊണ്ട് മാതാവിനോടുള്ള മാധ്യസ്ഥം ഏറെ ഉത്ക്യഷ്ടമാണെന്നും ഉത്‌ബോധിപ്പിച്ചു.

ജേക്കബ് & ഷേര്‍ളി വഞ്ചീപുരക്കല്‍, സക്കറിയ & ആന്‍സി ചേലക്കല്‍, അബ്രാഹം & സുജമോള്‍ അറീച്ചിറ എന്നിവരായിരുന്നു പ്രസുദേന്തിമാര്‍.

എക്‌സിക്കൂട്ടീവ് അംഗങ്ങളായ എബ്രാഹം അരിച്ചിറയില്‍, റ്റിജോ കമ്മപറമ്പില്‍, സണ്ണി മൂക്കേട്ട്, സാബു മുത്തോലം, ലെനിന്‍ കണ്ണോത്തറ, മേഴ്‌സി ചെമ്മലക്കുഴി, സണ്ണി മുത്തോലം, ബിനോയി കിഴക്കനടി എന്നിവരാണ് ചടങ്ങുകള്‍ക്ക് നേത്യുത്വം നല്‍കിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments