(ജോര്‍ജ്ജ് ഓലിക്കല്‍)
ഫിലാഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ദേശീയ ഓണാഘോഷത്തില്‍ പങ്കെടുക്കുന്നവരില്‍ നിന്ന് സുന്ദരവേഷധാരികളായ ദമ്പതികളെ കണ്‌ടെത്തി ആയിരത്തൊന്ന് ഡോളറിന്റെ കാഷ് അവാര്‍ഡും അതോടൊപ്പം ഓണക്കോടി അണിഞ്ഞുവരുന്ന സ്ത്രീകളില്‍ നിന്നും, പുരുഷന്മാരില്‍ നിന്നും സുന്ദരവേഷത്തിന് ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കുന്നു.
മത്സര നിബന്ധന താഴെപറയും പ്രകാരമായിരിക്കും:
ഓണാഘോഷങ്ങള്‍ തുടങ്ങുന്ന ഓഗസ്റ്റ് 21 ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ആഘോഷ നഗരിയില്‍ എത്തുന്നവരില്‍ നിന്നായിക്കും സെലഷന്‍ നടക്കുക, മൂന്നുപേരടങ്ങുന്ന പാനലായിരിക്കും വിജയികളെ കണ്‌ടെത്തുക.
ഓണാഘോഷത്തിന് വൈകിയെത്തുന്നവരെ മത്സരത്തിനായി പരിഗണിക്കില്ല. ഉച്ചകഴിഞ്ഞ്മൂന്ന് മണിമുതല്‍ വൈകുന്നേരം 6:30വരെയാണ് ജഡ്ജിംഗ് നടക്കുക. വിജയികളെ ഓണാഘോഷത്തിന്റെ അന്തിമഘട്ടത്തില്‍ രാത്രി 9:00 മണിയോടെ പ്രഖ്യാപിക്കും, ആഘോഷനഗരിയില്‍ ആ സമയത്ത് ഉള്ളവര്‍ക്ക് മാത്രമെ അവാര്‍ഡ് നല്‍കുകയുള്ളു. “അണിഞ്ഞൊരുങ്ങി വരൂ ട്രൈസ്‌സ്റ്റേറ്റ ്‌കേരളഫോറത്തിന്റെ ആയിരത്തൊന്ന് ഡോളര്‍ നേടൂ”
കണ്‍സ്റ്റാറ്റര്‍ ജര്‍മ്മന്‍ ക്ലബ് വിശാല ഓപ്പണ്‍ വേദിയിലാണ് (9130 Academy Road, Philadelphia, PA 19114) ട്രൈസ്റ്റേറ്റ് കേരളഫോറത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം അരങ്ങേറുന്നത്. ആഗസ്റ്റ് 21 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിമുതല്‍ രാത്രി 10:00 മണിവരെയുള്ള സമയത്താണ് ആഘോഷങ്ങള്‍ നടക്കുക.
കൂടുതല്‍വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: സുമോദ് നെല്ലിക്കാല (ചെയര്‍മാന്‍) 267-322-8527 സാജന്‍ വറുഗീസ്: (ജനറല്‍സെക്രട്ടറി): 215-906-7118, രാജന്‍ സാമുവല്‍, (ട്രഷറര്‍) 215 435 1015, വിന്‍സന്റ് ഇമ്മാനുവല്‍ (ഓണം ചെയര്‍മാന്‍) 215-880-3341,ജോര്‍ജ്ജ് നടവയല്‍ (കോ:ചെയര്‍മാന്‍), 215 494 6420 ജോര്‍ജ്ജ് ഓലിക്കല്‍ (കോമ്പറ്റീഷന്‍ ചെയര്‍പേഴ്‌സണ്‍), 215 873 4365, റോണി വറുഗീസ് : 267 213 5544 (കോഡിനേറ്റര്‍)