കുഞ്ഞു പയ്യോളി
നോര്‍ത്ത് അമേരിക്കന്‍ നെറ്റ്വര്‍ക്ക് ഓഫ് മലയാളി മുസ്ലിംസ് (നന്മ) എഴുപത്തഞ്ചാമത് ഇന്ത്യന്‍ സ്വതന്ത്ര്യ ദിന പരിപാടികള്‍ സംഘടിപ്പിച്ചു. ഓഗസ്റ്റ് 15-നു സംഘടിപ്പിച്ച പരിപാടിയില്‍ പദ്മശ്രീ എം .എ യൂസുഫ് അലി മുഖ്യ പ്രഭാഷകനായിരുന്നു. യുവ സമൂഹവും സ്വാതന്ത്രത്തിന്റെ മഹത്വം ഉള്‍ക്കൊണ്ടു രാജ്യനിര്‍മാണത്തില്‍ മുഖ്യപങ്കാളിത്തം വഹിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു .
ഇന്ത്യന്‍ പാര്‍ലിമെന്റ് എം പി – അബ്ദുല്‍ സമദ് സമദാനി ഉല്‍ഘാടനം ചെയ്ത പരിപാടിയില്‍ കേരള ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് , കനേഡിയന്‍ ഇന്ത്യന്‍ കൗണ്‍സിലര്‍ ജനറല്‍ ശ്രീമതി അപൂര്‍വ ശ്രീവാസ്തവ, നന്മ കാനഡ പ്രസിഡന്റ് മുസ്തഫ എന്നിവര്‍ സ്വതന്ത്ര്യ ദിന ആശംസകള്‍ നേര്‍ന്നു .
നന്മ ആരംഭിക്കുന്ന മൊബൈല്‍ ഫോണ്‍ സഹായ പദ്ധതിയുടെ ഉത്ഘാടനവും ഈ അവസരത്തില്‍ നടന്നു. നന്മയുടെ പ്രവര്‍ത്തങ്ങള്‍ ശ്ലാഘനീയമാണെന്നും കൂടുതല്‍ സഹകരണം ഉണ്ടാകുമെന്നും കൗണ്‍സിലര്‍ ജനറല്‍ അവരുടെ ആശംസ പ്രസംഗത്തില്‍ സൂചിപ്പിച്ചു.
നന്മ യുഎസ് എ പ്രസിഡണ്ട് ഫിറോസ് മുസ്തഫ അദ്യക്ഷത വഹിച്ച ചടങ്ങില്‍ നോര്‍ത്ത് അമേരിക്കന്‍ മലയാളി മുസ്ലിം കമ്മ്യൂണിറ്റിയിലെ ഉന്നത വ്യക്തികളെ ആദരിച്ച. ഉന്നത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ നന്മ ചെയര്‍മാന്‍ റഷീദ് മുഹമ്മദ് ചടങ്ങില്‍ അനുമോദിച്ചു .
നന്മ മുന്‍ പ്രസിഡന്റ് യു.എ നസീര്‍ സ്വാഗതവും , നിരര്‍ ബഷീര്‍ നന്ദി പ്രകാശനവും നടത്തി.