(സലിം ആയിഷ : ഫോമാ പിആര്‍ഒ)
കോവിഡ് കാല ശേഷം ഫോമയുടെ പന്ത്രണ്ടു റീജിയനുകളിലും നടത്തുന്ന മീറ്റ് ആന്‍റ് ഗ്രീറ്റ് സമ്മേളനങ്ങളുടെ ഭാഗമായി, അഞ്ച് അംഗസംഘടനകളിലെ ഭാരവാഹികള്‍ പങ്കെടുത്ത സൗത്ത് ഈസ്‌റ് റീജിയന്റെ സമ്മേളനം വിജയകരമായി നാഷ്വില്ലില്‍ നടന്നു.
ഓഗസ്റ്റ് ഏഴിന് നടന്ന സമ്മേളനം മുന്‍ കേന്ദ്ര മന്ത്രിയും, മലയാളം -തെലുങ്ക്-തമിഴ് ചലച്ചത്രങ്ങളിലൂടെ പ്രശസ്തനുമായ പ്രശസ്ത നടന്‍ നെപ്പോളിയന്‍ ദുരൈസാമി ഫോമാ ഹെല്പിങ് ഹാന്റിന് രണ്ടായിരം ഡോളര്‍ സംഭാവന നല്‍കിക്കൊണ്ടു ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ് ഫോമയുടെ ഈ കമ്മറ്റി കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും, സൗത്ത് ഈസ്‌റ് റീജിയന്‍ നല്‍കിയ പിന്തുണക്കും, സഹകരണത്തിനും നന്ദി പറഞ്ഞു.ആര്‍.വി.പി, ബിജു ജോസഫ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
കേരള അസോസിയേഷന്‍ ഓഫ് നാഷ്വില്‍ ( KAN), ഗ്രേറ്റര്‍ മലയാളി അസോസിയേഷന്‍ ഓഫ് അറ്റ്‌ലാന്റ (GAMA), അറ്റ്‌ലാന്റ മെട്രോ മലയാളി അസോസിയേഷന്‍,(അങങഅ ), അഗസ്റ്റ മലയാളി അസോസിയേഷന്‍ ( AMA), മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് കരോലിന (MASC ), എന്നീ മലയാളി സംഘടനകളിലെ നൂറുകണക്കിന് അംഗങ്ങള്‍ പങ്കെടുത്തു. ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ് ശ്രീ നെപ്പോളിയനില്‍ നിന്ന് ചെക്ക് ഏറ്റുവാങ്ങി.
ദേശീയ സമിതി അംഗം പ്രകാശ് ജോസഫ്, ജെയിംസ് കല്ലറക്കാനില്‍, ഫോമാ വനിതാ വിഭാഗം പ്രതിനിധി ഷൈനി അബൂബക്കര്‍, ദേശീയ യുവജന വിഭാഗം പ്രതിനിധി മസൂദ് അല്‍ അന്‍സാര്‍, നാഷണല്‍ അഡൈ്വസറി കൗണ്‍സില്‍ സെക്രട്ടറി ബബ്ലൂ ചാക്കോ, ഫോമാ ലൈഫ് ചെയര്‍മാന്‍ സാം ആന്റോ, ഫോമാ ഹെല്പിങ് ഹാന്റ്സ് റീജിയണല്‍ ചെയര്‍മാന്‍ തോമസ് ഈപ്പന്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
പ്രസ്തുത സമ്മേളനത്തില്‍ വെച്ച് ഫോമാ ദേശീയ സമതി അംഗം രണ്ടായിരം ഡോളറിന്റെ ചെക്ക് മല്ലപ്പള്ളിയിലെ ശാലോം ഭവനില്‍ താമസിക്കുന്ന വയോധികര്‍ക്ക് ഓണക്കോടി വാങ്ങുവാനും, ഓണ സദ്യക്കുമായി നല്‍കി.
സമ്മേളനത്തില്‍ കേരള അസോസിയേഷന്‍ ഓഫ് നാഷ്വില്‍ (KAN) പ്രസിഡന്റ് അശോകന്‍ വട്ടക്കാട്ടില്‍, ഗ്രേറ്റര്‍ മലയാളി അസോസിയേഷന്‍ ഓഫ് അറ്റ്‌ലാന്റ (GAMA, പ്രസിഡന്റ് തോമസ് കെ.ഈപ്പന്‍, അറ്റ്‌ലാന്റ മെട്രോ മലയാളി അസോസിയേഷന്‍,(AMMA) പ്രസിഡന്റ് ഡൊമിനിക് ചക്കോനാല്‍, കള്‍ച്ചറല്‍ കമ്മറ്റി വൈസ് ചെയര്‍മാന്‍ ബിജു തുരുത്തുമാലില്‍, ഫോമാ പൊളിറ്റിക്ള്‍ല്‍ ഫോറം സെക്രട്ടറി ഷിബു പിള്ള, ബിസിനസ് ഫോറം സൗത്ത് ഈസ്റ്റ് റീജിയണ്‍ ചെയര്‍മാന്‍ ഡോക്ടര്‍. ബിജോയ് ജോണ്‍, സാബു തോമസ് എന്നിവര്‍ ഫോമയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ആശംസകളര്‍പ്പിക്കുകയൂം ചെയ്തു സമ്മേളനാനന്തരം ഗാനമേളയും വിഭവസമൃദ്ധമായ വിരുന്നും ഉണ്ടായിരുന്നു.