മൊയ്തീന്‍ പുത്തന്‍ചിറ
യു എ ബീരാന്‍ സാഹിബ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ യൂണിറ്റ് കോട്ടക്കല്‍ കനിവ് പെയിന്‍ & പാലിയേറ്റീവ് ക്ലിനിക്കിന് ബഹു. പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ സമര്‍പ്പിച്ചു.
ചടങ്ങില്‍ സി.കെ കുഞ്ഞിമരക്കാര്‍, ഷാജു കൊണ്ടോട്ടി, മജീദ് നെല്ലിക്ക, യു.എ. കബീര്‍, യു.എ. നസീര്‍, യു.എ. ബാബു, യു.എ. ഷബീര്‍, അമരിയില്‍ യൂസഫ് ഹാജി, ഫൗസീര്‍ കാലടി, സി. ഇബ്രാഹിം, ടി ഇസ്മയില്‍ മാസ്റ്റര്‍, വി.പി മൊയ്തുപ്പ ഹാജി, മൂസ്സ പാക്കട, ടി.കെ. രവി, സി അബ്ദുല്‍ മജീദ്, സക്കീര്‍ കുരിക്കള്‍ എന്നിവര്‍ സംബന്ധിച്ചു.
ധിഷണാശാലിയായ പൊതുപ്രവര്‍ത്തകനും, കഴിവുറ്റ ഭരണാധികാരിയും, ബഹുമുഖ പ്രതിഭകള്‍ക്കുടമയുയായിരുന്ന യു എ ബീരാന്‍ സാഹിബിന്റെ സ്മരണാര്‍ത്ഥം തുടങ്ങിയ ഫൗണ്ടേഷന് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുമാറാകട്ടെ എന്ന് മുനവ്വര്‍ തങ്ങള്‍ അഭിപ്രായപ്പെട്ടു.