ഫിലഡല്‍ഫിയാ: ഫോമാ, ഫൊക്കാനാ, വേള്‍ഡ് മലയാളി കൗണ്‍സില്‍ , െ്രെടസ്‌റ്റേറ്റ് കേരളാഫോറം ഐ എന്‍ ഓ സി ,ഐ ഒ സി കൂടാതെ ഫിലാഡല്‍ഫിയായിലും സമീപപ്രദേശങ്ങളിലുമുള്ള മറ്റെല്ലാ പ്രാദേശിക സംഘടനാ പ്രവര്‍ത്തകരെയും ഒന്നടങ്കം ഒരുകുടക്കീഴില്‍ അണിനിരത്തിക്കൊണ്ട് മാപ്പ് ഓണം ആഘോഷിച്ചപ്പോള്‍ അത് അമേരിക്കന്‍ മലയാളികളുടെ സംഘടനാ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി മാറി.
മാപ്പിന്റെ സ്ഥാപക അംഗങ്ങളായി വിവിധ പൊസിഷനുകളില്‍ പ്രവര്‍ത്തിച്ചവര്‍ മുതല്‍ അടുത്തകാലത്തു ഫിലാഡല്‍ഫിയായിലേക്കു എത്തിയ ന്യൂ ജനറേഷന്‍ മലയാളികള്‍ വരെ ഒത്തുകൂടിയ ഒരപൂര്‍വ്വ സംഗമ വേദിയായി മാപ്പ് ഓണം മാറിയപ്പോള്‍, അത് പ്രസിഡന്റ് ശാലു പുന്നൂസിന്റെയും ടീമിന്റെയും അഭിമാന നേട്ടമായി ഏവരും വിലയിരുത്തി.
കോവിഡുകാലത്തെ അടച്ചുപൂട്ടലില്‍നിന്നും താല്‍ക്കാലിക ആശ്വാസം കിട്ടിയ സന്തോഷത്തിലാവാം കാലിഫോര്‍ണിയ, ഫ്‌ലോറിഡാ, ബാള്‍ട്ടിമോര്‍, ന്യൂയോര്‍ക്ക്, ഡെല്‍വര്‍, ന്യൂജേഴ്‌സി തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും . സംഘാടകര്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍
പങ്കെടുത്തു സന്തോഷം പങ്കുവച്ചത് ഓണാഘോഷത്തിന്റെ അവിസ്മരണീയ നിമിഷങ്ങളായി ഏവരുടെയും മനസ്സില്‍ ഇടംപിടിച്ചു.
ഓഗസ്റ്റ് 14 ന് ശനിയാഴ്ച വൈകിട്ട് മൂന്നര മണി ആയപ്പോഴേക്കും മാവേലിമന്നനെയും വിശിഷ്ടാഥിതികളെയും ചെണ്ടമേളങ്ങളുടെയും വാദ്യഘോഷങ്ങളുടെയും കേരളീയവേഷത്തില്‍ അണിഞ്ഞൊരുങ്ങിയ താലപ്പൊലിയേന്തിയ മലയാളി മങ്കമാരുടെയും അകമ്പടികളോടുംകൂടി ഫിലഡല്‍ഫിയാ ക്രിസ്‌റ്റോസ് മാര്‍ത്തോമ്മാ ചര്‍ച്ചിലെ ബാബു കെ തോമസ് നഗറിലേക്ക് ആനയിച്ചു.
അഷിതാ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ തിരുവാതിരയ്ക്കും മഹാബലിയുടെ സന്ദേശത്തിനും ശേഷം വിശിഷ്ടാതിഥികള്‍ ചേര്‍ന്ന് നിലവിളക്കു കൊളുത്തിയതോടു കൂടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി.
മാപ്പ് പ്രസിഡന്റ് ശാലു പുന്നൂസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ അമേരിക്കയിലെ പ്രമുഖ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പായ ടോമര്‍ ഗ്രൂപ്പിന്റെ സി.ഇ.ഓ ശ്രീ തോമസ് മൊട്ടയ്ക്കല്‍ ഓണ സന്ദേശം നല്‍കി.
ഗൃഹാതുരത്വമുണര്‍ത്തുന്ന പഴയകാല ഓണാഘോഷങ്ങളുടെ അനുഭവങ്ങള്‍ അദ്ദേഹം പങ്കുവച്ചപ്പോള്‍ ശ്രോതാക്കളും ആ മാധുര്യമൂറുന്ന പഴയകാല ഓര്‍മ്മകള്‍ അയവിറക്കുവാന്‍ പര്യാപ്തമായ മധുരിത നിമിഷങ്ങളായി മാറി.
ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ഫൊക്കാന പ്രസിഡന്റ് ജോര്‍ജ്ജി വര്‍ഗ്ഗീസ്, വേള്‍ഡ് മലയാളി പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ്, ഫിലഡല്‍ഫിയാ സിറ്റി കൗണ്‍സില്‍മാന്‍ ഡേവിഡ് ഓ…
െ്രെടസ്‌റ്റേറ്റ് കേരളം ഫോറം പ്രസിഡന്റ് സുമോദ് നെല്ലിക്കാല, ലീല മാരേട്ട് (ഐ.ഓ.സി), സന്തോഷ് ഏബ്രഹാം(ഐ.എന്‍.ഓ.സി) അലക്‌സ് തോമസ് (പമ്പ) ജോബി ജോര്‍ജ്ജ് (കോട്ടയം അസോസിയേഷന്‍) ജീമോന്‍ ജോര്‍ജ്ജ് (ഫഌവഴ്‌സ് ടിവി), വിന്‍സന്റ് ഇമ്മാനുവല്‍ (ഏഷ്യാനെറ്റ്), പ്രദീപ് നായര്‍ ( ഫോമാ വൈസ് പ്രസിഡന്റ്) സജിമോന്‍ (ഫോക്കാന സെക്രട്ടറി), ഫോമാ ക്യാപ്പിറ്റല്‍ റീജിയന്‍ ആ. വി. പി തോമസ് ജോസ്, ജോജോ കോട്ടൂര്‍ (കലാ), ബൈജു വര്‍ഗീസ് ( ഫോമാ മിഡ് അറ്റ്‌ലാന്റിക് ആര്‍വിപി), ഡോ. റജി ജേക്കബ്ബ് കാരയ്ക്കല്‍ (പ്രസിഡന്റ് ഫില്‍മാ), എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.
അമേരിക്കന്‍ നാഷണലാന്തം റേച്ചല്‍ ഉമ്മനും, ഇന്ത്യന്‍ നാഷണലാന്തം ജെസ്‌ലിന്‍ മാത്യുവും ആലപിച്ചു . ആര്‍ട്ട്‌സ് ചെയര്‍മാന്‍ തോമസുകുട്ടി വര്‍ഗീസിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ കള്‍ച്ചറല്‍ പ്രോഗ്രാമില്‍, അജിപ്പണിക്കരുടെ നൂപുരാ ഡാന്‍സ് അക്കാദമിലെ കുട്ടികള്‍ അവതരിപ്പിച്ച ഓപ്പണിംഗ് ഡാന്‍സോടുകൂടി തുടക്കം കുറിച്ചു.
നിമ്മിദാസിന്റെ ഭരതം ഡാന്‍സ് അക്കാദമിയിലെ കുട്ടികള്‍ അവതരിപ്പിച്ച ഫോള്‍ക്ക് ഡാന്‍ഡ് മികവ് പുലര്‍ത്തി. ഹന്നാ പണിക്കരുടെ ക്ലാസിക്കല്‍ ഡാന്‍സ്, ഐശാനി കോമത്ത് , അജി പണിക്കര്‍ & ഗ്രൂപ്പ്, ബിസ്മി ബേബി & ടീം, നിമ്മി ദാസ് & ഗ്രൂപ്പ്, ബ്ലൂമൂണ്‍ എന്നിവര്‍ അവതരിപ്പിച്ച സിനിമാറ്റിക്ക് ഡാന്‍സുകള്‍, സജോ ജോയ് & ടീം (റൈസിംഗ് സ്റ്റാര്‍) അവതരിപ്പിച്ച ഗ്രൂപ്പ് ഡാന്‍സും കാണികളെ പ്രകമ്പനം കൊള്ളിച്ചു കൈയ്യടി നേടി. തുടര്‍ന്ന് വെത്യസ്ത ഗാനങ്ങളുടെ മിക്‌സുമായി സാബു പാമ്പാടി , ശ്രീദേവി അജിത്ത്കുമാര്‍ , റേച്ചല്‍ ഉമ്മന്‍, ജെസ്‌ലിന്‍ മാത്യു, മറിയം സൂസന്‍ പുന്നൂസ്, സ്‌റ്റെഫിന്‍ മനോജ്, പ്രസാദ് ബേബി, ശാലിനി ജിജു എന്നിവര്‍ ചേര്‍ന്നുനടത്തിയ ഗാനമേള നവ്യാനുഭൂതി സമ്മാനിച്ചു .
ബിനു ജോസഫ് പബ്ലിക്ക് മീറ്റിംഗ് എംസിയായും , മിലി ഫിലിപ്പ് കള്‍ച്ചറല്‍ പ്രോഗ്രാം എം.സി ആയും പരിപാടികള്‍ ക്രമീകരിച്ചു. മാപ്പ് സെക്രട്ടറി ബിനു ജോസഫ് സ്വാഗതവും, ഓണാഘോഷ കമ്മറ്റി കണ്‍വീനറും മാപ്പ് ട്രഷറാറുമായ ശ്രീജിത്ത് കോമാത്ത് കൃതജ്ഞതയും പറഞ്ഞു.
കലാപരിപാടികള്‍ക്ക് ശേഷം മല്ലു കഫെ തയ്യാറാക്കി വിളമ്പിയ രുചിയേറിയ ഓണ സദ്യ കേരളത്തില്‍ച്ചെന്ന് ഒരു ഓണ സദ്യ ആസ്വദിച്ചു മടങ്ങിയ നിര്‍വൃതി സമ്മാനിച്ചു. ഫുഡ് കമ്മറ്റി ചെയര്‍മാന്‍ ജോണ്‍സണ്‍ മാത്യു സദ്യയ്ക്ക് നേതൃത്വം കൊടുത്തു.
തുടര്‍ന്ന് ആഘോഷങ്ങളുടെ കലാശക്കൊട്ടായ മെഗാ ഡാന്‍സ് ഫ്‌ലോറില്‍ ഡി.ജെ ജിത്തു ജോബ് കൊട്ടാരക്കരയുടെ നേതൃത്വത്തില്‍ (െ്രെടസ്‌റ്റേറ്റ് ഡാന്‍സ് കമ്പനി) നടന്ന വിസ്മയങ്ങളുടെ മായാലോകം തീര്‍ത്തുകൊണ്ട് സംഘാടന മികവിന്റെ പരിപൂര്‍ണ്ണത വിളിച്ചോതിയ മാപ്പ് 2021 ഓണാഘോഷപരിപാടികള്‍ക്ക് തിരശീലവീണു .
വാര്‍ത്ത: രാജു ശങ്കരത്തില്‍. മാപ്പ് പി.ആര്‍.ഒ