Saturday, July 27, 2024

HomeUS Malayaleeഅമേരിക്കന്‍ എയര്‍ലൈന്‍സ് മദ്യവിതരണ നിരോധനം ജനുവരി 18 വരെ ദീര്‍ഘിപ്പിച്ചു

അമേരിക്കന്‍ എയര്‍ലൈന്‍സ് മദ്യവിതരണ നിരോധനം ജനുവരി 18 വരെ ദീര്‍ഘിപ്പിച്ചു

spot_img
spot_img

പി.പി. ചെറിയാന്‍

ഡാളസ്: അമേരിക്കന്‍ എയര്‍ലൈനിലില്‍ യാത്രക്കാരെ സത്കരിക്കുന്നതിന് നല്‍കിയിരുന്ന കോക്ക്‌ടെയ്ല്‍ വിതരണം ജനുവരി 18 വരെ ഉണ്ടായിരിക്കുന്നതല്ലെന്നു ഓഗസ്റ്റ് 19-നു വ്യാഴാഴ്ച എയര്‍ലൈന്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

ഡൊമസ്റ്റിക് മെയിന്‍ ക്യാബിനിലെ ആല്‍ക്കഹോള്‍ വിതരണവും ഇതോടൊപ്പം നിര്‍ത്തിയിരിക്കുന്നതായും വക്താവ് അറിയിച്ചു. ടെക്‌സസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് സെപ്റ്റംബര്‍ 13 വരെ പ്രഖ്യാപിച്ചിരുന്ന മാസ്ക് മന്‍ഡേറ്റ് ജനുവരി 18 വരെ നീട്ടുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

മദ്യവിതരണം നിരോധിക്കുന്നതിന് ചൂണ്ടിക്കാണിക്കുന്നത് മദ്യ ലഹരിയില്‍ യാത്രക്കാര്‍ അപമര്യാദയായി പെരുമാറുന്നു എന്നതാണ്. മാസ്ക് ധരിക്കാതെ വിമാനത്തില്‍ സഞ്ചരിക്കുന്നവര്‍ മറ്റുള്ളവരുടെ ആരോഗ്യത്തിനുവരെ ഭീഷണി ഉയര്‍ത്തുന്നുവെന്നതാണ് മാസ്ക് മന്‍ഡേറ്റിനു പ്രേരിപ്പിക്കുന്നത്.

വിമാന യാത്രക്കാരോട് അപമര്യാദയായി പെരുമാറിയവരില്‍ നിന്നും ഒരു മില്യന്‍ ഡോളര്‍ പിഴയായി ചുമത്തിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു. ജനുവരി 18-നുശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി നിരോധനം തുടരണോ എന്നു തീരുമാനിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments