Saturday, July 27, 2024

HomeUS Malayaleeഓര്‍ലാന്റോയിലുള്ളവര്‍ കുടിവെള്ള ഉപയോഗം കുറയ്ക്കണമെന്ന് മേയര്‍

ഓര്‍ലാന്റോയിലുള്ളവര്‍ കുടിവെള്ള ഉപയോഗം കുറയ്ക്കണമെന്ന് മേയര്‍

spot_img
spot_img

പി.പി. ചെറിയാന്‍

ഓര്‍ലാന്റോ: ഓര്‍ലാന്റോയില്‍ കഴിയുന്നവര്‍ കുടിവെള്ള ഉപയോഗം കാര്യമായി നിയന്ത്രിക്കണമെന്നു മേയര്‍ ബസി ഡിയര്‍ അഭ്യര്‍ത്ഥിച്ചു.

ഓഗസ്റ്റ് 20-നു വെള്ളിയാഴ്ച പുറത്തിറക്കിയ അഭ്യര്‍ത്ഥനയില്‍ ലിക്വഡ് ഓക്‌സിജന്റെ ദൗര്‍ലഭ്യം അനുഭവപ്പെടുന്നതുകൊണ്ടാണ് ടാപ് വാട്ടര്‍ ഉപയോഗം കുറയ്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

ഫ്‌ളോറിഡയിലെ ഓര്‍ലാന്റോയില്‍ കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ കോവിഡ് രോഗികള്‍ക്ക് ജീവന്‍ നിലനിര്‍ത്തുന്നതിന് ധാരാളമായി ലിക്വഡ് ഓക്‌സിജന്‍ ഉപയോഗിക്കേണ്ടിവരുന്നു. ഇതേ ലിക്വഡ് ഓക്‌സിജനാണ് പൈപ്പിലൂടെ വിതരണം ചെയ്യുന്ന കുടിവെള്ളം ശുദ്ധീകരിക്കുന്നതിനും ഉപയോഗിക്കുന്നത്.

“ഞങ്ങളുടെ ആശുപത്രികള്‍ വാക്‌സിനേറ്റ് ചെയ്യാത്ത കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. പലരുടേയും ജീവന്‍ തന്നെ അപകടത്തിലാണ്. അവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് ലിക്വഡ് ഓക്‌സിജന്‍ അത്യന്താപേക്ഷിതമാണ്. ഈ സാഹചര്യത്തില്‍ മറ്റുള്ളവര്‍ അല്‍പം സഹനം പ്രകടിപ്പിക്കണം’- മേയര്‍ അഭ്യര്‍ത്ഥിച്ചു.

ഓര്‍ലാന്റോ യൂട്ടിലിറ്റി കമ്മീഷനും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഓര്‍ലാന്റോയിലെ താമസക്കാര്‍ അവരുടെ വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കണം.

കൃഷിക്കുള്ള ജലസേചനവും ഒഴിവാക്കണം. വാഹനങ്ങള്‍ വെള്ളം ഉപയോഗിച്ച് കഴുകുന്നതും മറ്റും താത്കാലികമായി വേണ്ടെന്നു വയ്ക്കണമെന്നും, അതോടൊപ്പം വാക്‌സിനേറ്റ് ചെയ്യാത്തവര്‍ വാക്‌സിന്‍ എടുക്കണമെന്നും മേയര്‍ അഭ്യര്‍ത്ഥിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments