അരിസോണ മലയാളി അസോസിയേഷന്‍ ഈവര്‍ഷത്തെ ഓണം ആഗസ്റ്റ് 21 ശനിയാഴ്ച തിരുവോണം ദിവസം വിവിധപരിപാടികളോടെ പ്രസിഡന്റ് സജിത്ത് തൈവളപ്പിലിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചു .
അസോസിയേഷന്‍ കുടുംബങ്ങള്‍ക്ക് ഓണക്കോ ടിയും വിഭവസമൃദ്ധമായ ഓണസദ്യയും ഉച്ചയോടെ എത്തിച്ചുകൊണ്ട് പരിപാടികള്‍ക്ക് തുടക്കംകുറിച്ചു. ശ്രീകുമാര്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ സദ്യ കൃത്യസമയത്തുതന്നെ അതാതുസ്ഥലങ്ങളില്‍ അഖില്‍ നായരും സംഘവും എത്തിച്ചു.
വൈകുന്നേരം 6:30 മണിയോടെ അരിസോണയിലെ നൂറോളം കലാകാരന്മാര്‍ പങ്കെടുത്ത നിറപ്പകിട്ടാര്‍ന്ന കലാപരിപാടികള്‍ക്ക് ആരംഭമായി.
തിരുവാതിര, മോഹിനിയാട്ടം , ഭരതനാട്യം, ഒഡീസി, കഥക് , സിനിമാറ്റിക് ഡാന്‍സ് മുതലായ അതിമനോഹരമായ നൃത്തങ്ങളും, ശ്രുതിമധുരമായ ഓണപ്പാട്ടുകളും മറ്റുഗാനങ്ങളും ഉപകരണസംഗീതങ്ങളും ഈകലാസന്ധ്യയെ വേറിട്ടതാക്കി. കള്‍ച്ചറല്‍ സെക്രട്ടറി ശകുന്തള നായര്‍ കലാപരിപാടികള്‍ക്ക് ചുക്കാന്‍പിടിച്ചു.
സിനിമാതാരങ്ങളായ ശ്രീജിത് വിജയന്‍, മഹിമ നമ്പ്യാര്‍, ജയ്‌സീ ചരണ്‍ (പ്രസിഡന്റ് ഇന്‍ഡോഅമേരിക്കന്‍ കള്‍ച്ചറല്‍ & റിലീജിയസ ്ഫൗണ്ടേഷണ്‍), രാജുള്‍ഷാ (ഡയറക്ടര്‍ പദ്മ സ്കൂള്‍ ഓഫ് ഒഡീസി ഡാന്‍സ്) തുടങ്ങിയ വിശിഷ്ടാതിഥികളുടെ സാന്നിദ്ധ്യം ഈ അവസരത്തിന് മാറ്റ് കൂട്ടി.
ആനന്ദ് നമ്പ്യാര്‍, വിദ്യ വാര്യര്‍, കാവേരി മധു, അശ്വതി മോഹന്‍ദാസ്, രശ്മി മേനോന്‍ മുതലായവര്‍ സദസ്യരുമായി സംവദിച്ചു കലാപരിപാടികള്‍ ഒഴുക്കോടുകൂടി അവതരിപ്പിച്ചു.
കുറ്റമറ്റരീതിയില്‍ പരിപാടികള്‍ സംഘടിപ്പിച്ച ഭാരവാഹികളെയും വോളന്റീര്‍മാരെയും അരിസോണയിലെ മലയാളികള്‍ അഭിനന്ദിച്ചു.
അസോസിയേഷന്റെ വിവിധപരിപാടികള്‍ക്ക് നിരന്തരമായി നല്‍കിവരുന്ന അകമഴിഞ്ഞ പിന്തുണക്കും പ്രോത്സാഹനത്തിനും അരിസോണയിലെ മലയാളി സമൂഹത്തിനോട് കടപ്പെട്ടിരിക്കുന്നതായി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.