ന്യൂജേഴ്‌സി സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളി ഇടവകാംഗം ഫിലിപ്പ് ജോണിന്റെ മാതാവും, പന്തളം തുരുത്തിക്കര ടി.ടി. യോഹന്നാന്റെ ഭാര്യയുമായ കുഞ്ഞൂഞ്ഞമ്മ യോഹന്നാന്‍ (73) ഹൈദരാബാദിലെ സ്വവസതിയില്‍ വച്ചു അന്തരിച്ചു. പരേത കറ്റാനം തോട്ടത്തില്‍ കുടുംബാംഗമാണ്.
സംസ്കാരം ഓഗസ്റ്റ് 25-നു ബുധനാഴ്ച ഹൈദരാബാദ് മേരി മാതാ മലങ്കര കത്തോലിക്കാ പള്ളിയില്‍ വച്ചു നടത്തപ്പെടും.
മക്കള്‍: ഫിലിപ്പ് ജോണ്‍ (ഷാജു) ബാങ്ക് ഓഫ് അമേരിക്ക ന്യൂയോര്‍ക്ക്, തോമസ് ജോണ്‍ (ബൈജു) ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ന്യൂഡല്‍ഹി.
മരുമക്കള്‍: റെന്‍സി ജോണ്‍ (ന്യൂജേഴ്‌സി), വിനോ ജോണ്‍ (ന്യൂഡല്‍ഹി).
റിപ്പോര്‍ട്ട്: സജി കീക്കാടന്‍