Thursday, September 19, 2024

HomeAmericaസൂര്യതേജസോടെ രാജപ്രൗഢിയുമായി മഹാബലി ഹൂസ്റ്റണില്‍

സൂര്യതേജസോടെ രാജപ്രൗഢിയുമായി മഹാബലി ഹൂസ്റ്റണില്‍

spot_img
spot_img

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: കോവിഡ് മഹാമാരിയുടെ ഈ പ്രതിസന്ധിഘട്ടത്തിലും ഈ ഓണക്കാലത്തു പ്രജകളെ കാണാനും വിശേഷങ്ങള്‍ തിരക്കാനും സൂര്യതേജസോടെ രാജകീയപ്രൗഡിയുമായി മാവേലി തമ്പുരാന്‍ ഹ്യൂസ്റ്റണില്‍ എത്തി.

ആര്‍പ്പുവിളികളോടെ എതിരേല്‍ക്കപ്പെടേണ്ട ഓണക്കാലത്തെ വായ് മൂടിക്കെട്ടി നിശബ്ദമായി ആഘോഷി ക്കേണ്ട പ്രതിസന്ധിഘട്ടത്തിലൂടെ ആണല്ലോ ലോകമലയാളികള്‍ കടന്നു പോകുന്നത്. എന്നാല്‍ മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റന്റെ (മാഗ്) ന്റെ ഓണാഘോഷം പരമ്പരാഗത രീതിയില്‍ വര്‍ണാഭമായി കൊണ്ടാടി.

ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളുടെ പ്രധാന ആകര്‍ഷണമായ “മാവേലിയുടെ എഴുന്നള്ളത്ത് ” ഹൂസ്റ്റണ്‍ നഗരമോ അമേരിക്കയോ ഇതു വരെ കാണാത്ത വേറിട്ട രീതിയില്‍ ആയിരുന്നു. ” KERALA 1 ” (കേരള 1 ) ലൈസന്‍സ് പ്ലേറ്റ് ഉള്ള “ഹമ്മറില്‍ മാവേലി എത്തിയപ്പോള്‍ പ്രജകള്‍ ഹര്ഷാരവത്തോടെ എതിരേറ്റു ,അനില്‍ ആറന്മുള നേതൃത്വം നല്‍കിയ “കേളി” പഞ്ചവാദ്യസംഘം മേളപെരുക്കത്തോടെ മാവേലിയെ എതിരേറ്റു.

താലപൊലിയേന്തിയ തരുണീമണിമാരുടെ വന്‍ സംഘം മാവേലിക്ക് രാജകീയ സ്വീകരണം നല്‍കി വേദിയിലേക്ക് ആനയിച്ചു ,തന്റെ വാത്സല്യ പ്രജകളെ അനുഗ്രഹിച്ചു മഹാബലി ഓണ സന്ദേശം നല്‍കിയ ശേഷം മെഗാ തിരുവാതിര ആസ്വദിച്ചു

വരും വര്‍ഷങ്ങളിലെ ഓണനാളുകളില്‍ പുത്തനുടുപ്പിട്ട ,ചിരിക്കുന്ന മുഖമുള്ള തന്റെ പ്രജകളെ കാണാം എന്ന പ്രതീക്ഷയില്‍ ,വിഭവ സമൃദ്ധമായ ഓണ സദ്യ ഉണ്ണുന്ന വാത്സല്യ പ്രജകളെ കണ്‍ കുളിര്‍ക്കെ കണ്ടു അദ്ദേഹം മടങ്ങി.

ചില റേഡിയോ ടീവി കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച മഹാബലി അവിടെ നിന്നും ലോക മലയാളികള്‍ക്കു ഓണ സന്ദേശം നല്‍കി.

ഹൂസ്റ്റണ്‍ മലയാളികളുടെ ഹൃദയത്തില്‍ ഇടം പിടിച്ച നല്ല ഒരു കലാകാരനും മാധ്യമ പ്രവര്‍ത്തകനും കൂടിയായ റെനി കവലയില്‍ “മാവേലി തമ്പുരാനെ” ഈ വര്‍ഷവും ഉജ്ജ്വലമാക്കി.

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments