അനില്‍ മറ്റത്തികുന്നേല്‍
ചിക്കാഗോ: ഐപിസിഎന്‍എ ചിക്കാഗോ ചാപ്റ്ററിന്റെ ആതിഥ്യത്തില്‍ നവംബര്‍ 11 മുതല്‍ 14 വരെ ചിക്കാഗോയില്‍ വച്ച് നടത്തപെടുന്ന അന്താരാഷ്ട്ര മീഡിയാ കോണ്‍ഫറന്‍സിന്റെ ഗോള്‍ഡന്‍ സ്‌പോണ്‍സര്‍ ആയി ചിക്കാഗോയിലെ വ്യവസായ രംഗത്ത് കഴിവ് തെളിയിച്ചിട്ടുള്ള ഷാജി എടാട്ട്.
ചിക്കാഗോ പ്രദേശത്ത് ഗ്യാസ് സ്‌റ്റേഷന്‍ ബിസിനസില്‍ പേരുകേട്ട വ്യക്തിയായ ഷാജി എടാട്ട് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ സാമൂഹ്യ സാമുദായിക രംഗങ്ങളില്‍ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തി കൂടിയാണ് . ഷിക്കാഗോ കെ സി എസ് പ്രസിഡന്റായി സേവനം ചെയ്യുകയും കെ സി എസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുകയും ചെയ്തിരുന്നു.
നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ ക്‌നാനായ കത്തോലിക്കാ ഇടവകയായ ചിക്കാഗോ സെന്റ് മേരീസ് ഇടവകയുടെ സ്ഥാപനത്തില്‍ ധന സമാഹരണത്തിലും അഭിപ്രായ സമന്വയത്തിലും മുഖ്യ പങ്കു വഹിച്ചവരില്‍ ഒരാള്‍ എന്ന നിലയിലും അദ്ദേഹം അറിയപ്പെടുന്നു. മലയാളി സംഘടനകളിലെ സജീവ സാന്നിധ്യം കൂടിയായ അദ്ദേഹം, മികച്ച ഒരു സംഘാടകന്‍ എന്ന നിലയിലും മലയാളി സമൂഹത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഗോള്‍ഡന്‍ സ്‌പോണ്‍സര്‍ ആയി കടന്നുവന്നിരിക്കുന്ന ഷാജി എടാട്ടിന് നന്ദി അറിയിക്കുന്നതായി ഐപിസിഎന്‍എ നാഷണല്‍ കമ്മറ്റിക്ക് വേണ്ടി നാഷണല്‍ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ് അറിയിച്ചു.
ഐപിസിഎന്‍എ ചിക്കാഗോ ചാപ്റ്ററിന്റെ ആതിഥ്യത്തില്‍ നവംബര്‍ 11 മുതല്‍ 14 വരെ നടക്കുന്ന കോണ്‍ഫറന്‍സ്, ചിക്കാഗോയുടെ സബര്‍ബ്ബായ ഗ്ലെന്‍വ്യൂവിലെ റിനയസന്‍സ് ചിക്കാഗോ ഗ്ലെന്‍വ്യൂ സ്യൂട്ട്‌സില്‍ വെച്ചാണ് നടക്കുന്നത്.
അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമായി നൂറു കണക്കിന് മാധ്യമ പ്രവര്‍ത്തകരും സംഘടനാ നേതാക്കളും ഐപിസിഎന്‍എയുടെ 9 മത് കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കും. കൂടാതെ കേരളത്തില്‍ നിന്ന് മാധ്യമ രംഗത്തും രാഷ്ട്രീയരംഗത്തും നിന്നുള്ള വിവിധ വിശിഷ്ട വ്യക്തികളും പരിപാടികളില്‍ സജീവമായി പങ്കെടുക്കും.
പ്രസിഡണ്ട് ബിജു കിഴക്കേക്കുറ്റ്, ജനറല്‍ സെക്രട്ടറി സുനില്‍ െ്രെടസ്റ്റാര്‍, ട്രഷറര്‍ ജീമോന്‍ ജോര്‍ജ്ജ്, പ്രസിഡന്റ് ഇലക്റ്റ് സുനില്‍ തൈമറ്റം, ജോയിന്റ് സെക്രട്ടറി ബിജിലി ജോര്‍ജ്ജ്, ജോ. ട്രഷറര്‍ ഷീജോ പൗലോസ്, ഓഡിറ്റര്‍ സജി എബ്രഹാം, ബിനു ചിലമ്പത്ത് എന്നിവര്‍ അടങ്ങിയ എക്‌സിക്യൂട്ടീവ് കമ്മറ്റിയും അഡ്വൈസറ കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കുന്നത്.
വര്‍ണ്ണശബളവും അര്‍ത്ഥ സമ്പുഷ്ടവുമായ ഒരു സമകാലീന മീഡിയ കോണ്‍ഫ്രന്‍സ്, വൈവിധ്യമാര്‍ന്ന പരിപാടികളോടെയും വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തോടെയും നടത്തുവാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ജോയിന്റ് സെക്രട്ടറി ബിജിലി ജോര്‍ജ് അറിയിച്ചു.
കോണ്‍ഫ്രന്‍സ് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക ബിജു കിഴക്കേക്കുറ്റ് ( 17732559777), സുനില്‍ െ്രെടസ്റ്റാര്‍ (19176621122), ജീമോന്‍ ജോര്‍ജ്ജ് (12679704267) രജിസ്റ്റര്‍ ചെയ്യാനായി ഇന്ത്യ പ്രസ്ക്ലബ് ഡോട്ട് ഓര്‍ഗ് എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.