Sunday, June 1, 2025

HomeAmericaക്രൈസ്തവ ഗാന രചിയിതാവ് തോമസ് കുഴിക്കാലയെ ആദരിച്ചു

ക്രൈസ്തവ ഗാന രചിയിതാവ് തോമസ് കുഴിക്കാലയെ ആദരിച്ചു

spot_img
spot_img

അലന്‍ ചെന്നിത്തല

മിഷിഗണ്‍: ഡിട്രോയിറ്റ് മാര്‍ത്തോമ്മാ പള്ളിയില്‍ നടത്തപ്പെട്ട ഇരുപത്തിയേഴാമത് മാര്‍ത്തോമ്മാ ക്വയര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ പ്രശസ്ത ക്രൈസ്തവ ഗാന രചിയിതാവ് തോമസ് കുഴിക്കാലയെ ആദരിച്ചു.

മനുഷ്യ മനസ്സുകളെ സാന്ദ്രമാക്കിയ ഒരുപിടി ക്രൈസ്തവ ഗാനങ്ങള്‍ രചിച്ച ദൈവത്തിന്റെ കൈയ്യൊപ്പുള്ള ഗാനരചയിതാവാണ് തോമസ് കുഴിക്കാല. വിശ്വപ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്‍ അടക്കം നിരവധി കണ്‍വന്‍ഷന്‍ വേദികളില്‍ പാടിപതിഞ്ഞ അഞ്ഞൂറിലധികം ഗാനങ്ങളുടെ രചയിതാവാണ് അനുഗ്രഹീതനായ ഈ എഴുത്തുകാരന്‍.

ജീവിത നൊമ്പരങ്ങളുടെ, ആകുലതകളുടെ, ദുരന്തങ്ങളുടെ കനം വിങ്ങുന്ന മനസ്സുകള്‍ക്ക് സാന്ത്വനമേകാന്‍ കുഴിക്കാലയുടെ ഗാനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഒട്ടനവധി ക്രിസ്തുമസ്സ് ഗാനങ്ങളും അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്. അതോടൊപ്പം ബ്രൈറ്റ് മിനിസ്ട്രീസ് എന്ന യൂട്യൂബ് ചാനലിലൂടെ സമൂഹത്തിന്റെ നന്മക്കായി തോമസ് കുഴിക്കാല തന്റെ ഗാനങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.

ഡിട്രോയിറ്റ് മാര്‍ത്തോമ്മാ ഇടവക അംഗമായ ശ്രീ. തോമസ് കുഴിക്കാലക്ക് വികാരി റവ. വര്‍ഗ്ഗീസ് തോമസ് പൊന്നാടയും ഫലകവും നല്‍കി ആദരിച്ചു. റവ. അജിത് കെ. തോമസ്സ്, റവ. ഫിലിപ്പ് വര്‍ഗ്ഗീസ്. റവ. പി. ചാക്കോ, റവ. ജെസ്വിന്‍ ജോണ്‍, ഫിലിപ്പ് വര്‍ഗ്ഗീസ് (ജിജി), സാന്‍സു മത്തായി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments