ഷോളി കുമ്പിളുവേലി
ന്യൂയോര്‍ക്ക്: കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫോമ കേരളത്തില്‍ നടത്തിയ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏവരുടേയും പ്രശംസ പിടിച്ചുപറ്റുന്നതാണെന്ന് പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പള്ളി. ഫോമ എംപയര്‍ റീജിയന്‍ ഫാമിലി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എംപയര്‍ റീജിയന്റെ എല്ലാ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും ഭാവുകങ്ങള്‍ നേര്‍ന്ന എല്‍ദോസ് കുന്നപ്പള്ളി ഫോമ നാട്ടില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളിലും താന്‍ സഹകരിക്കാറുണ്ടെന്നും വ്യക്തമാക്കി.

റോക്ക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍, ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജോ. ട്രഷറര്‍ ബിജു തോണിക്കടവില്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ സി. വര്‍ഗീസ്, കംപ്ലയിന്റ്‌സ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ തോമസ് കോശി, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ജോസ് മലയില്‍, സണ്ണി കല്ലൂപ്പാറ, ഷിനു ജോസഫ്, ജിഡീഷ്യല്‍ കമ്മിറ്റി അംഗം തോമസ് മാത്യു, മെട്രോ റീജിയന്‍ ആര്‍.വി.പി ബിനോയ് തോമസ്, നാഷണല്‍ കമ്മിറ്റി അംഗം ഡെന്‍സില്‍, ആര്‍വിപി ഇലക്ട് ജോസ് പോള്‍, ന്യൂ ഇംഗ്ലണ്ട് റീജിയന്‍ നാഷണല്‍ കമ്മിറ്റി അംഗം ജോര്‍ജ് ഗീവര്‍ഗീസ്, മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ ആര്‍വിപി ബൈജു വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
എംപയര്‍ ആര്‍വിപി ഷോബി ഐസക് സ്വാഗതവും, റീജണല്‍ ചെയര്‍മാന്‍ ജോഫ്രിന്‍ ജോസ് നന്ദിയും പറഞ്ഞു.

തുടര്‍ന്ന് നടന്ന ‘മയൂഖം’ റീജണല്‍ സൗന്ദര്യ മത്സരത്തില്‍ ‘റീജണല്‍ ക്വീന്‍’ ആയി തെരഞ്ഞെടുക്കുപ്പെട്ട ജൂലിയാ സെബാസ്റ്റ്യന്‍, ഫസ്റ്റ് റണ്ണര്‍അപ്പ് സ്റ്റെഫനി സാല്‍ബി, സെക്കന്‍ഡ് റണ്ണര്‍അപ്പ് ഷെറിന്‍ വര്‍ഗീസ് എന്നിവരെ ഡോ. ആനി പോള്‍ ക്രൗണും, വിമന്‍സ് ഫോറം കോര്‍ഡിനേറ്റര്‍ ലാലി കളപ്പുരയ്ക്കല്‍ സാഷും അണിയിച്ചു. ‘മയൂഖം’ സ്‌പോണ്‍സേഴ്‌സായ ആഷിഷ് ജോസഫും, ജിതിന്‍ വര്‍ഗീസും ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും സമ്മാനിച്ചു. റീജണല്‍ വിമന്‍സ് ഫോറം കോര്‍ഡിനേറ്ററായ ടീനാ ആഷിഷ് ചടങ്ങ് കോര്‍ഡിനേറ്റ് ചെയ്തു.
റീജണല്‍ കണ്‍വന്‍ഷന്റെ ഗ്രാന്റ് സ്‌പോണ്‍സര്‍മാരായ ഫോമ ഫാമിലി ടീം, ഫോമ ഫ്രണ്ട്‌സ് ടീം എന്നിവരെ യോഗത്തില്‍ പരിചയപ്പെടുത്തി. ഇരു ടീമുകളേയും പ്രതിനിധീകരിച്ച് ഡോ. ജേക്കബ് തോമസ്, ബിജു ചാക്കോ എന്നിവര്‍ സംസാരിച്ചു.

ഫോമ എംപയര്‍ റീജിയന്‍ അംഗ സംഘടനാ പ്രസിഡന്റുമാരായ മോട്ടി ജോര്‍ജ് (യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍), ഡോ. ഫിലിപ്പ് ജോര്‍ജ് (വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍), അച്ചന്‍കുഞ്ഞ് (ആല്‍ബനി മലയാളി അസോസിയേഷന്‍), മാത്യു വര്‍ഗീസ് (മാര്‍ക്ക്), ഷീലാ ജോസഫ് (മുന്‍ പ്രസിഡന്റ്, മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍) തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
ഫോമ മുന്‍ ജനറല്‍ സെക്രട്ടറി ജിബി തോമസ്, ഫോമ നേതാക്കളായ കുഞ്ഞ് മാലിയില്‍, സജി ഏബ്രഹാം, ഷാലു പുന്നൂസ്, തോമസ് ചാണ്ടി, ചെറിയാന്‍ കോശി, ഓജസ് ജോണ്‍, സണ്ണി വള്ളിക്കളം, ജയിംസ് ജോര്‍ജ്, ജെ. മാത്യൂസ്, മാധ്യമ പ്രവര്‍ത്തകന്‍ ജോര്‍ജ് ജോസഫ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

എംപയര്‍ റീജിയന്‍ നേതാക്കളായ ഷോളി കുമ്പിളുവേലി, പി.ടി. തോമസ്, സുരേഷ് നായര്‍, സോജു തോമസ്, തോമസ് പി. വര്‍ഗീസ്, നാഷാ ജോഫ്രിന്‍, സ്വപ്ന മലയില്‍, ആഷിഷ് ജോസഫ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
സ്വാത്വികാ ഡാന്‍സ് അക്കാദമിയിലെ കുട്ടികള്‍ അവതരിപ്പിച്ച നൃത്തങ്ങളും, കലാഭവന്‍ ജയന്‍ അവതരിപ്പിച്ച മിമിക്‌സ് പരേഡ്, സാജു പീറ്റര്‍, ശബരിനാഥ്, സാറാ പീറ്റര്‍, അനീഷ് രാധാകൃഷ്ണന്‍ എന്നിവരുടെ ഗാനങ്ങളും ചടങ്ങുകള്‍ക്ക് മോടി കൂട്ടി.