ജോസ് മണക്കാട്ട്
ചിക്കാഗോ, കൈരളി ലയണ്‍സ് വോളിബോള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചിക്കാഗോയിലും പരിസരപ്രദേശത്തുമുള്ള വളര്‍ന്നുവരുന്ന യുവതലമുറയ്ക്കായി വോളിബോള്‍ പരിശീലനം നടത്തിവരുന്നു.

ഈ വരുന്ന സെപ്റ്റംബര്‍ 2-ാം തീയതി നടത്തുന്ന 16-ാമത് എന്‍.കെ. ലൂക്കോസ് വോളിബോള്‍ ടൂര്‍ണമെന്റ് നടക്കുന്ന നോര്‍ത്ത്‌ഷോര്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ വച്ച് എല്ലാ ഞായറാഴ്ചകളിലും 3 മണി മുതല്‍ 5 മണി വരെയാണ് പരിശീലനം നടന്നുവരുന്നത്. വോളിബോള്‍ പരിശീലനം നേടാന്‍ ആഗ്രഹിക്കുന്ന എല്ലാ യുവതീയുവാക്കളെയും കൈരളി ലയണ്‍സ് വോളിബോള്‍ ക്ലബ്ബ് സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് കൈരളി ലയണ്‍സ് പ്രസിഡന്റ് പ്രിന്‍സ് തോമസ് 1 (847) 5024511, കൈരളി ലയണ്‍സ് വോളിബോള്‍ താരങ്ങളായ റിന്റു ഫിലിപ്പ് 1 (224) 3996209, ഷോണ്‍ കദളിമറ്റം 1 (847) 8305758 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.